അരുൺ കൗതുകത്തോടെ മുരളീധരന്റെ മുഖത്തേക്ക് നോക്കിയിരുന്നു. താൻ അറിഞ്ഞതിനേക്കാൾ എത്രയോ വലിയവനാണ് ഈ മനുഷ്യൻ! വിപണിയിലെ രണ്ടര ദശകങ്ങളുടെ അനുഭവ സമ്പത്ത് പകർന്നു കിട്ടുന്നതിനേക്കാൾ വലിയ സമ്മാനമുണ്ടോ?അതും അനിശ്ചിതത്വത്തിൽ ഉഴറുന്ന വേളയിൽ. "ആ പുസ്തകങ്ങളിലെ ആശയങ്ങൾ മൂലം ആണോ മുരളിയേട്ടന് ഇത്രേം ലാഭം ഉണ്ടായത്? അവൻ ചോദിച്ചു. "തീർച്ചയായും അരുൺ.. ഗ്രഹാമിന്റെ ആശയങ്ങൾ മനസ്സിലാക്കിയപ്പോൾ ഓഹരികളോടുള്ള സമീപനം മാറി.ലാഭത്തിനു വേണ്ടി പരക്കം പായുന്നതിലും മുഖ്യം നമ്മുടെ പണം നഷ്ടപ്പെടുത്താതിരിക്കലാണ്.എന്നാൽ പലരും ഇതേക്കുറിച്ചു ചിന്തിക്കാറില്ല.ആദ്യമൊക്കെ ഞാനും അങ്ങനെയായിരുന്നു.നല്ല കമ്പനികളിൽ വിലയിടിവ് അവസരമാണ്.കുത്തനെയുള്ള വിലക്കയറ്റം ആകട്ടെ ആപൽക്കരവും.." "തൊണ്ണൂറിലെ കയറ്റം കുത്തനെ ആയിരുന്നു അല്ലെ ?" "അതെ.ബെഞ്ചമിൻ ഗ്രഹാമിന്റെ പുസ്തകം വായിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഒരു കടക്കാരനായി മാറിയേനെ.യഥാർത്ഥ മൂല്യത്തോട് ചേർന്ന് നിൽക്കുന്ന ഓഹരികളിൽ താരതമ്യേന റിസ്ക് കുറവായിരിക്കും.വീണ്ടും ഇടിയാനുള്ള സാധ്യത അവയിൽ കുറവാണ്.മാർജിൻ ഓഫ് സേഫ്റ്റി എന്നാണു ഗ്രഹാം ഇതിനെ വിളിച്ചത്. നല്ല കമ്പനികളിൽ