ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹൗസിംഗ് ഫിനാൻസ് മേഖലയിൽ കറക്ഷൻ തുടരുമോ?


                     കഴിഞ്ഞ അഞ്ചു വർഷത്തിൽ വലിയ കുതിപ്പ് നടത്തിയവയാണ് ഹൗസിംഗ് ഫിനാൻസ് ഓഹരികൾ.എന്നാൽ,ചില കാര്യങ്ങൾ ഈ കുതിപ്പിന് സമീപകാലത്തു തടയിട്ടിരുന്നു.അതിലൊന്ന്,റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആക്ട് , ജി.എസ്.ടി എന്നിവയെ തുടർന്നു രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബിൽഡർമാർക്കിടയിൽ വന്ന ആശയക്കുഴപ്പങ്ങളാണ്. ഡീമോണിട്ടൈസേഷനെ തുടർന്നുണ്ടായ പണ ലഭ്യതയുടെ കുറവിൽ നിന്ന് കൺസ്ട്രക്ഷൻ മേഖല മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.ഇവ കഴിഞ്ഞ ഒരു വര്ഷം ഭവന നിർമ്മാണ മേഖലയെ കാര്യമായി ബാധിച്ചു. എന്നാൽ,2018-19 ധനകാര്യ വർഷത്തിൽ സ്ഥിതി വ്യത്യസ്തമാകുമെന്ന് കരുതുന്നു.
                    പബ്ലിക് സെക്ടർ ബാങ്കുകൾക്ക് കേന്ദ്ര ഗവണ്മെന്റ് രണ്ടു ലക്ഷം കോടി രൂപയുടെ റീകാപ്പിറ്റലൈസേഷൻ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ, ഏറ്റവുമധികം ഇടിവ് നേരിട്ടത് ഹൗസിംഗ് ഫിനാൻസ് ഓഹരികൾക്കാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി സെക്ടറിലെ പ്രമുഖ ഓഹരികളിൽ മുപ്പതു ശതമാനത്തോളം തിരുത്തൽ ഉണ്ടായിട്ടുണ്ട്.പി.എൻ.ബി,ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്,ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള പബ്ലിക് സെക്ടർ ബാങ്കുകളിൽ അടുത്തിടെയുണ്ടായ കുംഭകോണം കുറച്ചുകൂടി അവധാനതയോടെ ലോണുകൾ നല്കുന്നതിലേക്കു ബാങ്കുകളെ നയിക്കും.ബാങ്കിങ്ങ് സെക്ടർ ആണ് ഇപ്പോഴും മൊത്തം ഹോം ലോൺ വിപണനത്തിൽ മുന്നിട്ടു നിൽക്കുന്നത്.അതിൽ ഉണ്ടാകുന്ന ഇടിവ് പ്രയോജനപ്പെടുത്താൻ മികച്ച മാനേജ്‌മെന്റ് ഉള്ള സ്വകാര്യ ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്ക് കഴിയും .മുൻ വര്ഷങ്ങളിലേതു പോലെ ഇരുപതു ശതമാനത്തിലേറെ വളർച്ച അടുത്ത വർഷങ്ങളിലും തുടർന്നാൽ ,ഓഹരികളിലും തിരിച്ചു വരവ് പ്രതീക്ഷിക്കാം.
'2022 ആകുമ്പോൾ എല്ലാവര്ക്കും ഭവനം' എന്ന പദ്ധതിക്കു പിന്നാലെ, അഫോഡബിൾ ഹൗസിംഗ് മേഖലയെ ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമാക്കി മാറ്റി.മിഡിൽ ക്ലാസ്സിനു ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം ഗവണ്മെന്റ് അനുവദിച്ചതും അഫോഡബിൾ ഹൗസിംഗ് മേഖലയിലേക്ക് പല ബില്ഡര്മാരും പ്രവർത്തനം വ്യാപിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. താൽക്കാലികമായ പ്രശ്നങ്ങളെ അതിജീവിച്ച്‌, മധ്യ കാലയളവിലും ദീർഘ കാലത്തിലും വളർച്ച നേടാൻ ഇത് സഹായിക്കും.
                 ഹൗസിംഗ് ഫിനാൻസ് മേഖലയുടെ 57 ശതമാനം ബിസിനസ്സ് HDFC Ltd,LIC Housing Finance എന്നീ കമ്പനികൾ സംയുക്തമായി നേടിയെടുത്തിട്ടുണ്ട്.കഴിഞ്ഞ ഡിസംബറിലെ കണക്ക് അനുസരിച്ചു,മൂന്നു ലക്ഷത്തി എൺപത്തി നാലായിരത്തി ഇരുന്നൂറ്റി പതിമൂന്നു കോടിയുടെ ലോൺ പോർട്ഫോളിയോ HDFC മാനേജ് ചെയ്യുന്നു.രണ്ടാം സ്ഥാനത്തുള്ള LIC Housing ഒരു ലക്ഷത്തി അൻപത്താറായിരത്തി നൂറ്റിഎഴുപത്താറു കോടി രൂപ മാനേജ് ചെയ്യുന്നു.ഇന്ത്യാ ബുൾസ് ഹൗസിംഗ്,ദിവാൻ ഹൗസിംഗ്,പി.എൻ.ബി ഹൗസിംഗ് എന്നിവ ഇതിനു പിന്നിലായി ഉണ്ട്.ഗൃഹ് ഫിനാൻസ്,റെപ്‌കോ ഹോം ഫിനാൻസ് ,ഹഡ്‌കോ എന്നിവയാണ് പ്രധാനപ്പെട്ട മറ്റു ലിസ്റ്റഡ് കമ്പനികൾ.അനിൽ അംബാനിയുടെ റിലയൻസ് ഹോം ഫൈനാൻസ് കഴിഞ്ഞ സെപ്റ്റംബറിൽ ലിസ്റ്റ് ചെയ്‌തെങ്കിലും,നാല്പതു ശതമാനത്തോളം വിലയിടിവ് നേരിട്ടു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി നിയമത്തെ (2016) തുടർന്ന്,ബില്ഡര്മാര്ക്ക് നിർമ്മാണം കഴിഞ്ഞ ഭവനങ്ങൾ മാത്രമേ വിൽക്കാൻ കഴിയൂ.എല്ലാ പ്രോജക്ടുകളും RERA യിൽ രെജിസ്റ്റർ ചെയ്യുകയും വേണം.വീടോ, ഫ്‌ളാറ്റോ വാങ്ങുന്നവർക്ക്, മുൻകാലങ്ങളിൽ പണി തീരും മുൻപ് തുക മുഴുവൻ നല്കിയതിനേക്കാൾ കൂടുതൽ സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതാണ് ഇത്. 
                 ഗവണ്മെന്റ് അഫോഡബിൾ ഹൗസിംഗ് മേഖലയ്ക്ക് നൽകുന്ന ഊന്നൽ തന്നെയാണ് നിക്ഷേപകരുടെ തുറുപ്പുചീട്ട്.ഇന്ത്യയിൽ,എട്ടു കോടി ആളുകൾ ചേരികളിൽ കഴിയുന്നുവെന്നാണ് കണക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ ഈ വർഷാവസാനത്തോടെ ഗ്രാമീണ മേഖലയിൽ ഒരു കോടി ഭവനങ്ങളുടെ നിർമ്മാണം തീർക്കുവാൻ ലക്ഷ്യമിടുന്നു.പട്ടണങ്ങളിൽ മുപ്പത്താറു ലക്ഷം യൂണിറ്റുകളും ലക്ഷ്യമിടുന്നു.എല്ലാ പ്രോജക്ടുകളും ഈ വര്ഷം തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും,വരും വർഷങ്ങളിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കാം.സ്മാർട് സിറ്റി പ്രോജക്ട്,വർധിക്കുന്ന പട്ടണവൽക്കരണം,സാമ്പത്തിക വളർച്ചയിൽ ഉണ്ടാകുന്ന തിരിച്ചുവരവ് എന്നിവയും അനുകൂല ഘടകങ്ങളാണ്.
                അസറ്റ് ബാക്ക്ഡ് ലോണുകൾ മാത്രം നൽകുന്നതിനാൽ ,ബാങ്കുകളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ നിഷ്ക്രീയ ആസ്തികൾ മാത്രമേ ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്ക് ഉള്ളൂ.മൊത്തം ലോൺ പോർട്ഫോളിയോയിൽ എഴുപതു ശതമാനം വരുന്ന വ്യക്തിഗത ലോണുകൾക്കു ആണ് മുൻ‌തൂക്കം.ബാങ്കുകൾ ഒഴിവാക്കുന്ന ഇടത്തരം വരുമാനമുള്ള മാസ ശമ്പളക്കാരെയും,സ്വയം തൊഴിൽ ചെയ്യുന്നവരെയുമാണ് ചെറിയ കമ്പനികൾ മുഖ്യമായും ലക്ഷ്യമിടുന്നത്.അസറ്റ് ക്വാളിറ്റി കുറയാതെ ലോൺ പോർട്ഫോളിയോയിൽ കൂടുതൽ വളർച്ച നേടുന്ന കമ്പനികൾക്ക് നിക്ഷേപകന് മികച്ച നേട്ടം നൽകാൻ കഴിയും.
....................................................................................
Disclaimer: This is a sector outlook:not a stock recommendation.Investors should analyse stocks or consult your advisor before any investment decision.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?