ഒരു നാണയത്തിന് ഇരു വശമുണ്ടെന്ന് പറഞ്ഞ പോലെ തന്നെയാണ് വിപണിയുടെ കാര്യവും.ജീവിതത്തിൽ സുഖവും ദുഖവും ഉണ്ടെന്നു പറഞ്ഞ പോലെ വിപണിയിൽ കയറ്റവും ഇറക്കവും ഉണ്ടാകും.ഓരോ സാഹചര്യത്തെയും എങ്ങനെ നേരിടുന്നുവെന്നതാണ് പ്രധാനം.ദീർഘ കാല നിക്ഷേപകർ നല്ല ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള അവസരമായി വിലയിടിവ് ഉപയോഗിക്കും.എന്നാൽ,വീഴ്ചയുടെ ദിനങ്ങൾ ട്രേഡ് ചെയ്യുന്നവര്ക്ക് കൊയ്ത്തു കാലമാണ്.കാരണം,കയറ്റം പതുക്കെയും വീഴ്ച പെട്ടെന്നുമാണല്ലോ.അസ്ഥിരമായ വിപണി സാഹചര്യങ്ങളിൽ,ഡേ ട്രേഡേഴ്സിനു കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്.
നിരവധി ടെക്നിക്കുകൾ ഇക്കാര്യത്തിൽ ഉണ്ടെങ്കിലും,ഒരെണ്ണം ഇവിടെ പരിശോധിക്കുകയാണ്. വിപണി ഇറങ്ങുന്ന ദിനങ്ങളിൽ രാവിലെ സൂചികകൾ എങ്ങനെ തുടങ്ങുന്നുവന്നത് പ്രധാനമാണ്.നിഫ്ടിയുടെ ദിശ നോക്കികഴിഞ്ഞാൽ,സെക്ടർ സൂചികകൾ പരിശോധിക്കാം.നിഫ്ടി താഴുകയാണെങ്കിൽ,സെക്ടർ സൂചികകളിൽ ഏറ്റവും ഇറങ്ങുന്നതു തിരഞ്ഞെടുക്കുക. അടുത്ത പടി,അതിൽ ഏറ്റവും കൂടുതൽ വീഴുന്ന ഓഹരിയുടെ തിരഞ്ഞെടുപ്പാണ്.ആ ഓഹരി ഷോര്ട്ട് സെല്ലിംഗ് ചെയ്യാൻ ഉപയോഗിക്കാം.
വിപണി ഇറങ്ങുമ്പോൾ ആദ്യം വില്ക്കുകയും രണ്ടാമത് അതെ ഓഹരി തന്നെ വാങ്ങുകയും ചെയ്ത് വിലവ്യത്യാസം ലാഭമാക്കി മാറ്റുന്നതാണല്ലോ ഷോര്ട്ട് സെല്ലിംഗ്.അങ്ങനെ വിപണിയിലെ ഇറക്കം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.കുത്തനെ ഇറങ്ങുന്ന ഓഹരിയുടെ ഷോര്ട്ട് സെല്ലിംഗ് പോലെ തന്നെ പുട്ട് ഓപ്ഷൻ വാങ്ങിക്കുകയും ആവാം.
വിപണി കയറുമ്പോൾ,ശക്തമായി കയറുന്ന സെക്ടറിൽ ശക്തമായി കുതിക്കുന്ന ഓഹരി വാങ്ങി വിൽ ക്കുക.അല്ലെങ്കിൽ, കാൾ ഓപ്ഷൻ വാങ്ങിക്കുക.ഇത് പൊതുവെ നന്നായി പ്രവര്ത്തിക്കുന്ന ഒരു തന്ത്രമാണ്.എന്നാൽ,ഇതോടോപ്പം ഓഹരിയുടെ ആ ദിവസത്തെ ചാർട്ടിലെ ട്രെൻഡ് കൂടി നോക്കുന്നത് കൂടുതൽ ഗുണം ചെയ്യും.സെക്ടർ ഇറങ്ങുമ്പോൾ,അതിനു വിരുദ്ധമായി കയറുന്ന ഓഹരികൾ ഉച്ച കഴിയുമ്പോൾ ഇറങ്ങുന്നത് കാണാം.അത് കൊണ്ട് തന്നെ,സൂചികയുടെ ദിശയിൽ തന്നെ സെക്ടറും ഓഹരിയും ഒപ്പം നീങ്ങുമ്പോഴാണ് കൃത്യത കിട്ടുക.
Disclaimer :ഓഹരി വ്യാപാരം ലാഭനഷ്ട സാധ്യതകൾ നിറഞ്ഞതാണ്.കൃത്യമായ വിശകലനം നടത്താതെയുള്ള വ്യാപാരങ്ങൾ നഷ്ടത്തിൽ കലാശിക്കാനിടയുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ