ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'ലാഭം തിരയുന്നവര്‍' നോവലിന് ഒരു ആമുഖം.

പ്രീയ വായനക്കാരെ,

ഓഹരി വിപണിയെക്കുറിച്ചു ഒരു നോവൽ എഴുതുകയാണ്.
'ലാഭം തിരയുന്നവര്‍.'
കഴിഞ്ഞ ഒരു ദശകത്തിലേറെയായി ബ്രോക്കിംഗ് സ്ഥാപനങ്ങളിലും പുറത്തും ഞാന്‍ കണ്ടറിഞ്ഞിട്ടുള്ള നിക്ഷേപകരുടെയും ഇട നിലക്കാരുടെയും ഒക്കെ ജീവിതമാണ്  ആണ് പ്രചോദനം.
അതിൽ വിജയിച്ചവർ ഉണ്ട്.പരാജിതർ ഉണ്ട്.
നല്ലവരുണ്ട്.വഞ്ചകരുണ്ട്.
ആര്‍ത്തിയും,ഭീതിയും ഭരിക്കുന്ന ദിവസ വ്യാപാരങ്ങളില്‍ അന്ധാളിച്ച് നില്‍ക്കുന്നവരും,ഏതു പ്രതിസന്ധിയെയും ചങ്കുറപ്പോടെ നേരിടുന്നവരും ഉണ്ട്.
പക്ഷെ,കഥാപാത്രങ്ങള്‍ക്ക് അവരുടെതായ ജീവിതം ഉണ്ട്.
കാലം മാറിയതനുസരിച്ചു,വിപണിയിലും എത്രമാത്രം  മാറ്റങ്ങള്‍ വന്നു.
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടരീതി നിശബ്ദമായ ഓണ്‍ലൈന്‍ ട്രേഡിങ്ങിനു വഴി മാറി കൊടുത്തു.
മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും വിപണിയില്‍ സ്ഥാനം ഉറപ്പിച്ചു.
യൂലിപ്പുകളിലൂടെ ഇന്‍ഷുറന്‍സ് കമ്പനികളും സജീവമായി.
ഓപ്പറേറ്റര്‍മാര്‍ക്ക് കൂച്ചുവിലങ്ങു വീണു. 
ലാഭം മാത്രം പലര്‍ക്കും  ഒരു മരീചികയായി അവശേഷിച്ചു.എന്നിട്ടും,അവര്‍ തിരഞ്ഞു കൊണ്ടിരുന്നു.ചിലര്‍ ഇടയ്ക്ക് വെച്ച് മതിയാക്കി മറ്റു വഴികള്‍ തേടി.
മറ്റു ചിലരാകട്ടെ, അതിനു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ചു.
ചുരുക്കം ചിലര്‍ മഹാ രഹസ്യത്തിന്റെ താക്കോലുകള്‍ സ്വന്തമാക്കുകയും ചെയ്തു.
ഭാഗ്യവും അനുഗ്രഹവും അവരെ കടാക്ഷിച്ചു.
നേരും  നെറിയും ഇല്ലാത്തവരാകട്ടെ, ചെറിയ ആയുസ്സ് മാത്രമുള്ള  ഈയലുകളെപ്പോലെ അപ്രത്യക്ഷരായി.
കഴിഞ്ഞ രണ്ടു ദശകങ്ങളില്‍,വിപണിയിലെ സാധാരണക്കാര്‍ അനുഭവിച്ച നേട്ടവും കോട്ടവും, ചിരിയും കണ്ണീരും ഒപ്പിയെടുക്കുന്ന ലളിതമായ നോവല്‍.
ഇതു വരെ ഈ ബ്ലോഗിന് നിങ്ങള്‍ തന്ന ഉറച്ച പിന്തുണയ്ക്ക്‌ നന്ദി. 
'ലാഭം തിരയുന്നവര്‍' എന്ന എന്റെ നോവലിന്റെ ഓരോ അദ്ധ്യായവും ഈ ബ്ലോഗിലൂടെ തന്നെ നിങ്ങളുടെ മുന്‍പിലെത്തും.
വായിക്കുക,പ്രചരിപ്പിക്കുക.
 ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹപൂര്‍വ്വം,

സോണി ജോസഫ്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ