ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലാഭം തിരയുന്നവര്‍.അധ്യായം ഏഴ്.




പൂനം കപൂ.
ഗണേശോല്‍സവത്തിന്റെ ദിവസമാണ്  വീണ്ടും അവളെ കണ്ടത്.
'ഗണപതി ബപ്പാ മോറിയാ' ആലപിച്ചുകൊണ്ട് ആനന്ദലഹരിയിലാറാടി വാദ്യ ഘോഷങ്ങളുമായി നീങ്ങുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍, ഒരു മിന്നായം പോലെ...
സിംഹാസനത്തില്‍ ഉപവിഷ്ടനായ ഗണേശ മൂര്‍ത്തിയെയും വഹിച്ച്, നിറങ്ങള്‍ വാരിയെറിഞ്ഞുകൊണ്ട്,നീങ്ങുകയാണ് ആളുകള്‍.
പൂനത്തിന്റെ മുഖത്തും കുങ്കുമ ചായം പുരണ്ടിട്ടുണ്ട്.
വന്‍ തിരക്കിനിടയില്‍ അവള്‍ തന്നെ കണ്ടു കാണില്ലെന്നാണ് മുരളീധരന്‍  ആദ്യം കരുതിയത്‌.
ഇരു വശത്തുമുള്ള കെട്ടിടങ്ങളുടെ മുന്നിലും,മുകള്‍ നിലകളിലുമൊക്കെ ഭക്ത ജനങ്ങള്‍ കൈകൂപ്പി നില്‍ക്കുകയും,പൂക്കള്‍ വാരി വിതറുകയും ചെയ്യുന്നു.
പൂനം ചിരിച്ചുകൊണ്ട് തന്നെ കൈ വീശി കാണിച്ചത്‌ അയാള്‍ കണ്ടു.
ആള്‍ക്കൂട്ടത്തോടൊപ്പം നൃത്തം ചവിട്ടുന്നതിനിടയില്‍, അയാളും തിരിച്ച് കൈ വീശി.
പൂനം അടുത്തേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാല്‍, റോഡിലൂടെ സമുദ്ര പ്രവാഹം പോലെ നീങ്ങുന്നവരുടെ ഇടയില്‍ കാലിടറി അവള്‍ വീണു പോയി.
അയാള്‍ അങ്കലാപ്പോടെ അവള്‍ക്കടുത്തേക്ക് നീങ്ങാന്‍ ശ്രമിച്ചു.അപ്പോഴേക്കും,ആരൊക്കെയോ ചേര്‍ന്ന് അവളെ പിടിച്ചെഴുന്നെല്‍പ്പിച്ചു.
പൂനം റോഡരികിലേക്ക് മാറി നിന്നു.
അയാള്‍,ഒരു വിധത്തില്‍ അവളുടെ അരികിലെത്തി.
വീണിട്ടു വേദനയുണ്ടോ എന്ന് അയാള്‍ ചോദിച്ചു.
“കോയി ദര്‍ദ് നഹീ..”
അവള്‍ ചിരിച്ചു.
കഴിഞ്ഞ തവണത്തെ പോലെയുള്ള  മേക്കപ്പൊന്നും അവള്‍ ഇന്ന്  അണിഞ്ഞില്ലല്ലോ എന്നത് അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. എങ്കിലും,അന്നത്തെക്കാള്‍ സുന്ദരി ആയതു പോലെ...
“തും ക്യാ ദേഖ് രഹെ ഹോ?  മുഛെ യഹാം ഉമ്മീദ്ദ് നഹീന്‍?”
“ഇല്ല,ഇവിടെ പ്രതീക്ഷിച്ചില്ല..”
അയാള്‍ ചമ്മല്‍ മറച്ചുകൊണ്ട് പറഞ്ഞു.
“ആപ് കാ ദോസ്ത് കഹാം ഹേ?”
മിലിന്ദ് ഷായെക്കുറിച്ചാണ് അവള്‍ തിരക്കിയതെന്ന് അയാള്‍ക്ക്‌ മനസ്സിലായി.
“ഇന്ന് അവധിയാണ്.ഇനി തിങ്കളാഴ്ചയേ കാണുകയുള്ളൂ.”
"ഉസ്സെ ബതാവൊ..മേം ഉസ്കേലിയെ ദേഖ് രഹാഹൂ...”
അവളുടെ അന്വേഷണം പറയണമെന്ന്.
എന്തിനാണാവോ?
പെട്ടെന്ന്,അവള്‍ ചുണ്ടുകള്‍ അയാളുടെ കാതിനോട് അടുപ്പിച്ചു,രഹസ്യം പോലെ മൊഴിഞ്ഞു:
“ഇന്ന് രാത്രിയില്‍ ചന്ദ്രനെ നോക്കരുത്.കേട്ടില്ലേല്‍,മിഥ്യാ ദോഷം ഉണ്ടാകും..”
“അതെന്തു ദോഷം?”
"ചെയ്യാത്ത മോഷണമോ കുറ്റമോ ഒക്കെ തലയില്‍ വീഴാതിരിക്കാന്‍ ആണ്. ഇന്ന് നല്ല ദിവസം ആണ്..നന്നായി പ്രാര്‍ഥിച്ചു കൊള്ളൂ..ബുദ്ധിശക്തിയും സമ്പത്തുമൊക്കെ ഉണ്ടാകും..”
ബുദ്ധി കുറവായത് കൊണ്ടാണല്ലോ ഞാന്‍ ഈ മഹാ നഗരത്തില്‍ വന്നു തുച്ചമായ ശമ്പളത്തിന് പകലന്തി വരെ പണിയെടുക്കുന്നത് എന്ന് പറയണമെന്ന് തോന്നി.എങ്കിലും,വേണ്ടെന്നു വെച്ചു.
ദൈവം കനിയട്ടെ.
ആള്‍തിരക്ക് കുറയും വരെ കാത്തിട്ടാണ് ഇരുവരും പിരിഞ്ഞത്.
തിങ്കളാഴ്ച, മിലിന്ദ് ഷായെ കണ്ടപ്പോള്‍ മുരളി വിവരം പറഞ്ഞു.
“ഞാന്‍ അന്നേ പറഞ്ഞതല്ലേ ആ ജേണലിസ്റ്റിനെ സൂക്ഷിക്കണമെന്ന്..”
“ഏയ്‌..പൂനം ഒരു പാവം കുട്ടിയാ..”
“ക്യാ,കുട്ടി?”
മിലിന്ദ്‌ ഷാ കളിയാക്കി ചിരിച്ചു.
അന്ന് ഏറെ താമസിച്ചാണ് ഓഫീസില്‍ നിന്നു ഇറങ്ങിയത്‌.
ഇറങ്ങും മുന്പ്,ആറടി ഉയരവും ഒത്ത  വണ്ണവുമുള്ള ഖദര്‍ ധാരിയായ ഒരാള്‍ വന്നു.കുറ്റി താടിയില്‍ തടവിക്കൊണ്ട്, അയാള്‍  കമ്പനിയുടെ എം.ഡി ദീപക് ദേശായിയെ തിരക്കി.
ഫ്ലാറ്റിലേക്ക് പോയെന്നു പറഞ്ഞപ്പോള്‍,കൈവശമുള്ള വലിയ രണ്ടു സ്യൂട്ട് കെയ്സുകള്‍ മിലിന്ദ്‌ ഷായെ ഏല്പിച്ചിട്ട്‌ അയാള്‍ മുരളും പോലെ പറഞ്ഞു.
"യെ സൂട്ട്കേസ്  ദേശായി കോ ദിയേ ജാനേ ചാഹിയെ.."
അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍,മുരളീധരന്‍ ആകാംഷയോടെ ഷായുടെ  മുഖത്തേക്ക് നോക്കി.
“എന്താണ് ഇതിനുള്ളില്‍?”
“പൈസാ..” മിലിന്ദ്‌ ഷാ പറഞ്ഞു.
“നോക്കാതെ എങ്ങനെ ഉറപ്പിക്കാന്‍ പറ്റും..?
“ ഹഹ..എന്നാല്‍,കാണിച്ചു തരാം..”
മിലിന്ദ്‌ ഷാ ദേശായിയുടെ ഒഴിഞ്ഞു കിടക്കുന്ന കാബിനിലേക്ക്‌ കയറി.ടേബിളില്‍ വെച്ചിട്ട് രണ്ടു സ്യൂട്ട് കേസും തുറന്നു.
ഇത്തവണ മുരളീധരന്‍ ശരിക്കും ഞെട്ടി..
നിറയെ അടുക്കിയടുക്കി വെച്ചിരിക്കുന്ന പുത്തന്‍ നോട്ടുകെട്ടുകള്‍!
ഇത്രയും പണം ഒന്നിച്ച് കാണുന്നത് ആദ്യമായിട്ടാണ്.
“ഇത് അയാള്‍ എന്ത് ധൈര്യത്തിലാണ് നമ്മളെ ഏല്പിച്ചത്?”
“പവാര്‍ രാജാവായി വാഴുന്ന ഈ മഹാരാഷ്ട്രയില്‍, ഈ പണത്തില്‍ നിന്നു ഒരു നൂറു രൂപായെങ്കിലും മാറ്റാന്‍ നമ്മുടെ ദേശായി സാഹിബിനു പോലും ധൈര്യമുണ്ടാവില്ല.രാഷ്ട്രീയക്കാരുടെ ബിനാമി ഫണ്ട് ഇങ്ങനെ ഇടയ്ക്കിടെ വരും.അതാണ്‌ കുത്തനെ വില കയറുന്ന പല ഓഹരികളിലേക്കും ഒഴുകുന്നത്‌. കച്ചവടം തകൃതിയായി നടക്കും.എല്ലാ ആഴ്ചയും പാര്‍ട്ടിക്കാരെ വിവരങ്ങള്‍ അറിയിക്കും..ലാഭം വരുമ്പോള്‍ അത് എത്തിക്കുകയും ചെയ്യും..”
“ലക്ഷങ്ങള്‍ ഇങ്ങനെ വരുന്നുണ്ടോ..?”
“ലക്ഷങ്ങളല്ല ഭായീ,കോടികള്‍..! വാക്കിന്റെ മാത്രം ബലത്തില്‍..തെറ്റിച്ചാല്‍ തല കാണില്ല..എന്താ,മുരളിക്ക് തല വേണ്ടെന്നുണ്ടോ..?”
മിലിന്ദ് ഷാ കാബിന്‍ അടച്ചു ലോക്ക് ചെയ്തു.
“അധ്വാനിക്കാത്ത കാശ് ഒരിക്കലും എടുക്കരുതെന്നാണ് എന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ ചെറുപ്പത്തില്‍ തന്നെ  പഠിപ്പിച്ചു തന്നത്. ഞാന്‍ തമാശ പറഞ്ഞതല്ലേ..നമുക്ക് കൊസ്രാവിയുടെ മിലിട്ടറി കഫെയില്‍ കയറി ഓരോ  അണ്ടാ ഫുര്‍ജി വാങ്ങി കഴിക്കാം..എന്റെയൊക്കെ വയറും മനസ്സും നിറയാന്‍ അത് തന്നെ ധാരാളം..”
“യൂ ആര്‍ ഫണ്ണി..മിസ്ടര്‍ നായര്‍..”
ഷാ ചിരിച്ചു.
പിറ്റേന്ന്,ഓഫീസിലെത്തിയ മുരളീധരനെ പൂനം കപൂര്‍ കാത്ത്  നില്‍ക്കുന്നുണ്ടായിരുന്നു.
‘എന്താ ഇവിടെ?’
അയാള്‍ അത്ഭുതത്തോടെ ചോദിച്ചു.
"എന്‍റെ ഒരു സുഹൃത്തിനു നിങ്ങളെ കാണാന്‍ താല്പര്യം ഉണ്ട്.."
"എന്നെയോ?ഈ മഹാ നഗരത്തിലോ..ആരാ അത്?'
"നിങ്ങള്‍ക്ക് സാമ്പത്തികമായി വളരെ ഗുണമുള്ള ഇടപാടാണ് മുരളീ..എന്റെ ഒപ്പം വരൂ.."
പോയിട്ട് വരാന്‍ മിലിന്ദ്‌ ഷാ ആംഗ്യം കാണിച്ചു.
പടികളിറങ്ങി താഴെയെത്തിയപ്പോള്‍,പൂനം റോഡരികിലൊതുക്കിയിരുന്ന റോയല്‍ എന്ഫീല്‍ഡില്‍ കയറി.
അന്തം വിട്ടു നിന്ന മുരളീധരനോട് പിന്നില്‍ കയറിക്കോളാന്‍ പറഞ്ഞു.
കുതിച്ചു പാഞ്ഞ ബുള്ളറ്റ് ചെന്നു നിന്നത് ബൈക്കുളയിലെ പച്ചക്കറി മാര്‍ക്കറ്റിലാണ്.ഒച്ചയ്ക്കും,ബഹളത്തിനുമിടയില്‍ മുരളീധരന്‍  പൂനത്തിന്റെ ഒപ്പം നടന്നു.
അപ്പോഴേക്കും,ബലിഷ്ഠ കായരായ രണ്ടു പേര്‍ അവര്‍ക്കരികിലേക്കു വന്നു.
"ഇതാണ് ഞാന്‍ പറഞ്ഞ മുരളി.." പൂനം പറഞ്ഞു.
ഒരാള്‍ പാന്‍ പരാഗ് ചവച്ചുകൊണ്ട്,കറ പുരണ്ട പല്ലുകള്‍ കാട്ടി ചിരിച്ചു:
"അരെ മദ്രാസീ..വെല്‍ക്കം ടു  ഗാവ്ലീസ് മാര്‍ക്കറ്റ്.."
അയാള്‍ ഒരു റിവോള്‍വര്‍ എടുത്ത് മുരളീധരന്റെ നട്ടെല്ലില്‍ അമര്‍ത്തി.


-തുടരും-

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു