ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വാതന്ത്ര്യ ദിനവും ഉത്തരവാദിത്തവും


വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി.
പരേഡുകൾക്കും, പതാക ഉയർത്തലിനും, സന്ദേശങ്ങൾക്കുമൊപ്പം, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്ന സുദിനം.
വ്യത്യസ്ത ഭാഷകളും, മതങ്ങളും, വസ്ത്രധാരണ രീതികളും, ഭക്ഷണ ക്രമങ്ങളുമൊക്കെ നില നിറുത്തിക്കൊണ്ടു തന്നെ ഉപ ഭൂഖണ്ഡത്തിലെ അഞ്ഞൂറ്റി അറുപതിലേറെ നാട്ടു രാജ്യങ്ങളെ ഒരൊറ്റ രാജ്യമായി ഐക്യപ്പെടുത്തിയ മഹത്തായ ദിനമാണിത്.

28 സംസ്ഥാനങ്ങളിലും, 9 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 130 കോടി പൗരന്മാരും, 16 അംഗീകൃത ഭാഷകളോടൊപ്പം, നാനൂറിലധികം
ഭാഷകളും മറ്റെങ്ങും കാണാനാവില്ല. രാജ്‌പുത്തും, മാർവാഡികളും , നാഗന്മാരും, സന്താളുകളും, മിസോ - മീതെയ് വംശജരും, ഖാസികളും, ആര്യ- ദ്രാവിഡ വംശജരുമൊക്കെ ഇവിടെ ജീവിക്കുന്നു.

വേദങ്ങളും, ഇതിഹാസങ്ങളും, തൃപിടകയും, ജൈന സൂത്രങ്ങളും, ഗുരു ഗ്രന്ഥ് സാഹിബും ഉൾപ്പെടെയുള്ള മഹത്ഗ്രന്ഥങ്ങൾ പിറവി കൊണ്ടത് ഭാരതത്തിലാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ, സിഖ്, പാർസി, ബുദ്ധ, ജൈന, യഹൂദ മതസ്ഥരോടൊപ്പം സന്താൾ, ഡോനി പോളോ, നിരംകാരി, ബഹായി വിശ്വാസികളും ഇവിടെ അധിവസിക്കുന്നു.

ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ രാജ്യവും, പർച്ചേസിംഗ് പവർ പാരിറ്റി അനുസരിച്ചു് ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് ഘടനയുമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈന്യം ഉള്ളതും, ഏറ്റവുമധികം സിനിമകൾ ഉണ്ടാകുന്നതും ഇവിടെയാണ്. ബഹിരാകാശ രംഗത്തും, മിസൈൽ പവറിലും, അണ്വായുധ ശേഷിയിലും വൻ ശക്തികളോടൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
ലോകത്തു ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യതയുള്ളത് ഇന്ത്യയിലാണ്. ഇവയൊക്കെ നമ്മുടെ അനിഷേധ്യമായ നേട്ടങ്ങളുടെ പട്ടികയിൽ മുന്നിൽ ഉള്ളവയാണ്.

എന്നാൽ, ചില വെല്ലുവിളികൾ രാജ്യത്തിന് മുൻപിൽ ഇപ്പോഴും ശക്തമായി നിലകൊള്ളുന്നുവന്നതും ഈ അവസരത്തിൽ നാം വിസ്മരിക്കരുത്.

അതിലൊന്ന്, വർധിച്ചു വരുന്ന ഇറക്കുമതിയാണ്. കയറ്റുമതി വർധിപ്പിക്കാൻ നടപടികൾ എടുക്കുന്നെങ്കിലും ഇറക്കുമതിയെക്കാൾ വലിയ കുറവുള്ളതു മൂലം  ട്രേഡ് ഡെഫിസിറ്റ് മറികടക്കുന്നതിൽ നിന്ന് തടയുന്നു.മൊത്തം ഇറക്കുമതിയുടെ നാല്പത്തഞ്ചു ശതമാനവും ക്രൂഡ് ഓയിലും, സ്വർണ്ണവും ഇറക്കുമതി ചെയ്യാൻ ആണ് ചെലവഴിക്കുന്നത്.

മറ്റൊന്ന്, സ്‌കിൽഡ് വർക്ക്‌ ഫോഴ്‌സ് കുറവാണ് എന്നതാണ്. ലോകത്ത് ഏറ്റവുമധികം യുവജനങ്ങൾ ഉള്ളത് ഇന്ത്യയിൽ ആണെങ്കിലും, മൂന്നിൽ ഒന്ന് നിലവിൽ എംപ്ലോയബിൾ അല്ലെന്നാണ് OECD പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവും സാമൂഹ്യ സാഹചര്യങ്ങളെ ദോഷമായി ബാധിക്കുന്നു.
ഇന്ത്യൻ സമ്പത്തിന്റെ പാതിയിലേറെയും ഒരു ശതമാനം വരുന്ന അതി സമ്പന്നരിൽ മാത്രം ഒതുങ്ങുന്നുവെന്നും, രാജ്യത്തെ നാലിലൊന്നു ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുമാണ്‌ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കുകൾ.

ശുദ്ധ ജല ലഭ്യതയ്ക്കും ജലസേചനത്തിനും ക്ഷാമം വർധിക്കുന്നതായി അടുത്തിടെ നീതി ആയോഗ് വിലയിരുത്തിയത് കാർഷിക മേഖലയുടെ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടാൻ ഇടയുള്ള ഘടകം ആണ്.

നാൽപതു ശതമാനത്തോളം കുടുംബങ്ങൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്നെങ്കിലും, ആഭ്യന്തര ഉത്പാദനത്തിന്റെ 16 ശതമാനം മാത്രമേ കാർഷിക മേഖലയ്ക്ക് നൽകാൻ സാധിക്കുന്നുള്ളൂ. അതായത്,ഏറ്റവും കൂടുതൽ തൊഴിൽ നല്കപ്പെടുന്നയിടത്താണ് ഏറ്റവും കുറഞ്ഞ വരുമാനം നിലനിൽക്കുന്നത്.

വർധിച്ചുവരുന്ന വെള്ളപ്പൊക്കവും, മറ്റു പ്രകൃതി ദുരന്തങ്ങളുമൊക്കെ നേരിടാനുള്ള ശാസ്ത്രീയ നടപടികൾ വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വരികയും, തൊഴിലാളികളുടെ ശരാശരി വരുമാനം ഉയരുകയും ചെയ്തില്ലെങ്കിൽ, സ്ഥിതിഗതികൾ ഉടൻ മാറണമെന്നില്ല.

ഗ്ലോബൽ ഇന്നൊവേഷൻ ഇന്ഡക്സില് ഉള്ള അൻപത്തി രണ്ടാം സ്ഥാനവും, ഇൻക്ലൂസീവ് ഡെവലപ്മെന്റ് ഇൻഡക്സിൽ ഉള്ള അറുപത്തി രണ്ടാം സ്ഥാനവും ഗൗരവത്തോടെ കണ്ടു പരിഹരിക്കേണ്ട മേഖലകളെ അവതരിപ്പിക്കുന്നു.
ജന സംഖ്യയുടെ പത്തു ശതമാനത്തിൽ താഴെ മാത്രം ആളുകൾ ടാക്സ് അടയ്ക്കുന്നതും നമ്മുടെ വികസനത്തിന് വെല്ലുവിളിയാണ്.
ഹ്യുമൻ ക്യാപിറ്റൽ ഇൻഡക്സിൽ ഉള്ള നൂറ്റി പതിനഞ്ചാം സ്ഥാനതുനിന്നു ഉയർന്നു വരാൻ നമുക്ക് സാധിക്കണം.

ഒരു ഉത്തരവാദിത്തപ്പെട്ട പൗരൻ എന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന 5 സുപ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
-------------------------------------
1. ഇന്ത്യയുടെ ഇറക്കുമതിയുടെ ഭാരം കുറയണമെങ്കിൽ അമിതമായ പെട്രോൾ ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ദൂര യാത്രകളിലും മറ്റുമായി പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കാൻ സാധിക്കുന്ന അവസരങ്ങളിൽ അത് ഉപയോഗിക്കുക.

2. സ്വര്ണാഭരണങ്ങളോടുള്ള അമിതമായ ഭ്രമത്തിനു തടയിടുക.നിക്ഷേപം ഉദ്ദേശിക്കുന്നവർ സോവറിന് ഗോൾഡ് ബോണ്ട് സ്‌കീം, ഗോൾഡ് ഇ.ടി.എഫ് എന്നിവ ഉപയോഗിക്കുക.

3. ബാങ്ക് ഡിപ്പോസിറ്റ് എന്ന പരമ്പരാഗത മാർഗ്ഗത്തിൽ മാത്രമായി നില കൊള്ളാതെ ന്യൂ പെൻഷൻ സ്കീമിലും, രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ് സ്‌കീം, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം എന്നിവയിലൊക്കെ നിക്ഷേപിച്ചു തുടങ്ങുക. ബിസിനസ്സുകളാണ് ഏതൊരു സമ്പദ് ഘടനയുടെയും ഊർജ്ജം. റെഗുലേറ്റഡ് ആയ ഇനിഷ്യൽ പബ്ലിക് ഓഫറുകളിൽ പഠിച്ചു നിക്ഷേപിക്കുക.

4. വസ്തു വിൽക്കുമ്പോൾ ഉള്ള ക്യാപിറ്റൽ ഗെയ്ൻ ടാക്സ് അടയ്ക്കുന്നതിന് മടി കാട്ടാതിരിക്കുക. നികുതി വരുമാനം ഉണ്ടെങ്കിൽ മാത്രമേ ഗവണ്മെന്റിനു വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്ന് മറക്കാതിരിക്കുക.

5. വികസനം എന്നത് ഗവണ്മെന്റിന്റെ മാത്രം ഉത്തരവാദിത്തം അല്ല. മികച്ച സാമൂഹ്യോന്നമന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ പിന്തുണയ്ക്കുന്നതിലും മടി കാണിക്കാതിരിക്കുക.

ജോൺ എഫ് കെന്നഡിയുടെ വാക്കുകകൾ ഇപ്പോഴും പ്രസക്തമാണ്.
" നിങ്ങള്ക്ക് വേണ്ടി രാജ്യത്തിന് എന്ത് ചെയ്യാൻ കഴിയും എന്ന് ചോദിക്കും മുൻപ്, രാജ്യത്തിന് വേണ്ടി നിങ്ങൾക്കു എന്ത് ചെയ്യാൻ കഴിയുമെന്ന് തീരുമാനിക്കുക."
സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഒരു രാഷ്ട്രത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.
ജയ് ഹിന്ദ്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?