ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബ്രെക്സിറ് : ഇന്ത്യൻ വിപണി എങ്ങോട്ട് ?


        ഇന്ത്യൻ ഓഹരി സൂചികയായ   നിഫ്റ്റിയിൽ ഇന്ന് സംഭവിച്ച ചാഞ്ചാട്ടം പല നിക്ഷേപകരെയും ഞെട്ടിച്ചിട്ടുണ്ടാവും.ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്ന റെഫറണ്ടത്തിന്റെ അലയൊലികൾ ലോക വിപണിയെ ഒന്നടങ്കം സ്വാധീനിച്ചിട്ടുണ്ട്.52% ശതമാനം വോട്ട്  യൂറോപ്യൻ യൂണിയനില് നിന്നു പുറത്തു പോകാൻ പിന്തുണച്ചത് യൂറോ മേഖലയിൽ നിർണായക മാറ്റങ്ങൾക്കു കാരണമായേക്കാം.ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് , സ്വർണ്ണ വിലയിൽ ആറു ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.ബ്രിട്ടീഷ്പൗണ്ടും യൂറോയും വീണ്ടും മൂല്യ ശോഷണം നേരിട്ടേക്കാം.കുറെ കാലത്തേക്ക്,ലോക  വിപണിയിലും പ്രത്യേകിച്ചു യൂറോപ്യൻ ഓഹരികളിലും  അസ്ഥിരത തുടരാൻ  ഇടയുണ്ട്.ഈ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുസജ്ജമാണെന്നു ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

നിഫ്റ്റി ചാർട്ടിൽ, കഴിഞ്ഞ മാസം ഇൻവെർട്ടഡ്ഹെഡ് ആൻഡ് ഷോൾഡർ  പാറ്റേൺ മുകളിലേക്കു  ഭേദിച്ചിട്ടുണ്ട്.ദീർഘ കാലത്തേക്കും,ഇടക്കാലത്തേക്കും വിപണിയുടെ ഗതി 8300 ലെവലിനു  മുകളിലേക്കു
പുരോഗമിക്കാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.ഈയാഴ്ച പുറത്തു വന്ന FDI പോളിസിയും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.
സമീപ കാലത്തേക്ക് വിപണിയിൽ അസ്ഥിരത തുടർന്നേക്കാം.നിഫ്റ്റി 7900 സപ്പോർട്ടു ഭേദിച്ചാൽ 7700 ലെവൽ വീണ്ടും നിർണായകം ആകും.മികച്ച സാമ്പത്തിക അടിത്തറയുള്ള ലാർജ് ക്യാപ് ഓഹരികളും ഫണ്ടുകളും വാങ്ങാനും ആവറേജ് ചെയ്യാനും ഈ ചാഞ്ചാട്ടം ഉപയോഗിക്കുന്നത് ദീർഘ കാല നിക്ഷേപകർക്ക് ഗുണകരമായിരിക്കും.

Disclaimer: This is a general observation considering fundamental and technical factors.This is not an investment advice.Check risk factors and Consult your financial advisor before investing.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

പുതിയ നിക്ഷേപകര്‍ അറിയാന്‍

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുക...