ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓഹരി വിശകലനം : ഒരു മുഖവുര


             ഓഹരി വിശകലനം നടത്താൻ എന്താണ് ഏറ്റവും നല്ല മാർഗം എന്നതു ആഗോള വിപണിയിലെ ചൂടേറിയ ചർച്ചാ വിഷയം ആണ്.ഫണ്ടമെന്റൽ അനാലിസിസ് ആണ് ഏറ്റവും നല്ലതെന്നു ചിലർ വിശ്വസിക്കുന്നു.മറ്റു ചിലർക്ക്,ടെക്നിക്കൽ അനാലിസിസ് ആണ് താല്പര്യം.സൂപ്പർ മാൻ ആണോ സ്പൈഡർ മാൻ ആണോ ശക്തൻ എന്നു കുട്ടികൾ ശണ്ഠ കൂടുന്ന പോലെ ഈ തർക്കം എക്കാലവും തുടരുന്നു.
           
                ലാഭം നേടാൻ ഏറ്റവും നല്ലതു കമ്പനികളുടെ വാർഷികമോ ത്രൈമാസികമോ ആയ  കണക്കുകൾ മാത്രം മനസ്സിലാക്കുന്നതാണെന്നു പലരും കരുതാറുണ്ട്.ദീർഘ കാല നിക്ഷേപകരെ സംബന്ധിച്ചു,ഒരു പരിധി വരെ ഇതു ശരിയാണ്.എന്നാൽ,അതോടൊപ്പം തന്നെ ഓഹരിയുടെ വിലനിലവാരം കൂടി വിശകലനം ചെയ്യുന്നതാണ് കുറച്ചു കൂടി നല്ലതു എന്നാണ് എന്റെ അനുഭവം.

                           ശക്തമായ സാമ്പത്തിക ശേഷിയുള്ള കമ്പനികൾ പോലും വിപണിയിൽ പലപ്പോഴും 'അനങ്ങാപ്പാറ'കളായി നിൽക്കുന്നത് കാണാം.വിപണി ഒന്നാകെ ഇറങ്ങുമ്പോൾ,ഈ ഓഹരികൾ മൂക്കും കുത്തി വീഴുന്നതും കാണാം.എന്നാൽ,മികച്ച ലാഭ വർദ്ധനവ് നില നിറുത്തുന്ന കമ്പനികളുടെ വിലയുടെ ദിശ കൂടി മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യാറുണ്ട്. എന്താണ് കാരണം? നിക്ഷേപകരുടെ കാഴ്ചപ്പാട് തന്നെ.വിപണി തുടർച്ചയായി  കയറുമ്പോൾ ആവേശഭരിതരാകുന്ന മിക്ക നിക്ഷേപകരും വിപണി തകർച്ചയിൽ ഭയത്തിനു അടിമപ്പെടുന്നത് കാണാറുണ്ട്.ദീർഘ കാല നിക്ഷേപകർ എന്നു സ്വയം വിശ്വസിപ്പിക്കുന്നവർ പോലും,സൂചിക ഇരുപത്തഞ്ചു ശതമാനം ഇറങ്ങിയാൽ,ഹൃസ്വ കാല നിക്ഷേപകരെ പോലെ പെരുമാറുന്നത് കാണാം. വാറൻ ബഫറ്റിനെ പോലെയോ ചാർളി മംഗറിനെപോലെയോ ചിന്തിക്കാൻ ഒരു സാധാരണ നിക്ഷേപകന് കഴിയണം എന്നില്ല.അതു കൊണ്ടു തന്നെ,ഓഹരിവില കാട്ടുന്ന ദിശ മുകളിലേക്കാണോ താഴേക്കാണോ എന്നു നോക്കുന്നത് നല്ലതാണ്.

                ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിൽക്കുന്ന ഓഹരികൾ വാങ്ങാനായി നിരവധി കേരള നിക്ഷേപകരും അനലിസ്റ്റുകളുമൊക്കെ താല്പര്യം കാട്ടുന്നത് കണ്ടിട്ടുണ്ട്.എന്നാൽ,നേർ  വിപരീതമായ ഒരു സമീപനം ആണ് ഗുജറാത്തി നിക്ഷേപകരും മറ്റും സ്വീകരിക്കാറുള്ളത്.ഒരു വർഷത്തെ ഉയർന്ന വിലയ്ക്കു മുകളിലേക്കു നീങ്ങുന്ന  ഓഹരികളെയാണ് അവർ വാങ്ങിക്കൂട്ടുന്നത്.ഒരു ഓഹരിയുടെ വില സ്ഥിരമായി ഇറങ്ങാൻ കാരണം നിക്ഷേപകർക്ക് അതിൽ വിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ടാണെന്നു അവർ വിശ്വസിക്കുന്നു.നിക്ഷേപകരുടെ വിശ്വാസം ആർജിക്കാൻ കഴിയാത്ത ഓഹരികൾക്ക് പിന്നാലെ പോകുന്നത് പണം ഏറെക്കാലം  അതിൽ കെട്ടിക്കിടക്കാൻ മാത്രമേ ഉപകരിക്കാറുള്ളുവത്രേ.

                        ഇങ്ങനെയൊക്കെ വാദ ഗതികൾ ഉണ്ടെങ്കിലും രണ്ടു രീതികളും സമന്വയിപ്പിച്ചു കൊണ്ടുള്ള "ടെക്‌നോ ഫണ്ടമെന്റൽ അനാലിസിസ്' ആണ് എനിക്കു ഹിതകരമായി തോന്നിയിട്ടുള്ളത്.
സ്ഥിരമായി മികച്ച രീതിയിൽ അറ്റ ലാഭവും ആസ്തികളും വളർത്തുന്ന കടം കുറവുള്ളതും വിപണി വിഹിതം കൂട്ടുന്നതുമായ  കമ്പനികളെയാണല്ലോ നാം മികച്ച സ്ഥാപനങ്ങൾ എന്നു വിളിക്കുന്നത്.കഴിഞ്ഞ അഞ്ചോ പത്തോ  വർഷത്തെ ട്രാക്ക് റെക്കോർഡ് നോക്കിയാൽ ഇതു മനസ്സിലാക്കാം.എന്നാൽ,ഇതോടൊപ്പം തന്നെ വിലയുടെ ദിശ കൂടി നോക്കുന്നതാണ് ഏറ്റവും ലളിതമായ രീതി.ആദ്യ വില,ഉയർന്ന വില,താഴ്ന്ന വില,അവസാന വില എന്നിങ്ങനെ നാലു വിലകൾ ഓരോ ദിവസവും കാണാം.എന്നാൽ ഏറ്റവും പ്രധാനം അവസാന വില അഥവാ ക്ലോസിങ് പ്രൈസ് ആണ്.
     
                ഓഹരിയുടെ ദിശ കാണിച്ചു തരുന്നത് അവസാന വിലയാണ്.ക്ലോസിങ് പ്രൈസ് ഉയർന്നു വ്യാപാരം നിറുത്തുന്നത് നിക്ഷേപരുടെ താല്പര്യം   കൂടുതൽ നേടാൻ കഴിയുന്ന ഓഹരികൾ ആണല്ലോ.ഓരോ ദിവസത്തെയും ക്ലോസിങ് പ്രൈസ് മുൻ ദിവസവുമായി താരതമ്യം ചെയ്യാം..ഓരോ ആഴ്ചത്തേയും അവസാന വിലകൾ തമ്മിലും,മുൻ മാസത്തെ ക്ലോസിങ് വിലയുമായും ഒക്കെ താരതമ്യം ചെയ്യാം.അപ്പോഴാണ് മാർക്കറ്റ് സെന്റിമെന്റ് അനുകൂലമാണോ പ്രതിക്കൂലമാണോ എന്നു മനസ്സിലാക്കാൻ കഴിയുക.
     ഇത്രയെങ്കിലും നോക്കാതെ ഓഹരികൾ വാങ്ങിയാൽ നിക്ഷേപത്തിന് എന്തു സംഭവിക്കുമെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യം ഇല്ലല്ലോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?