ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സംവേഗ ശക്തിയുള്ള നിക്ഷേപം

                     പലരും ചോദിക്കാറുണ്ട്:ഓഹരിയുടെ  സ്വഭാവത്തിനു അനുസരിച്ച് എങ്ങനെ നേട്ടം ഉണ്ടാക്കാൻ കഴിയും?  അതിനുള്ള ഏറ്റവും നല്ല വഴിയാണ് സംവേഗ ശക്തിയുള്ള നിക്ഷേപം അഥവാ മൊമെന്ടം ഇൻവെസ്റ്റിംഗ് .ലളിതമായി പറഞ്ഞാൽ, ഒരു ഓഹരിയിൽ കുറഞ്ഞ കാലയളവിൽ ഉണ്ടാകുന്ന ആക്കമുള്ളതോ ആയമുള്ളതോ ആയ  ഒരു ട്രെൻഡ് മാറി മറിയുന്നതിനു മുന്പ്, നേട്ടം ഉണ്ടാക്കുന്നതാണ് മൊമെന്ടം ഇൻവെസ്റ്റിംഗ് .
      
          രണ്ടായിരത്തി പതിനഞ്ചിൽ, സൂചികകൾ ആടി  ഉലഞ്ഞപ്പോൾ  നെടുവീർപ്പിട്ട ആളുകൾ കുറവല്ല.എന്നാൽ,പല ഓഹരികളും ലാഭം ഉണ്ടാക്കാനുള്ള വഴി കാണിക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം.ചില ഉദാഹരണങ്ങൾ നോക്കാം.

         കാന്ഫിൻ ഹോംസ്:  2015 മാർച്ച് അവസാനം വില അഞ്ഞൂറ്റി അറുപത്.ഏപ്രിലിൽ ഇത് എണ്ണൂറിലെത്തി. ചലന ശക്തി നാല്പത്തി രണ്ടു ശതമാനം. മുന്പോട്ടുള്ള ഗതി നിലച്ച് അറുനൂറ്റി അൻപതിലെത്തിയിട്ട്,ഓഗസ്റ്റിൽ എണ്ണൂറ്റി അൻപതിലേക്ക് കുതിക്കുന്നു. ലാഭം ഇരുപത്തിമൂന്ന് ശതമാനം.തുടർന്ന്,എഴുന്നൂറിൽ എത്തിയിട്ട്,അടുത്ത കയറ്റം ആയിരത്തി ഒരുനൂറിലേക്ക്.ലാഭം അൻപത്തിയെഴു   ശതമാനം.ഒരു മൊമെന്റം നിക്ഷേപകന് കിട്ടിയത് വില പിടിച്ച മൂന്നു അവസരങ്ങൾ.ശരിയായ സമയതു വാങ്ങി വിൽക്കാൻ ശ്രമിച്ചാൽ , മൊത്തം ആദായം    നൂറ്റി ഇരുപത്തി രണ്ടു ശതമാനം.

     അരബിന്ദോ ഫാർമ : 2015 ഫെബ്രുവരിയിൽ വിപണി വില അഞ്ഞൂറു  രൂപ.ഏപ്രിലിൽ, എഴുനൂറ്റി പത്ത് വരെ  എത്തുന്നു. നാല്പത്തി രണ്ടു ശതമാനത്തിന്റെ ആക്കമുള്ള ഉയർച്ച .തുടർന്ന്,അറുനൂറ്റി നാല്പതിൽ നിന്ന് ഓഗസ്റ്റിൽ എണ്ണൂറ്റി ഇരുപതിലേക്ക്എത്തുന്നു. അതായത്, മുന്നേറ്റത്തിന്റെ കണക്ക്  ഇരുപത്തിയെട്ടു ശതമാനം. സെപ്ടംബറിൽ കറക്ഷൻ കഴിഞ്ഞ്, അറുനൂറ്റി എൺപതിൽ നിന്ന് കുതിച്ചു ഡിസംബറോടെ എണ്ണൂറ്റി എൺപതിലേക്ക്.ഇത്തവണ ഇരുപത്തി ഒന്പത്  ശതമാനത്തിന്റെ മുന്നേറ്റം.മൊത്തം ലാഭ  സാധ്യത തൊണ്ണൂറ്റി ഒൻപതു  ശതമാനത്തിലേറെ വരും.

        വണ്ടർലാ,മാരുതി, ബജാജ് ഫിനാൻസ്,അശോക്‌ ലെയ്ലണ്ട് ,ഹിന്ദുസ്ഥാൻ പെട്രോളിയം,അപ്പോളോ ഹോസ്പിടൽ, ഇൻഡസ് ഇന്ഡ് ബാങ്ക് തുടങ്ങിയവയും  സമാനമായ സാഹചര്യം പലപ്പോഴായി നല്കിയ പ്രമുഖ  ഓഹരികളിൽ ചിലതാണ്.

     അവസരം എല്ലായ്പ്പോഴും ഉണ്ട്.ചിലപ്പോൾ,കാര്യങ്ങൾ എളുപ്പമായിരിക്കും.മറ്റു ചിലപ്പോൾ,  അത് നിങ്ങളുടെ ഹോം വർക്കിനെ ആശ്രയിച്ചിരിക്കും.അതുകൊണ്ട് തന്നെ, താല്ക്കാലിക വീഴ്ചകളിൽ പതറാതെ,അനുകൂല സാഹചര്യം കണ്ടെത്തിയാൽ നേട്ടം നിങ്ങൾക്ക് കൈപ്പിടിയിലൊതുക്കാൻ  കഴിയും.

       പിൻ‌മൊഴി : ഓഹരി കച്ചവടം ദുർബല മനസ്സുള്ളവർക്കും ഓഹരിവിശകലനം ചെയ്യാനുള്ള ക്ഷമയില്ലാത്തവർക്കും  ചേർന്നതല്ല .നിങ്ങളുടെ സ്വന്തം റിസ്ക്‌ ലെവൽ, മനസ്സിലാക്കി മാത്രമെ വ്യാപാരം നടത്താവൂ.

Disclaimer: This article is for knowledge purpose only.Investments are subject to market risk.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?