ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോര്‍ട്ട്‌ഫോളിയോ എന്തിന്?

"എന്തിനാണ് ഒരു പോർട്ട്ഫോളിയോ ; ട്രേഡ് ചെയ്തു ലാഭം ഉണ്ടാക്കുന്നവര്‍ക്ക് അതിന്റെ ആവശ്യം ഉണ്ടോ?"
       സ്ഥിരമായി ദിവസവ്യാപാരം ചെയ്യുന്ന ഷാഹുല്‍ ചോദിച്ച സംശയം ആണ്.
അദ്ദേഹത്തിന്,ലാഭം എടുക്കുന്നതിനോ,നിക്ഷേപം ഇരട്ടിയാക്കുന്നതിണോ സന്ദേഹം ഇല്ല.അത്യാവശ്യം പണി അറിയാവുന്ന ആളാണ്‌.പൊടുന്നനെ കുതിച്ചു കയറുന്ന ഓഹരികളില്‍ നിന്ന്,ചെറിയൊരു ലാഭം എടുക്കുന്ന സ്കാല്‍പ്പിംഗ് ആണ് പ്രധാന തന്ത്രം.ഒരുവര്‍ഷത്തെ
ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ ഓഹരികളില്‍ ആണ് മുഖ്യമായും ശ്രദ്ധിക്കുന്നത്.
" കിട്ടുന്ന ലാഭം എന്ത് ചെയ്യുന്നു?" എന്ന മറുചോദ്യമാണ് എന്നില്‍ നിന്ന് ഉണ്ടായത്.
" അതൊക്കെ പുട്ടടിക്കും.ഷോപ്പിംഗ്‌,ടൂര്‍ അങ്ങനെയൊക്കെ ചെലവാക്കും.."
" റിട്ടയര്‍മെന്റിനും കുട്ടികളുടെ ഉപരി പഠനത്തിനുമൊക്കെ എന്തെങ്കിലും വകയിരുതിയിട്ടുണ്ടോ?"
" പത്തു ലക്ഷം രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ട്.അത് പോരെ?"
" തമാശ പറയുകയാണോ ഷാഹുല്‍ ജി?"
ഞാന്‍ ചിരിച്ചു.
" അല്ല;കാര്യമായിട്ടാ.."
" ആറു ശതമാനം പണപ്പെരുപ്പം കണക്കുകൂട്ടിയാല്‍ തന്നെ, ഇപ്പോള്‍ പത്തുലക്ഷം ആകുന്ന ഒരു എം.ബി.എ.പ്രോഗ്രാമിന്  പതിനഞ്ചു കൊല്ലം കഴിയുമ്പോള്‍   ഇരുപത്തിനാല് ലക്ഷം രൂപയോളം ആകും.മെഡിസിനു പഠിക്കാനുള്ള തുകയുടെ കാര്യം അതിലേറെ ആകുമെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.ഇത് തന്നെ,റിട്ടയര്‍മെന്റിനും ബാധകം ആണ്.നാല്പതു വയസ്സുള്ള ഷാഹുല്‍ ജി, അറുപതു വയസ്സാകുമ്പോള്‍ റിട്ടയര്‍ ചെയ്യുമെന്ന് കരുതിയാല്‍ തന്നെ അന്നത്തെ മാസചെലവിനു മൂന്ന് മടങ്ങിലേറെ വേണ്ടിവരും.."
" ഇപ്പോള്‍,മാസം ഇരുപത്തയ്യായിരം രൂപ ചിലവുണ്ട്.അത്,എഴുപത്തയ്യായിരം ആകുമോ?"
" ശരാശരി പണപെരുപ്പം നോക്കിയാല്‍തന്നെ,കുറഞ്ഞത്‌ എണ്‍പതിനായിരം രൂപവേണം.."
ഞാന്‍ പറഞ്ഞു.
" എണ്‍പതിനായിരം രൂപ മാസം കിട്ടണമെങ്കില്‍,ഒരുകോടിരൂപയില്‍ കൂടുതല്‍ ഫിക്സഡ് ഡിപ്പോസിറ്റോ, ബോണ്ട് നിക്ഷേപമോ വേണമല്ലോ?ഇപ്പൊ പിടികിട്ടി.ആതുക ഉണ്ടാക്കിയെടുക്കാന്‍വേണ്ടിയാണ് നമ്മള്‍ ഇക്വിറ്റി പോർട്ട്ഫോളിയോ  ഉണ്ടാക്കേണ്ടത്,അല്ലെ?"
"അതെ.പ്രധാനപ്പെട്ട ജീവിതലക്ഷ്യങ്ങള്‍ നേടാന്‍ താരതമ്യേന റിസ്ക്‌കുറഞ്ഞ ഒരു പോർട്ട്ഫോളിയോ  ഉണ്ടാക്കണം.കൈവിട്ട കളിക്ക് പോകാത്ത ഒരു ഫണ്ട്.ഇതിനെ കോര്‍ പോർട്ട്ഫോളിയോ എന്നാണ് വിളിക്കുന്നത്‌.മുന്‍ നിര ഓഹരികളും,ഇക്വിറ്റി ഫണ്ടുകളും,ബാലന്‍സ് സ്കീമുകളും  ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഒരുകോര്‍ പോർട്ട്ഫോളിയോ .."
" കൊള്ളാമല്ലോ,വേറെ ഏതൊക്കെ ഉണ്ട്?"

" മുഖ്യലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്ലാനിംഗ് കഴിഞ്ഞുള്ള തുക കുറേകൂടി റിസ്ക്  ഉള്ളവയില്‍ നിക്ഷേപിക്കാം.മധ്യനിരയില്‍പെട്ട ഓഹരികളും,സെക്ടര്‍ ഫണ്ടുകളും ഒക്കെ സമന്വയിപ്പിച്ച്കൊണ്ട്,കൂടുതല്‍ ലാഭം നേടാന്‍ ഒരു സാറ്റലൈറ്റ് പോർട്ട്ഫോളിയോ  രൂപപ്പെടുത്താം..അത് കഴിഞ്ഞു മിച്ചമുള്ള തുക മാത്രമേ ഏറ്റവും കൂടിയ റിസ്ക്‌ എടുക്കുന്ന കളികള്‍ക്ക് ഉപയോഗിക്കാവൂ.അതായത്,പെന്നി ഓഹരികളിലും,ട്രേഡിംഗിനും ഉപയോഗിക്കുന്ന തുകയ്ക്ക് നമ്മുടെ നിക്ഷേപത്തിന്റെ മൂന്നാംസ്ഥാനം മാത്രമേ കൊടുക്കാവൂ.ആസ്പിരെഷനല്‍ പോർട്ട്ഫോളിയോ  എന്നാണ് ഇതിനെ വിളിക്കാറ്..ഇല്ലെങ്കില്‍,റിസ്ക്‌ കൂടുതലും നേട്ടം കുറവും ആയിപ്പോകാം.ചിലപ്പോള്‍,വന്‍ നഷ്ടവും സംഭവിക്കാം.."

" എനിക്കിപ്പോള്‍, ആസ്പിരേഷനല്‍ പോർട്ട്ഫോളിയോ മാത്രേ ഉള്ളൂ..ചെയ്തത് തലതിരിഞ്ഞായിപ്പോയി..ഇനി അതൊന്നു ശരിയാക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം"
" എന്നാ, നമുക്ക് ഓരോ നാരങ്ങാ വെള്ളം കുടിച്ചാലോ?"
"തന്നെ,തന്നെ..ഒരുസര്‍ബത്ത് കുടിച്ചിട്ട് തന്നെ തീരുമാനം ഉറപ്പിച്ചേക്കാം.."
ഷാഹുല്‍ ചിരിച്ചുകൊണ്ട്, എന്റെ കയ്യില്‍ പിടിച്ചു.ഉറച്ച തീരുമാനത്തിന്റെ മുറുക്കം ആ ഹസ്ത ദാനത്തിനുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു