ഒൻപതു വർഷങ്ങൾക്ക് മുൻപാണ്, മത്തായി ചേട്ടനെ പരിചയപ്പെടു ന്നത് . കഷണ്ടി കയറിയ ശിരസ്സും നരച്ച താടിയും നിറഞ്ഞ ചിരിയും.രാവിലെ ഒന്പതുമണി മുതൽ വൈകിട്ട് മൂന്നര വരെ ഷെയർ ട്രേഡിംഗ് ടെര്മിനലിന് മുന്നില് ഒറ്റയിരിപ്പാണ്.ഓഹരിവില കയറുമ്പോൾ അതിയായ ആവേശവും ഇറങ്ങുമ്പോൾ കടുത്ത നിരാശയും.ഇതിനിട യിൽ,ഉച്ചയ്ക്ക് അഞ്ചു മിനിറ്റ് കൊണ്ട് പോതിച്ചൊറു് കഴിച്ചു കഴിയും.വ്യാപാര ദിനങ്ങളിൽ,അവധി എന്നത് സ്വപ്നത്തിൽ പോലുമില്ല.മറ്റൊരാളുടെയും ഉപദേശം സ്വീകരിക്കാറില്ല.പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പുമില്ല താനും. മിക്ക ദിവസവും നഷ്ടത്തിലാണ് കലാശിക്കുക.

" ഈ പരിപാടി ശരിയല്ല.ചെകുത്താന്റെ മേഖലയാണ്...ആരും ചെയ്യരുത്.ഞാൻ പെട്ടുപോയതാ.എന്ത് ചെയ്യാനാ..ഇപ്പൊ ടെർമിനൽ കണ്ടാലെ ഉറക്കം വരികയുള്ളൂ...."
അത് ശരി;അത്ര സൗന്ദര്യമാണോ ടെര്മിനലിന്?
ജീവിതത്തിൽ,മത്തായി ചേട്ടൻ നല്ലൊരു കച്ചവടക്കാരനായിരുന്നു.പക്ഷെ,വിപണി അദ്ദേഹത്തിന് ഒരു നിക്ഷേപ മാർഗമായിരുന്നില്ല.വെറുമൊരു നേരമ്പോക്ക്.ചീട്ടുകളി പോലെ,വയസ്സ് കാലത്ത്,സമയം തള്ളി നീക്കാൻ ഒരു ഉപാധി.
"കിട്ടിയാൽ കിട്ടി,പോയാൽ പോയി.പക്ഷെ, എനിക്ക് എന്നും ..പോകത്തെയുള്ളൂ...ഹഹ ..."
മത്തായി ചേട്ടൻ പറയും.
എന്താണ് സ്ഥിരമായിട്ടുള്ള ഈ നഷ്ടങ്ങളുടെ കാരണം?
ഒന്ന്,ചൂതാട്ട മനോഭാവം.പഠനത്തിന്റെയും വിശകലനത്തിന്റെയും അഭാവം.
പേരിനപ്പുറം,നിക്ഷേപിക്കുന്ന കമ്പനി എന്താണെന്നു നോക്കാറെയില്ല.വാർഷിക റിപ്പോർട്ട്,ത്രൈമാസിക ഫലങ്ങൾ എന്നിവയൊന്നും വായിക്കാറില്ല.ബാലന്സ് ഷീറ്റും ലാഭ നഷ്ട കണക്കുകളും നോക്കുന്നതിനെ ക്കുറിച്ച് പറഞ്ഞാൽ," ഓ..അതെല്ലാം കള്ളമാണ്.. ഞാൻ മനക്കണക്കിന്റെ ആളാ ..." എന്നാകും മറുപടി.
മറ്റൊന്ന്,വാങ്ങുന്ന ഓഹരിയുടെ വിപണി വിഹിതമോ,കമ്പനിയുടെ ഉല്പന്നങ്ങളോ അന്വേഷിക്കാറില്ല.
കാന്ഡിൽസ്റ്റിക് ചാർട്ട് പോയിട്ട് ലൈൻ ചാർട്ട് പോലും നോക്കാറില്ല. ഒടുവിൽ ,വിപണി അദ്ദേഹത്തിന് പേടിസ്വപ്നമായി മാറി.
വിപണിയിലെ വിജയത്തിന്,തുറന്ന മനോഭാവം ഒരു വലിയ ഘടകമാണ്.സ്ഥിരമായി ലാഭത്തിൽ പോകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കണം.കമ്പനി നഷ്ടതിലാണെങ്കിൽ,ഓഹരി വിലയിലും അത് പ്രതിഫലിക്കും.കഴിഞ്ഞ അഞ്ചു വര്ഷമെങ്കിലും കമ്പനി സ്ഥിരതയോടെ വളര്ന്നിട്ടുണ്ടോയെന്നു നോക്കണം.മൊത്തവരുമാനം,അറ്റ ലാഭം, കടത്തിന്റെ തോത് ഇവയാണ് ഏറ്റവും പ്രധാനം.പല അനുപാതങ്ങളിലൂടെ ഇത് കണക്കാക്കിയാണ് മുച്ച്വൽ ഫണ്ടുകളും വിദേശ നിക്ഷേപകരുമൊക്കെ ഓഹരി തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ രണ്ടു ദശകങ്ങളായി എൺപത്ശതമാനം ഫണ്ടുകളും സെൻസെക്സ് സൂചികയെക്കാൾ അധിക നേട്ടം നല്കിയെന്ന് മറക്കാതിരിക്കുക.മികച്ച സാങ്കേതിക പരിജ്ഞാനമുള്ള ഇങ്ങനെയുള്ള ഒരു മേഖലയിലാണ് നിരവധി ചെറുകിട നിക്ഷേപകർ പലപ്പോഴും തയറെടുപ്പില്ലാതെ ഇറങ്ങുക.
മത്തായി ചേട്ടനെപ്പോലെ നിസ്സംഗ സമീപനം പുലർത്തുന്നവർക്ക് പറ്റിയ സ്ഥലം എന്തായാലും ഓഹരി വിപണിയല്ല.
(Image courtesy:123rf.com)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ