ആളുകള്‍ കച്ചവടത്തില്‍ നിന്നും ലാഭം ഉണ്ടാക്കുന്നതു സര്‍വസാധാരണം ആണ്.ഇത് തന്നെ ആണ് ഓഹരി വിപണിയിലും നടക്കുന്നത്.സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും വാങ്ങുന്ന ഓഹരികള്‍ ലാഭം നേടുമ്പോള്‍ വില്‍ക്കുന്നു.ശരിയായ അവസരം കണ്ടെത്തുകയാണ് ഒരു നിക്ഷേപകന് ചെയ്യേണ്ടത്.എവിടെ വാങ്ങണം എവിടെ വില്‍ക്കണം എന്നത് വളരെ പ്രധാനം ആണ്. വാരന്‍ ബുഫടും പീറ്റര്‍ ലിഞ്ചും ഒക്കെ ഓഹരിവിപണിയില്‍ നിന്നും സമ്പത്തു സൃഷ്ടിച്ചവര്‍ ആണ് .ഓഹരിവിപണിയെ എങ്ങനെ സമീപിക്കണം എന്ന് നോക്കാം. 1. നിക്ഷേപിക്കും മുന്‍പ് പഠിക്കുക. ഓഹരിയെക്കുറിച്ച് പഠിക്കാതെ നിക്ഷേപിക്കരുത്. വാങ്ങാനും വില്‍ക്കാനും ഉള്ള ആളുകളുടെ എണ്ണം ആണ് ഓഹരിക്ക് വില കയറാനും ഇറങ്ങാനും കാരണം.ഫണ്ടമെന്റല്‍ അനാലിസിസ് വഴി ഒരു കമ്പനിയുടെ യഥാര്‍ത്ഥ മൂല്യം കണ്ടെത്താം.ഇവിടെ ബാലന്‍സ് ഷീറ്റും കണക്കുകളും ഒക്കെ പഠനവിധേയം ആക്കുന്നു.ടെക്നിക്കല്‍ അനാലിസിസ് ഓഹരി വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് വിലയിരുത്തുന്നത്.ഈ കാര്യങ്ങള്‍ പഠിക്കാതെ ഓഹരി കച്ചവടം നടത്തുമ്പോള്‍ ചൂതാട്ടം ആയി മാറും.അതുകൊണ്ട്,ആദ്യം പഠിക്കുക.പിന്നെ,നിക്ഷേപിക്കുക.കൈ പൊള്ളിയിട്ടു പഠനം തുടങ്ങുന്നതില്‍ കാര്യമില്ല എന്‍
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa