ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സാമ്പത്തിക സ്വാതന്ത്ര്യം:പത്തു കാര്യങ്ങൾ

              
         ഫിനാൻഷ്യൽ ഫ്രീഡം എന്ന ആശയം പ്രചരിപ്പിക്കാൻ ഏറ്റവും അധികം ശ്രമങ്ങൾ നടത്തിയവരിൽ ഒരാൾ ജാപ്പനീസ് അമേരിക്കൻ ആയ റോബർട്ട് കിയോസാക്കി ആണ്.ആദ്യത്തെ രണ്ടു ബിസിനസുകളുടെ വൻ തകർച്ച അദ്ദേഹത്തെ അപ്രതീക്ഷിതമായി ഈ മേഖലയുടെ പഠനത്തിൽ എത്തിക്കുക ആയിരുന്നു.ഈ വിഷയത്തെ ആസ്പദമാക്കി അദ്ദേഹം എഴുതിയ റിച്ച്‌ ഡാഡ്, പുവർ ഡാഡ് എന്ന കൃതി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാമതെത്തി.തുടർന്ന്,കാഷ്ഫ്‌ളോ ക്വാഡ്രണ്ട്, ഗൈഡ് ടു ഇൻവെസ്റ്റിംഗ് എന്നീ ഗ്രന്ഥങ്ങൾ കൂടി പുറത്തു വന്നു.സാമ്പത്തിക സ്വാതന്ത്ര്യത്തിൽ എത്തുന്നതിനുള്ള മാർഗ രേഖയായി ഇവ കണക്കാക്കപെടുന്നു.
ഈ പുസ്തകങ്ങൾ എനിക്ക് വ്യക്തിപരമായി ഏറെ ഗുണം ചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെ,നിങ്ങൾക്കും അത് ഗുണകരമാകുമെന്നു ഞാൻ കരുതുന്നു.

കിയോസാക്കിയുടെ തത്വങ്ങളുടെ സാരാംശം എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ലളിതമായി നടപ്പാക്കാൻ കഴിയും?

1.നിങ്ങളുടെ സാമ്പത്തിക ജ്ഞാനം വർധിപ്പിക്കുക.സാമ്പത്തിക മാസികകൾ,പത്രങ്ങൾ,പുസ്തകങ്ങൾ എന്നിവ വായിക്കുക.സാധാരണക്കാർക്ക് അപ്രാപ്യമായ ഇക്കണോമിക്സ്,കൊമേഴ്‌സ് പദങ്ങൾ മനസ്സിലാക്കുക.എങ്കിൽ മാത്രമേ,നവ ലോക വ്യവസ്ഥിതിയിൽ,നിക്ഷേപങ്ങളും വ്യാപാരവും എങ്ങനെ വിജയിക്കുന്നുവെന്നു നിങ്ങള്ക്ക് അറിയാൻ കഴിയൂ.

2.പലിശ ഭാരം വർധിപ്പിക്കുന്ന ലോണുകൾ ഒഴിവാക്കുക.ലോണുകൾ നിങ്ങളുടെ തുകയ്ക്ക് വർദ്ധനവ് ഉണ്ടാക്കുന്നില്ല.നിങ്ങളുടെ പണം വളരെ മെല്ലെ കാർന്നു തിന്നുന്ന ഉപാധിയാണ് അവ.പകരം,ആസ്തികളിൽ നിക്ഷേപിക്കുക.ബോണ്ടുകൾ,ഓഹരികൾ,മ്യൂച്വൽ ഫണ്ടുകൾ,പ്രോപ്പർട്ടി,സ്വർണ്ണം എന്നിവയാണ് ആസ്തികൾ ആയി കണക്കാക്കപ്പെടുന്നത്.നിങ്ങളുടെ തുക വർധിപ്പിക്കാൻ കരുത്തുള്ള എന്തും ആസ്തിയാണ്.ആസ്തികൾ കടങ്ങളെക്കാൾ കൂട്ടിക്കൊണ്ടു വരാൻ കഴിയണം. ആസ്തിയിൽ നിന്നും ഉള്ള വരുമാനം നിങ്ങളുടെ എല്ലാ ചെലവുകളെയും ലക്ഷ്യങ്ങളെയും നേരിടാൻ ഉതകുന്ന അവസ്ഥയാണ് ലക്‌ഷ്യം ഇടേണ്ടത്.

3.കൂടുതൽ ആളുകളും സുരക്ഷിതത്വം നോക്കുന്നവർ ആണ്.ഇത്,അവസരങ്ങളെ തിരിച്ചറിയുന്നതിൽ നിന്ന് അവരെ വിലക്കുന്നു.പത്തു ശതമാനം ആളുകളാണ് ലോക സമ്പത്തിന്റെ തൊണ്ണൂറു ശതമാനം കൈവശം വെക്കുന്നത്.റിസ്ക് എടുക്കാതെ ആ പത്തു ശതമാനത്തിൽ ഉൾപ്പെടാനാവില്ല.അതായതു,മുൻപിൽ ഉള്ള അവസരങ്ങൾ ഉപയോഗിക്കാനുള്ള കഴിവ് നേടാൻ കഴിയണം.

4.നിക്ഷേപകൻ എന്ന് സ്വയം വിചാരിക്കുന്നവരിൽ ഏറിയ പങ്കും ഊഹ കച്ചവടക്കാരോ,ഹൃസ്വ കാല വ്യാപരികളോ ആണ്.ഇന്ന് പണം ഇറക്കി രണ്ടു വർഷം കഴിയും മുൻപ് ഫലം എടുത്തു മേഖലകൾ മാറിക്കൊണ്ടിരുന്നാൽ,നിക്ഷേപകന് ആകാൻ കഴിയില്ല.നിങ്ങൾ ഏതു വിഭാഗത്തിലാണ്?സ്വയം മനസിലാക്കുക.

5.ആദ്യം ഒരു പ്ലാൻ ഉണ്ടാക്കുക.ദീർഘ കാലത്തേക്ക് സമ്പത്തു സൃഷ്ടിക്കാൻ വേണ്ടിയുള്ള ഒരു പദ്ധതി ആയിരിക്കണം അത്.നിങ്ങളുടെ കഴിവുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് ആ പദ്ധതിയിൽ ഉണ്ടാകണം.അതോടൊപ്പം,ആസ്തികലും വരുമാനവും സൃഷ്ടിക്കാൻ ആവശ്യമായ അറിവുകളും കഴിവുകളും ഓരോന്നായി നേടിയെടുക്കാനും ലക്ഷ്യമിടണം.അതിനു ശേഷം നിങ്ങളുടെ ഘട്ടം ഘട്ടമായി ഉള്ള നിക്ഷേപ മാര്ഗങ്ങള് തീരുമാനിക്കുക.

6.ഒരു ബാധ്യതയെ ആസ്തിയായി കരുതുന്നത് മണ്ടത്തരം ആണ്.ഉദാഹരണമായി,കാർ ആസ്തിയാണെന്നു ചിലർ കരുതുന്നു.പത്തു ലക്ഷത്തിനു വാങ്ങിയ കാറിനു അഞ്ചു വർഷം കഴിഞ്ഞാൽ,പതിനൊന്നു ലക്ഷം കിട്ടുമോ?ഇല്ലല്ലോ.വിലയിൽ വർദ്ധനവ് തരുന്നത് മാത്രമാണ് നിങ്ങളുടെ ആസ്തി.ഓരോ വർഷവും വില കുറയുന്നത് ആസ്തി അല്ല. ഇതു മറന്നു പണം ചെലവിടുന്നവർക്ക് മൂല്യ ശോഷണം മാത്രമേ ഉണ്ടാകൂ.

7.സമയത്തിൽ നിക്ഷേപിക്കുകയാണ് ആദ്യ പടി. സാമ്പത്തിക വിദ്യാഭ്യാസമില്ലാതെയാണ് നമ്മൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്.അതുകൊണ്ട്, ആസ്തിയെന്തെന്നും ബാധ്യത എന്തെന്നും അറിയുക.ഓരോ ആസ്തികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വിശദമായി പഠിക്കുക.അതിനു വേണ്ടി ദിവസവും കുറച്ചു സമയം നീക്കിവെക്കുക.

8.നിക്ഷേപകനായി അനുഭവ സമ്പത്തു നേടാനും സാധിക്കണം.പുസ്തകം വായിച്ചു നീന്തൽ പഠിക്കാൻ കഴിയില്ല.അത് പോലെ തന്നെയാണ്,സമ്പത്തു സൃഷ്ടിക്കലും.ചെയ്തു നോക്കാതെ, വിജയിക്കാൻ കഴിയില്ല.ഭയം ഒഴിവാക്കികൊണ്ടു വ്യാപാരവും നിക്ഷേപവും ചെയ്യാൻ ശ്രമിക്കുന്നവർക്ക് മാത്രമേ വിജയിക്കാൻ കഴിയൂ.സ്വപ്നത്തോടൊപ്പം പ്രവൃത്തിയും ആവശ്യം ആണ്.

9.പണം ഇല്ലാതെ നിക്ഷേപിക്കാൻ സാധിക്കില്ല.അതുകൊണ്ട്,വരുമാന സ്രോതസ്സുകൾ കൂട്ടുവാൻ കൂടി ശ്രദ്ധിക്കുക.
ജോലിയിൽ നിന്നുള്ള വരുമാനം മാത്രമാണ് നിങ്ങൾക്കു ഉള്ളതെങ്കിൽ,അത് നഷ്ടമായാൽ നിങ്ങൾ എന്ത് ചെയ്യും?അതുകൊണ്ട്,പാസ്സീവ് ആയി വരുമാനം നേടുന്നതിന് വേണ്ട കാര്യങ്ങൾ കൂടി ചെയ്യുക.ഒരു പാർട്ട് ടൈം ബിസിനസ്സ് (ജോലിയല്ല),പോർ്ട്ട്ഫോളിയോ,വരുമാനം തരുന്ന കെട്ടിടങ്ങൾ,ബിസിനസ് ഓണർഷിപ് എന്നിവ ഇതിനുള്ള മാർഗ്ഗങ്ങള് ആണ്.

10.കൂടുതലായി ബാങ്കിൽ നിന്നും ലോണുകൾ കിട്ടുമ്പോൾ,നിങ്ങളുടെ ബാധ്യത കൂടുന്നു.ബാങ്കിന്റെ ആസ്തിയും കൂടുന്നു.ക്രെഡിറ്റ് കാർഡിന് അടിമപ്പെടുമ്പോൾ,ബാങ്ക് നിങ്ങളുടെ ഇന്നത്തെ വരുമാനം നാളെയുടെ ബാധ്യതയാക്കാൻ പ്രേരിപ്പിക്കുന്നു.സത്യത്തിൽ,ലോണുകൾ ബാങ്കിന് ആസ്തിയും വരുമാനവുമായി മാറുന്നു.ഇത് മനസ്സിലാക്കാത്തവർക്കു പലിശ ചെലവുകളിൽ നിന്ന് വരുമാന സമ്പാദനത്തിലേക്കു ചുവടു വെയ്ക്കാൻ കഴിയില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?