ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സാമ്പത്തിക മാര്‍ഗ്ഗ നിര്‍ദേശം എന്തിന്?

       രാവിലെ ഒന്‍പതര കഴിഞ്ഞപ്പോള്‍ തന്നെ വിമാനം നെടുമ്പാശ്ശേരിയില്‍  ലാന്‍ഡ്‌ ചെയ്തു.ഏറെ കാലത്തിനു ശേഷം ആണ് കൊച്ചിയില്‍ എത്തുന്നത്‌.അലീന ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു.എയര്‍ പോര്‍ട്ടിനു  പുറത്ത്‌,ഒട്ടും തിരയേണ്ടി വന്നില്ല.മന്ദ സ്മിതത്തോടെ അമ്മാവന്‍ കേണല്‍ അജിത് മേനോനും  അമ്മായി ഇന്ദിരയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
 പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ എത്തുമ്പോഴും അലീനയുടെ മുഖം മ്ലാനമായിരുന്നു.
"എന്താ ഒരു വിഷാദം?"
അജിത് മേനോന്‍ ആരാഞ്ഞു.
" ഇന്‍വെസ്റ്റ്‌മെന്റ്സ് മുഴുവന്‍ അലങ്കോലമായി കിടക്കുകയാണ്.കഴിഞ്ഞ  ഫെബ്രുവരിയില്‍ ക്രാഷ് വന്നപ്പോള്‍ ഞാന്‍ വിറ്റു മാറിയതൊക്കെ കയറിപ്പോയി.."
അവള്‍ പറഞ്ഞു.
"നിനക്ക് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആരുമില്ലേ കുട്ടീ?"
"ഇല്ല.എല്ലാം  തനിയെ ആണ് ചെയ്യുന്നത്.."
കേണല്‍ മറുപടിയൊന്നും പറഞ്ഞില്ല.അവളെ അലിവോടെ നോക്കുക മാത്രം ചെയ്തു.
ഉച്ച ഭക്ഷണം കഴിഞ്ഞപ്പോള്‍,അദ്ദേഹം ചോദിച്ചു:
" ഒന്ന് പുറത്തു പോയാലോ?"
അലീനയുടെ മുഖം വിടര്‍ന്നു:
" ബാംഗ്ലൂരെ ഐ.ടി. ലൈഫ് വല്ലാതെ ബോറടിച്ചു.കൊച്ചി പഴയ കൊച്ചിയല്ലെന്നു അറിയാം.കണ്ടു കളയാം.."
അജിത് മേനോന്‍  കൊച്ചിയിലെ തിരക്കുകളിലൂടെ അനായാസം ഡ്രൈവ് ചെയ്യുന്നത് അവള്‍ കൌതുകത്തോടെ നോക്കിയിരുന്നു.
"എങ്ങോട്ടാ?"
" എന്റെ ഒരു ഫ്രണ്ടിന്റെ അടുത്തേക്ക്."
"അങ്കിളിന്റെ സെയിം ഏജാണോ?"
"അതെ."
"അപ്പോള്‍,എനിക്ക് ബോറടിക്കുമല്ലോ.."
"ഹഹ..എനിക്ക് മിഡില്‍ എജ്‌ ഫ്രണ്ട്സ് മാത്രേ ഉള്ളൂ.."
കേണല്‍ ചിരിച്ചു.
കാര്‍ എളമക്കരയുള്ള ഒരു വീടിനു മുന്‍പില്‍ നിറുത്തിയിട്ട്‌,കേണല്‍ ഇറങ്ങി.
കാളിംഗ് ബെല്ലില്‍ അടിക്കും  മുന്പ്,ഒരു ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു:
" കേണല്‍ സാര്‍,വെല്‍ക്കം..ഞാന്‍ കാത്തിരിക്കുകയായിരുന്നു."
"ആഹാ,ഇത് പ്രീ-പ്ലാന്‍ഡ് ആയിരുന്നോ?ഇതിനിടയില്‍ മെസ്സേജു എപ്പോള്‍ അയച്ചു?"
അവള്‍ അമ്പരപ്പോടെ കേണലിനെ നോക്കി.
"അലീന,ദിസ്‌ ഈസ്‌ മിസ്ടര്‍ ബെഞ്ചമിന്‍.എന്റെ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആണ്.."
"ഫ്ലൈറ്റ് ഇറങ്ങിയ ദിവസം തന്നെ എനിക്ക് പണി തരാന്‍ ആണോ?"
അവര്‍ക്കൊപ്പം സെറ്റിയില്‍ ഇരിക്കുമ്പോള്‍,അലീന അരിശം അഭിനയിച്ചു.
" അല്ല കുട്ടീ.ബെഞ്ചമിന്‍ ഈസ്‌ എ ഗുഡ് അഡ്വൈസര്‍.ഇയാളുടെ ഡാഡി ഔസേപ്പാണ് ആദ്യമായി എന്നെ നിക്ഷേപങ്ങളിലേക്ക് കൊണ്ടു വന്നത്.ഹീ ഈസ്‌ നോ മോര്‍ ..."
കേണല്‍ അജിത് മേനോന്‍ ഓര്‍മ്മകള്‍ അയവിറക്കി.
മുപ്പതു വര്ഷം മുന്പ്  യു.ടി.ഐയില്‍ നിക്ഷേപിച്ചത്,മാസ്റ്റര്‍ ഷെയര്‍ മ്യുച്ച്വല്‍ ഫണ്ടിലിട്ട നിക്ഷേപം അറുപത്തൊന്പതു മടങ്ങ്‌ ആയത്,മുടങ്ങാതെ എല്ലാ വര്‍ഷവും ഡിവിഡന്റ്റ് കിട്ടിയത്,റിലയന്‍സ് ഗ്രോത്ത് ഫണ്ടിലുംബിര്‍ള ബാലന്സ്ഡ് ഫണ്ടിലുമൊക്കെ  സമാനമായ നേട്ടം ഉണ്ടായത്, കഴിഞ്ഞ ദശകത്തില്‍  സുന്ദരം സെലക്ട്‌ മിട്കാപ്പിലും ഐ.സി.ഐ.സി.ഐ വാല്യൂ ഡിസ്കവറി ഫണ്ടിലും ഉണ്ടായ കുതിച്ചു ചാട്ടം,  ഇന്‍ഡസ് ഇണ്ട് ബാങ്കിന്റെയും കാന്ഫിന്‍ ഹോംസിന്റെയും വീഗാഡിന്റെയും  ഓഹരികള്‍ മള്‍ട്ടി ബാഗ്ഗര്‍ ആയത്..അങ്ങനെ കഥ  തുടര്‍ന്നു.
"ട്രേഡിംഗ് ഞാന്‍ തന്നെ ചെയ്യുന്നുണ്ടല്ലോ.ഡയറക്റ്റ് ആയി മ്യുച്ച്വല്‍ ഫണ്ട് വാങ്ങാന്‍ കിട്ടുമല്ലോ.."
"എനിക്കും അത് അറിയാം.അലീന പനി വരുമ്പോള്‍,മെഡിസിന്‍ വാങ്ങുന്നത് എങ്ങനെ?ഓണ്‍ലൈന്‍ ആയി നേരിട്ട് മരുന്ന് കമ്പനികളില്‍ നിന്നാണോ?"
"അല്ല...അതും ഇതും വ്യത്യാസം ഇല്ലേ?"
"എന്ത് വ്യത്യാസം?മരുന്ന് തെറ്റി വാങ്ങിയാല്‍ അസുഖം മാറില്ല.ചിലപ്പോള്‍,മരണവും സംഭവിക്കാം.ശരിയല്ലേ ബെഞ്ചമിന്‍?"
കേണല്‍ ആരാഞ്ഞു.
 "അതെ...ഉദാഹരണമായി,തല്ക്കാല ആവശ്യങ്ങള്‍ക്കുള്ള പണം ലിക്വിഡ് ഫണ്ടില്‍ ആണ് ഇടുന്നത്;ഇക്വിറ്റി ഫണ്ടുകളില്‍ അല്ല.അതുപോലെ മൂന്ന് വര്‍ഷത്തേക്കുള്ള പണം ബോണ്ട് ഫണ്ടുകളില്‍ ആണ് നന്ന്.അഞ്ചോ ആറോ  വര്‍ഷത്തെ ആവശ്യങ്ങള്‍ക്കുള്ള  പണം ബാലന്‍സ്ഡ്  സ്കീമുകളിലോ,മള്‍ടികാപ് ഇക്വിടി ഫണ്ടുകളിലോ നിക്ഷേപിക്കാം..എന്നാല്‍,അത് സെക്ടര്‍ ഫണ്ടുകളിലോ,സ്മാള്‍ കാപ് ഫണ്ടുകളിലോ നിക്ഷേപിച്ചാല്‍ ലക്‌ഷ്യം നേടാന്‍ കഴിയണം എന്നില്ല.അവയ്ക്ക് കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വന്നേക്കാം.."
ബെഞ്ചമിന്‍ പറഞ്ഞു.
"റിസ്ക്‌ കുറച്ചുകൊണ്ടു,  നല്ല ഫണ്ട് ഏതെന്നു കണ്ടുപിടിക്കാന്‍ ആണോ ബെഞ്ചമിന്‍ സേവനം നല്‍കുന്നത്?
അലീന ചോദിച്ചു.
"അത് ജോലിയുടെ ഒരു ഭാഗം ആണ്.റിസ്ക്‌ എന്നത് ആപേക്ഷികം ആണ്,അലീന.ചിലര്‍ കൂടുതല്‍ റിസ്ക്‌ എടുക്കും.മറ്റു ചിലര്‍ വളരെ കുറച്ചും.എന്നാല്‍,ഒരു ഇടപാടുകാരന്റെ പണം വിവിധ ജീവിത ലക്ഷ്യങ്ങള്‍ നേടാന്‍ ഉപകരിക്കും വിധം ചിട്ടപ്പെടുത്തുകയാണ് ഒരു ഉപദേശകന്‍ ചെയ്യുന്നത്"
" ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ വിരല്‍തുമ്പില്‍ ലഭ്യം ആണല്ലോ,ഇന്റര്‍നെറ്റില്‍?"
അലീന ബെഞ്ചമിനെ നോക്കി.
"അത് നല്ലത് തന്നെ.എന്നാല്‍,ഇന്‍ഫര്‍മേഷന്‍ അല്ല വിസ്ഡം(wisdom) എന്ന് പ്രത്യേകം മനസിലാക്കുക.പല വെബ് സൈറ്റുകളിലും ഫണ്ടുകളുടെ റേറ്റിംഗ് ഓരോ മാസവും മാറിക്കൊണ്ടിരിക്കുന്നു.ഓഹരികളുടെ ചാഞ്ചാട്ടം പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ.കഴിഞ്ഞ പത്തു വര്ഷം ആയി ഞാന്‍ ഇടപാടുകാര്‍ക്ക് വേണ്ടി ഫണ്ടുകളും ഓഹരികളും തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു..എന്നാല്‍,അതിനെക്കാള്‍ പ്രധാനമായി  മറ്റൊന്നു കൂടിയുണ്ട്. അത് കേണല്‍ സാര്‍ തന്നെ പറയുന്നതാണ് നല്ലത്.."
ബെഞ്ചമിന്‍ പറഞ്ഞു.
"അലീന, ഞാന്‍ മിലിട്ടറിയില്‍ നിന്ന് ഈയിടെ റിട്ടയര്‍ ചെയ്തതല്ലേ ഉള്ളൂ.മിലിട്ടറി സേവനത്തിന്റെ  ഭാഗമായി ഞാന്‍ അരുണാചല്‍ പ്രദേശിലും കാശ്മീരിലും ഒക്കെ തീവ്രവാദികള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ക്യാപ്റ്റന്‍ ആയും മേജര്‍ ആയും,പിന്നെ വിവിധ കേണല്‍ പദവികളിലും.എന്റെ ലക്‌ഷ്യം രാജ്യത്തിന്റെ സുരക്ഷിതത്വം ആയിരുന്നു.ഔസേപ്പിന്റെ ഉപദേശം ആണ് എനിക്ക് ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയില്‍ തുണ ആയത്.ഒരു ഫുള്‍ ടൈം പ്രോഫഷനലിന്റെ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ആണ് ഔസേപ്പ് എനിക്ക് തന്നത്."
"അത് അദ്ദേഹത്തിനു   എങ്ങനെ സാധിച്ചു?"
അലീനയുടെ പുരികം വളഞ്ഞു.
"നമ്മള്‍ ദിവസേന അര മണിക്കൂറോ  ഒരു മണിക്കൂറോ  ഈ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്നു.ഉപദേശകരാകട്ടെ, ദിവസം എട്ടോ പത്തോ മണിക്കൂര്‍ വിവിധ നിക്ഷേപകര്‍ക്ക് വേണ്ടി സ്ഥിരമായി വിശകലനങ്ങള്‍ക്കും സേവനങ്ങള്‍ക്കും  ചെലവഴിക്കുന്നുണ്ട്.ഇത് രണ്ടും  തമ്മില്‍  വലിയ വ്യത്യാസം ഉണ്ട്.ഒരാള്‍ പതിനായിരം മണിക്കൂര്‍  ഒരു  മേഖലയില്‍ തന്നെ  ചെലവഴിക്കുമ്പോള്‍ ആണ് വൈദഗ്ധ്യം ഉണ്ടാകുന്നതെന്ന് പ്രശസ്ത ചിന്തകനായ മാല്‍കം ഗ്ലാട്വെല്‍   പറഞ്ഞിട്ടുണ്ട്. ഇതാണ്,ഏതു മേഖലയിലും  ഒരു മികച്ച ഉപദേശകന്റെ സേവനം ഉപയോഗിക്കേണ്ടതിന്റെ  പ്രാധാന്യം."
"ആ കാര്യത്തോട്  ഞാന്‍ യോജിക്കുന്നു..എനിക്ക് ഓഫീസിലെ  ജോലിത്തിരക്കും ട്രാവെലിങ്ങും കഴിഞ്ഞാല്‍ ചില ദിവസങ്ങളില്‍ ശരിക്ക്  ഉറങ്ങാന്‍ പോലും  സമയം കിട്ടാറില്ല."
"ഏറ്റവും വിലയുള്ളത് സമയം ആണ്. വന്‍ വിപണി ഇടിവുകളില്‍ തളരാതെയും ,നിക്ഷേപം വിറ്റു തുലയ്ക്കാതെയും വിവിധ നിക്ഷേപ സാധ്യതകളില്‍  ഫലപ്രദമായി ഇടപെടാന്‍ ഔസേപ്പ് ജീവിച്ചിരുന്നപ്പോള്‍ എന്നെ സഹായിച്ചു.ഈ മേഖലയോടുള്ള ഇഷ്ടം മൂലം മകനെയും അയാള്‍ ഈ  മേഖലയിലേക്ക്  കൊണ്ടുവന്നു.ഇപ്പോള്‍,എന്റെ നിക്ഷേപങ്ങളെയും എന്റെ നിക്ഷേപ ശൈലിയെയും ബെഞ്ചമിന്‍  ഫലപ്രദമായി മുമ്പോട്ട്‌ കൊണ്ടുപോകുന്നു .സ്വയം സാമ്പത്തിക കാര്യങ്ങള്‍ മുഴുവന്‍ ചെയ്യുന്ന നിരവധി വ്യക്തികളെ  അപേക്ഷിച്ച് ഞാന്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കുകയും ചെയ്തു.."
"ഞാന്‍ ബെഞ്ചമിനെ തന്നെ അഡ്വൈസര്‍ ആക്കണം എന്നാണോ,അങ്കിള്‍?"
അലീന കുസൃതി ചിരിയോടെ ചോദിച്ചു.
"അല്ല അലീന.അത് പൂര്‍ണമായും അലീനയുടെ താല്പര്യം.എന്റെ ബോറന്‍ സാമ്പത്തിക ജീവിത രീതികള്‍  ഒന്ന് പരിചയപ്പെടുത്തിയെന്നെ ഉള്ളൂ."
"അങ്കിള്‍,ഇതൊന്നും ബോറന്‍ അല്ല...ഐ ലൈക്ക് യുവര്‍ തിങ്കിംഗ് ആന്‍ഡ്‌ സ്റ്റൈല്‍ ..ചെറിയൊരു കാര്യമാണ് പറഞ്ഞത്.സാമ്പത്തിക ക്രമീകരണത്തില്‍ വലിയ  മാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു  കൊച്ചു കാര്യം.."
അലീന പറഞ്ഞു.
അവളുടെ മുഖത്തെ പ്രസരിപ്പ് തിരിച്ചു വന്നത് കണ്ടു കേണലിന്റെ മനസ്സ് നിറഞ്ഞു .

Disclaimer: Investments are subject to market risk.Understand the risk profile and consult your financial advisor before any investment decision.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?