ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബജറ്റ് 2016 -17 : നിക്ഷേപകർക്ക് ഗുണകരമോ?

       ഓരോ ബജറ്റും വരുമ്പോൾ നിരവധി  നിക്ഷേപകർ  ഉറ്റുനോക്കുന്നത്, എന്ത് മാന്ത്രിക വിദ്യയാണ് ഇത് കൊണ്ട് വരുന്നതെന്നാണ്.എന്നാൽ,കമ്പനികളുടെ സ്ഥിര ലാഭം ഉണ്ടാക്കാനുള്ള കഴിവാണ് ഓഹരി വിപണിയിൽ ഏറ്റവും പ്രധാനം.അതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ഓരോ ബജറ്റും ചെയ്യേണ്ടത്.ഇത്തവണത്തെ ബജറ്റ്  പ്രയോഗികമായ കുറെയധികം നിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
      
 ഇക്കഴിഞ്ഞ  സാമ്പത്തിക സർവ്വേ സൂചിപ്പിച്ച പോലെ തന്നെ,കാര്ഷിക മേഖലയെയും ഗ്രാമീണ സമ്പദ്ഘടനയെയും  മെച്ചപ്പെടുത്താനുള്ള രൂപ രേഖ ഇത്തവണത്തെ ബജറ്റിലുണ്ട്.2018 മെയ്‌ മാസത്തോടെ ഗ്രാമങ്ങളിൽ നൂറു ശതമാനം വൈദ്യുതി ലക്ഷ്യമിടുന്നതും റോഡ്‌ വികസനത്തിന്‌ ഒരു ലക്ഷം കോടി രൂപയോളം വകയിരുത്തുന്നതും സമ്പദ്ഘടനയെ ശക്തിപ്പെടുത്തും.ബജറ്റ് കമ്മി മൂന്നര ശതമാനത്തിൽ ഒതുക്കിനിറുത്താനുള്ള  ശ്രമം ആശാവഹമാണ്‌....ഇപ്പോഴത്തെ സാഹചര്യത്തിൽ, ഓയിൽ വില കുറഞ്ഞു നില്ക്കുന്നതും പണപെരുപ്പം നിയന്ത്രിക്കാനായതും വിദേശ വ്യാപാര കമ്മി കുറഞ്ഞു നില്ക്കുന്നതും കൂടി പരിഗണിക്കുമ്പോൾ,ഇത് വീണ്ടും പലിശനിരക്കുകൾ കുറയുന്നതിലേക്കാകും നയിക്കുക.ഇത്,കമ്പനികളുടെ പലിശ ഭാരം കുറയ്ക്കാനും ലാഭമാക്കി മാറ്റാനും സഹായകമായി ഭവിക്കും.
        പൊതുമേഖല കമ്പനികളുടെ ഓഹരിവില്പനയിലൂടെ മുപ്പത്താറായിരംകോടി രൂപ ലക്ഷ്യമിടുന്നു.സബ്സിഡിയുടെ തോത് കഴിഞ്ഞ വര്ഷത്തെ രണ്ടു  ശതമാനത്തെക്കാളും കുറഞ്ഞ്‌ ജി.ഡി.പി.യുടെ 1.7% ആക്കി നിറുത്താൻ ശ്രമിക്കുന്നത്,ബജറ്റ് കമ്മി നിയന്ത്രിക്കാൻ സഹായിക്കും.പൊതുമേഖല ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ബാങ്കിംഗ്
രംഗത്തിനു ഉണര്വ്വ്  പകരും.ഇതിൽ പ്രധാനം,പൊതുമേഖലാ ബാങ്കുകളെ ഏകീകരിക്കാൻ  ബാങ്ക് ബോർഡ്‌ ബ്യുറോ രൂപീകരിക്കുന്നതും ആസ്തി പുനരുദ്ധാരണത്തിന്   ഇരുപത്തയ്യായിരം കോടി രൂപ വകയിരുത്തിയിരിക്കുന്നതുമാണ്.
    റോഡുകൾക്കും ജലസേചന പദ്ധതികൾക്കും വൈദ്യുതിക്കും ഗ്രാമീണ വികസനത്തിനും കൂടുതൽ തുക വകയിരുത്തിയത്,സിമൻറ് മേഖലയ്ക്കും കൺസ്ട്രക്ഷൻ കമ്പനികൾക്കും പവർ മേഖലയ്ക്കും  പുത്തൻ ഉണര്വ്വ് നല്കും.അലൂമിനിയം, സിങ്ക് എന്നിവയുടെ ഇറക്കുമതി ചുങ്കം അഞ്ചിൽ നിന്നും ഏഴര  ശതമാനമായി  ഉയര്തുന്നത്,മെറ്റൽ മേഖലയുടെ തകര്ച്ചയ്ക്ക് ആക്കം കുറയ്ക്കും.2.21 ലക്ഷം കോടി രൂപ ഇന്ഫ്രാസ്ട്രക്ചർ മേഖലയിലേക്ക് വരുന്നത് എന്ജിനിയരിംഗ് , കാപിടൽ ഗുഡ്സ്മേ ഖലയിലെ കമ്പനികള്ക്ക് മെച്ചമാണ്.ഫാര്മ, ഐടി , ടെലികോം രംഗങ്ങളിൽ പ്രത്യേകിച്ച് ഗുണമോ ദോഷമോ എടുതുപറയാനില്ല.
      കാര്ഷിക മേഖലയുമായി ബന്ധപ്പെട്ട ഫെർട്ടിലൈസെർ രംഗത്തിനും അഗ്രോ കെമിക്കൽസിനും വരും കാലം മെചമാകുമെന്നു കരുതാം.ഗ്രാമീണ  മേഖലയുടെ വരുമാന വര്ധനവിലേക്ക് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞാൽ,അത് കണ്സുമർ ഗുഡ്സ് രംഗത്തിനും ക്രമേണ  ഗുണമായി വരും.
      ലോകം സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ,അമിതമായ ആവേശം കാണിക്കാതെ കയ്യൊതുക്കത്തോടെ അടിസ്ഥാന മേഖലയിലേക്കും ഗ്രാമങ്ങളിലേക്കും കരുത്തു പകരുന്നത് രാജ്യത്തിൻറെ സുസ്ഥിരതയ്ക്ക് അടിത്തറ പാകുമെന്നതിൽ സംശയമില്ല.    

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു