1. നിക്ഷേപിക്കും മുന്‍പ് പഠിക്കുക.
ഓഹരിയെക്കുറിച്ച് പഠിക്കാതെ നിക്ഷേപിക്കരുത്. വാങ്ങാനും വില്‍ക്കാനും ഉള്ള ആളുകളുടെ എണ്ണം ആണ് ഓഹരിക്ക് വില കയറാനും ഇറങ്ങാനും കാരണം.ഫണ്ടമെന്റല്‍ അനാലിസിസ് വഴി ഒരു കമ്പനിയുടെ യഥാര്‍ത്ഥ മൂല്യം കണ്ടെത്താം.ഇവിടെ ബാലന്‍സ് ഷീറ്റും കണക്കുകളും ഒക്കെ പഠനവിധേയം ആക്കുന്നു.ടെക്നിക്കല്‍ അനാലിസിസ് ഓഹരി വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് വിലയിരുത്തുന്നത്.ഈ കാര്യങ്ങള്‍ പഠിക്കാതെ ഓഹരി കച്ചവടം നടത്തുമ്പോള്‍ ചൂതാട്ടം ആയി മാറും.അതുകൊണ്ട്,ആദ്യം പഠിക്കുക.പിന്നെ,നിക്ഷേപിക്കുക.കൈ പൊള്ളിയിട്ടു പഠനം തുടങ്ങുന്നതില്‍ കാര്യമില്ല എന്ന് സാരം.
2. മെച്ചങ്ങള്‍ മനസിലാക്കുക
ഓഹരി നിക്ഷേപം 3 തരം നേട്ടങ്ങള്‍ നല്‍കുന്നു.അവ വിലയില്‍ ഉണ്ടാകുന്ന വര്‍ധനവ്,ഡിവിഡണ്ട് ,ബോണസ് എന്നിങ്ങനെ ആണ്.ഇത്രയും നേട്ടങ്ങള്‍ നല്‍കുന്ന മറ്റൊരു നിക്ഷേപവും ഇല്ല.വസ്തുവും സ്വര്‍ണവും വിലയില്‍ ഉള്ള വര്‍ധനവ് മാത്രമാണ് നല്‍കുന്നത്.അത് കൊണ്ട് തന്നെ ദീര്‍ഘകാലത്തില്‍ ഏറ്റവും നേട്ടം ഓഹരികളാണ് നല്‍കുന്നത്.മുപ്പതു വര്‍ഷം മുന്‍പ് വിപ്രോയില്‍ പതിനായിരം രൂപ ഇട്ട ഒരാള്‍ക്ക് ഇപ്പോള്‍ ആസ്തി 350 കോടി ആണെന്ന് കേള്‍ക്കുമ്പോഴാണ് ഇത് കൃത്യമാകുന്നത്.അതായത്,നല്ല ഓഹരികള്‍ നാം സ്വപ്നം കാണുന്നതിലും കൂടുതല്‍ നേട്ടം നല്‍കും.
3. റിസ്ക് തിരിച്ചറിയുക
ഒരിക്കലും ഓഹരികളെ ബാങ്ക് നിക്ഷേപവും ആയി താരതമ്യം ചെയ്യരുത്.ഓഹരിയില്‍ വില കയറുകയും ഇറങ്ങുകയും ചെയ്യും.5 വര്‍ഷം മുന്‍പ്, 60 രൂപ ഉണ്ടായിരുന്ന ഇന്‍ഡസ് ഇണ്ട് ബാങ്കിന് ഇപ്പോള്‍ 325 രൂപ ആണ് വില.നല്ല ഓഹരികള്‍ നല്ല ബിസിനസിനെ സൂചിപിക്കുന്നു.വലിയ റിസ്ക് എടുത്താല്‍ മാത്രമേ വലിയ ലാഭം കിട്ടൂ.ചെറുകിട ഓഹരികളില്‍ റിസ്ക് കൂടുതല്‍ ആണ്.എന്നാല്‍ വലിയ കമ്പനികള്‍ ആയ ഹിന്ദുസ്ഥാന്‍ യൂണി ലിവറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും താരതമ്യേന റിസ്ക് കുറഞ്ഞതാണ്.എന്നാല്‍ അവിടെ വന്പന്‍ ലാഭം നേടാനാവില്ല.ഒരാള്‍ക്ക് എടുക്കാവുന റിസ്ക് അനുസരിച്ചാണ് ഓഹരികള്‍ തിരഞ്ഞെടുക്കേണ്ടത്.ബാങ്കിംഗ് ഓഹരികളിലുള്ള റിസ്ക് അല്ല സോഫ്ട്വേര്‍ ഓഹരികള്‍ക്ക് ഉള്ളത്.റിസ്ക് അറിഞ്ഞു നിക്ഷേപത്തെ തരം തിരിക്കണം.
4. ഹോം വര്‍ക്ക് ചെയ്യുക.
ഓഹരിയുടെ വിലനിലവാരം,കമ്പനി വെബ്സൈറ്റ്,ചാര്‍ട്ട് ,ന്യൂസ്,ലാഭകണക്കുകള്‍ എന്നിവ മനസിലാക്കണം.5 വര്‍ഷത്തെ വിവരങ്ങള്‍ എങ്കിലും പരിശോധിക്കണം.ശരിയായ ഹോം വര്‍ക്ക് ചെയ്താല്‍,ലാഭം പിന്നാലെ വരും.
.........................................................................................
Please visit Financial Freedom Blog
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ