'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്ന് അറിയപ്പെടുന്ന രാകേഷ് മികച്ച സാമ്പത്തിക അടിത്തറയും ഗുണമേന്മയുള്ള മാനേജുമെന്റും ഉള്ള കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാറുള്ളൂ.തുടക്ക കാലത്ത്,മൂലധനം വർധിപ്പിക്കാനായി കുറയൊക്കെ ഊഹകച്ചവടം ചെയ്തിട്ടുണ്ടെങ്കിലും ദീർഘ കാല നിക്ഷേപമാണ് പതിവ്.സ്ഥിരതയുള്ള ബിസിനസ് മോഡൽ,മത്സര ക്ഷമത,വളർച്ചാനിരക്ക്, മികച്ച കോർപറേറ്റ് ഗവേണൻസ് എന്നിവയുള്ള ഇടത്തരം കമ്പനികളാണ് തിരഞ്ഞെടുക്കുന്നത്.ഏത് അറ്റം വരെയും വളരാനുള്ള ബിസിനസ് ഘടനയും തുടർച്ചയായുള്ള അറ്റ ലാഭ വർദ്ധനവും നിർബന്ധമാണ്. താല്ക്കാലിക വിലയിടിവുകൾ ഗൗനിക്കാറില്ല.വൈവിധ്യം നിറഞ്ഞ പോർട്ഫോളിയോ ആയതിനാൽ കാര്യമായ ക്ഷതം എൽക്കാറുമില്ല.
1960- ൽ ഒരു ഇൻകം ടാക്സ് ഓഫീസറുടെ മകനായി ജനിച്ച രാകേഷ് 1985- ൽ ചാർറ്റെഡ് അക്കൗണ്ടൻസി പരീക്ഷ പാസ്സായി.തുടർന്ന്,സാമ്പത്തിക വിശകലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിക്ഷേപം തുടങ്ങി.സെൻസെക്സ് മൂല്യം അന്ന് 150 ആണ്.1986-ൽ ടാറ്റാ ടീ ഓഹരികളിൽ അഞ്ചു ലക്ഷം രൂപ ലാഭം നേടിയത് ഒരു വലിയ വഴിത്തിരിവായി അദ്ദേഹം കണക്കാക്കുന്നു.മൂന്നര മടങ്ങാണ് പ്രസ്തുത ഓഹരിയിൽ മൂന്നു മാസം കൊണ്ട് കിട്ടിയ നേട്ടം.പിന്നെ,നിക്ഷേപം ഒരു സപര്യയായി മാറി.വിപണി കയറിയപ്പോഴും ഇറങ്ങിയപ്പോഴും അദ്ദേഹം ഉറച്ചു നിന്നു.തൊണ്ണൂറുകളിൽ ഇന്ത്യയിൽ നിലവിൽ വന്ന ഉദാരവല്കരണവും സ്വകാര്യവല്കരണവും തന്റെ നിക്ഷേപത്തിന് മികച്ച വളര്ച്ചനിരക്ക് നല്കിയെന്ന് ജുൻജുൻവാല പറയാറുണ്ട്.
നാല്പതിൽ പരം കമ്പനികൾ അടങ്ങിയതാണ് രാകേഷിന്റെ നിലവിലുള്ള നിക്ഷേപ പോർട്ഫോളിയോ.അമിതമായി വൈവിധ്യവൽകരിക്കുന്നത് ഗുണകരമല്ലെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മികച്ച വിലയിൽ വാങ്ങി കൈവശം വെക്കുന്ന ഓഹരികളാണ് ടൈറ്റാൻ , ലൂപിൻ,ക്രിസിൽ ,നാഗാർജുന കൺസ്ട്രക്ഷൻസ് ,റാലീസ് ഇന്ത്യ ,ആപ്ടെക്, പിപാവാവ്,ഇഡൽവയിസ്,എം.സി.എക്സ്,ജിയോജിത്,ടിവി 18,ഡി.എച്.എഫ്.എൽ, റാടികോ കൈതാൻ,ഓറിയന്റ്റ് സിമന്റ് തുടങ്ങിയ ഓഹാരികളൊക്കെയും.ഇടയ്ക്കിടെ ചില ഓഹരികൾ വിറ്റ് പുതിയത് ഉൾപ്പെടുത്താറുണ്ട്.
എറ്റവും വലിയ ബുൾ റണ് ഇന്ത്യയിൽ തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.ഓഹരിയിൽ നിന്ന് കിട്ടുന്ന ഡിവിടണ്ടുകൾ ചാരിട്ടിക്കു നല്കുന്ന രാകേഷ് 2020-ൽ അയ്യായിരം കോടി രൂപ ചാരിറ്റി യിലേക്ക് നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ