ഓഹരികളില്‍ വളരെയധികം ആളുകള്‍ ഡേ ട്രെയ്ഡ് ചെയ്യുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ , ഭൂരിഭാഗം പേരും മൂലധനം നഷ്ടപ്പെട്ട്, എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് പതിവ്. കുറേക്കാലം മുന്‍പ്, എന്റെ ഒരു സുഹൃത്ത് ഒറ്റ ദിവസം കൊണ്ട് പത്തു മടങ്ങ് ലാഭം ഉണ്ടാക്കി. ഇതറിഞ്ഞ് കുറെ പേര് പകല്‍ വ്യാപാരത്തിന് കുത്തിയിരിക്കാന്‍ തുടങ്ങി.വീണ്ടും നഷ്ടങ്ങള്‍ ആയിരുന്നു പലര്‍ക്കും നേടാനായത്. എന്താണ് ചിലര്‍ വിജയിക്കുകയും മറ്റു ചിലര്‍ പരാജയപ്പെടുകയും ചെയ്യുന്നത്? അതിനുള്ള കാരണങ്ങള്‍ നമുക്ക് നോക്കാം. ഇവിടെ എന്റെ സുഹൃത്തിനു നേടാനായ ലാഭം അപ്രതീക്ഷിതം ആയിരുന്നു. ന്യൂസ് അനുസരിച്ച് കുറച്ചു ഓപ്ഷന്‍സ് വാങ്ങി വില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. ഊഹകച്ചവടം നടത്താന്‍ ശ്രമിച്ച മറ്റുള്ളവര്‍ വാര്‍ത്തകള്‍ ഒന്നും ശ്രദ്ധിച്ചില്ല താനും. സ്ഥിരമായി അമിത ലാഭം തരുന്ന ഒന്നല്ല ഓഹരിവിപണിയിലെ ഡേ ട്രേഡിംഗ്.എന്നാല്‍,ന്യായമായ ലാഭം നേടുന്നത് പ്രയാസമുള്ള കാര്യം അല്ല താനും. ...
കേരളീയ നിക്ഷേപകർക്ക് ഒരു വഴികാട്ടിയായി സോണി ജോസഫ് എഴുതുന്ന ബ്ലോഗ്. Whatsapp : +91 9645954155. Fb.com/nammudepaisa