ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സൈക്ക്ളിക്കൽ ഇൻവെസ്റ്റിംഗ്‌ എന്ന കല

    
         താൽക്കാലിക നേട്ടങ്ങൾക്കു പിന്നാലെ പോകുകയോ ,അമിത പ്രതീക്ഷകൾ മാത്രം വെച്ച് പുലർത്തുകയോ ചെയ്യുമ്പോൾ പലരും വിസ്മരിക്കുന്ന ശാസ്ത്രീയ മാർഗ്ഗങ്ങളിൽ ഒന്നാണ് സൈക്ലിക്കൽ ഇൻവെസ്റ്റിംഗ്‌. ദീർഘ കാല സ്ഥിരതയോടെ  വില  കയറുന്ന മൾട്ടിബാഗറുകളും,കാലങ്ങളായി ഇറങ്ങുന്ന കരടിക്കുട്ടന്മാരായ ഓഹരികളും  മാത്രം ഉള്ള ഒന്നല്ല സ്റ്റോക്ക് മാർക്കറ്റ്. "ഞാൻ മൾട്ടിബാഗ്ഗർ മാത്രമേ വാങ്ങൂ' എന്ന് കൊച്ചുകുട്ടികളെ പോലെ വാശി പിടിക്കുന്നവർക്കു നിരവധി അവസരങ്ങൾ നഷ്ടപ്പെടാറുണ്ട്.കാരണം,അത്തരം ഓഹരികൾ മൊത്തം വിപണിയുടെ കേവലം അഞ്ചു ശതമാനം മാത്രമേ വരൂ.ടെക്‌നോ-ഫണ്ടമെന്റൽ ആയ ഘടകങ്ങൾ തീർത്തും അവഗണിച്ചുകൊണ്ട്  വാങ്ങിക്കൂട്ടുന്നവർക്കും  നിരാശ മാത്രമേ ഉണ്ടാകുകയുള്ളൂ താനും.
         തങ്ങളുടെ തന്ത്രങ്ങളോടൊപ്പം അഗ്രസ്സീവ് ആയ ആർക്കും ചേർത്തുവെയ്ക്കാവുന്ന ഒന്നാണ് സൈക്ക്ളിക്കൽ ഇൻവെസ്റ്റിംഗ്‌.ഇത് മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഓഹരിയുടെ ദീർഘ കാല ഗ്രാഫ് പരിശോധിക്കുകയാണ്‌.ആൾ ടൈം ഡാറ്റ നോക്കിയാൽ ഗതി മനസ്സിലാകും.കഴിഞ്ഞ അഞ്ചോ പത്തോ വർഷത്തെ മൂവ്മെന്റ് നോക്കിയാൽ,ഇത്തരം ഓഹരികളിൽ എൻട്രി നടത്താനും എക്സിറ്റ് ചെയ്യാനുമുള്ള ലെവലുകൾ കണ്ടെത്താൻ കഴിയും.പലതും സ്ഥിരമായ മേജർ സപ്പോർട്ടിനും,റെസിസ്റ്റൻസിനുമിടയിൽ ചാടി കളിക്കാറുണ്ട്.കമ്പനിയുടെ ബിസിനസ് ഏറെക്കുറെ ഒരേ രീതിയിൽ തന്നെ നില കൊള്ളുമ്പോഴോ,ഭാവി പ്രതീക്ഷകൾ കുറഞ്ഞു നിൽക്കുമ്പോഴോ ആണ് ഇങ്ങനെയുള്ള ചാഞ്ചാട്ടം ഉണ്ടാകുന്നത്.മികച്ച ബ്രാൻഡ് ആണെങ്കിൽ പോലും,കട ബാധ്യത കൂടുതൽ ആണെങ്കിലും ഇങ്ങനെ സംഭവിക്കാം.ദിവസ വ്യാപാരത്തിലെയും,സ്വിങ്ങ് ട്രേഡിങ്ങിലെയും ചാഞ്ചാട്ടത്തെ വോളറ്റിലിറ്റിയെന്നും,ഹൃസ്വകാലത്തിലോ മധ്യ കാലയളവിലോ ഉള്ള  ചാഞ്ചാട്ടത്തെ റേഞ്ചു ബൗണ്ട് എന്നും വിളിക്കുന്നു.

                ഫണ്ടമെന്റലിസ്റ്റുകൾ നോക്കുന്നത് മറ്റൊരു തരത്തിലാണ്.ക്വാർട്ടർലി റിസൾട്ടുകൾ പ്രതീക്ഷ കാക്കാതെ വരുമ്പോഴും ഭാവിയിലെ വളർച്ചാ പ്രതീക്ഷകൾ കുറയുമ്പോഴും അവർ അത്തരം ഓഹരികൾ  കുറയ്ക്കുകയോ,ഒഴിവാക്കുകയോ ചെയ്യുന്നു.സമ്പദ് ഘടനയിലെ വളർച്ചാനിരക്ക് ശക്തിപ്പെടുമ്പോൾ,അഭിവൃദ്ധിപ്പെടുന്ന സെക്ടറുകൾ ആണ് സൈക്ക്ളിക്കൽ സെക്ടറുകൾ. റിയാൽറ്റി സൂചികയിൽ കഴിഞ്ഞ അഞ്ചര വർഷത്തിൽ ഉണ്ടായ ചാഞ്ചാട്ടം ,സെക്ടറിലെ പല ഓഹരികളെയും സമാനമായ രീതിയിൽ ചലിപ്പിച്ചതായി കാണാൻ കഴിയും.
കഴിഞ്ഞ ദശകത്തിൽ ഇൻഫ്രാ മേഖലയിൽ നില നിന്ന മന്ദതയും, വലിയ പ്രോജക്ടുകളുടെ ക്ലിയറൻസിനുണ്ടായ കാല താമസവും,മാർക്കറ്റ് സെന്റിമെന്റുമൊക്കെ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. 
  ഇക്കണോമിയുടെ വളർച്ചാനിരക്ക് കാര്യമായ തോതിൽ  ഉയരുകയും കുറയുകയും ചെയ്യുന്നതനുസരിച്ച്‌, റിയൽ എസ്റ്റേറ്റ്,കൺസ്യുമർ ഗുഡ്‌സ്,ഫിനാൻഷ്യൽ സെർവിസ്സസ്,മൈനിംഗ്,കെമിക്കൽസ്,മെറ്റൽസ് എന്നിവയിലെ ഒട്ടു മിക്ക ഓഹരികളും വലിയ ചാഞ്ചാട്ടങ്ങൾക്കു വിധേയയമാകുന്നതായി കാണാം.  
എസ്.ബി.ഐ, ലാർസൺ & ടൂബ്രോ,എഫ്.എ.സി.റ്റി എന്നീ ഓഹരികളിലെ മുൻ വർഷണങ്ങളിലെ സൈക്ക്ളിക്കൽ മൂവ്മെന്റിന്റെ  ഉദാഹരണമായി ചില ചാർട്ടുകൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.ഇത്തരം ഓഹരികളിൽ ഉയർന്ന വിലയ്ക്ക് വാങ്ങി ഹോൾഡ് ചെയ്യുന്നവർക്ക് വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.എന്നാൽ,കാലികമായ വലിയ വിലയിടിവുകൾ പിന്നീട് മുഖ്യ പ്രതിരോധം വരെയുള്ള ഉയർച്ചയിലേക്കു നയിക്കുകയും ചെയ്തു.

      മേജർ സപ്പോർട്ടിന് വാങ്ങുകയും മേജർ റെസിസ്റ്റൻസിനു വിൽക്കുകയും ചെയ്യുക എന്ന തന്ത്രം ആണ് സൈക്ക്ളിക്കൽ മൂവ് നടത്തുന്ന ഓഹരികളിൽ ഫലപ്രദമായിട്ടുള്ളത്.കുറഞ്ഞ കാലയളവിലെ ട്രേഡിങ് ചാർട്ടുകൾ മാത്രം പരിശോധിച്ചാൽ ഇവയുടെ ഗതി മനസ്സിലാകണമെന്നില്ല.അഞ്ചു വർഷ കാലയളവിനു മുകളിൽ ഉള്ള വീക്കിലി,മന്ത്‌ലി ചാർട്ടുകളിൽ നോക്കിയാൽ മാത്രമേ വലിയ വ്യതിയാനങ്ങൾ പരിശോധിക്കാനും,ഉപയോഗിക്കാനും കഴിയുകയുള്ളൂ.
----------------------------------------------------------------------------------------------
ഡിസ്ക്ലെയിമർ: ഓഹരി വിപണി ഉയർന്ന റിസ്കിനു വിധേയമാണ് .നിക്ഷേപ തീരുമാനങ്ങൾക്ക് വിശദമായ സ്വയം വിലയിരുത്തലോ ,നിങ്ങളുടെ ഉപദേശകന്റെ സേവനമോ ഉപയോഗിച്ച് മാത്രം ചെയ്യുക. 
Graph courtesy: Chartink.com

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു