ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഡേ ട്രേഡിംഗ് : അറിയേണ്ട കാര്യങ്ങള്‍


       ഓഹരികളില്‍ വളരെയധികം ആളുകള്‍ ഡേ ട്രെയ്ഡ് ചെയ്യുന്നുണ്ട്.  നിര്‍ഭാഗ്യവശാല് , ഭൂരിഭാഗം പേരും  മൂലധനം  നഷ്ടപ്പെട്ട്, എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് പതിവ്.   കുറേക്കാലം മുന്പ്, എന്‍റെ ഒരു സുഹൃത്ത്‌ ഒറ്റ ദിവസം കൊണ്ട് പത്തു മടങ്ങ്‌ ലാഭം ഉണ്ടാക്കി. ഇതറിഞ്ഞ് കുറെ പേര്‍ പകല്‍ വ്യാപാരത്തിന് കുത്തിയിരിക്കാന്‍ തുടങ്ങി.വീണ്ടും നഷ്ടങ്ങള്‍ ആയിരുന്നു പലര്‍ക്കും നേടാനായത്. എന്താണ് ചിലര്‍ വിജയിക്കുകയും മറ്റു ചിലര്‍ പരാജയപ്പെടുകയും  ചെയ്യുന്നത്? അതിനുള്ള കാരണങ്ങള്‍ നമുക്ക് നോക്കാം.
                ഇവിടെ എന്‍റെ സുഹൃത്തിനു നേടാനായ ലാഭം അപ്രതീക്ഷിതം ആയിരുന്നു. ന്യൂസ്‌ അനുസരിച്ച് കുറച്ചു ഓപ്ഷന്‍സ് വാങ്ങി വില്‍ക്കുകയാണ്  അദ്ദേഹം ചെയ്തത്. ഊഹകച്ചവടം നടത്താന്‍ ശ്രമിച്ച മറ്റുള്ളവര്‍ വാര്‍ത്തകള്‍ ഒന്നും ശ്രദ്ധിച്ചില്ല താനും. സ്ഥിരമായി അമിത ലാഭം തരുന്ന ഒന്നല്ല ഓഹരിവിപണിയിലെ ഡേ ട്രേഡിംഗ്.എന്നാല്‍,ന്യായമായ ലാഭം നേടുന്നത് പ്രയാസമുള്ള കാര്യം  അല്ല താനും.
           ഇതാ, പത്തു സൂത്രങ്ങള്‍.
1 . ചെറിയ ലാഭങ്ങള്‍ നേടാന്‍ പരിശിലിക്കുക.
2 . വിപണിയുടെ ചലനം നോക്കി മാത്രം വാങ്ങുകയും വില്‍ക്കുകയും ചെയ്യുക.ഇറങ്ങിക്കൊണ്ടിരിക്കുന്ന മാര്‍ക്കെറ്റില്‍ ധൃതി വേണ്ട. അവസരം വരുമ്പോള്‍ മാത്രം ഇടപെടുക.
3 . ആര്‍ത്തിയും പേടിയും ഒഴിവാക്കുക. വിപണി എന്നത് സമൂഹത്തിന്‍റെ മനസ്സാണ്.
4. വിലയില്‍ ചെറിയ ടാര്‍ഗെട്ടുകള്‍ നിശ്ചയിക്കണം. അത് എത്തുമ്പോള്‍ ഓഹരികള്‍ വില്‍ക്കാന്‍ മടിക്കണ്ട.
5. വലിയ നഷ്ടം ഒഴിവാക്കാന്‍ സ്റ്റോപ്പ്‌ ലോസ് ഓര്‍ഡര്‍ ഇടുന്നത് പതിവാക്കുക.
6. ട്രേഡ് ചെയ്യുമ്പോള്‍ അത് മാത്രം മതി.സൈഡ് ബിസിനസ്‌ ആയി ട്രേഡ് ചെയ്യുമ്പോഴാണ് നഷ്ടം ഉണ്ടാകുന്നത്.പരിപൂര്‍ണ ശ്രദ്ധ പുലര്‍ത്തുക.
7 . ചാര്‍ട്ടുകള്‍ ഉപയോഗിക്കുക.ശരിയായ  ട്രെന്‍ഡ് കണ്ടെത്താന്‍ ഇത് സഹായിക്കും.
8 . ടെക്നിക്കല്‍ അനാലിസിസ് പഠിക്കുക.സപ്പോര്‍ട്ട് , രസിസ്ടന്‍സ് ലെവെലുകള്‍ മനസ്സിലാക്കി മാത്രം ട്രേഡ് ചെയ്യുക. സപ്പോര്‍ട്ട് നിലവാരം  മുറിയുംപോഴാണ് വില വീണ്ടും കുത്തനെ ഇടിയുന്നത്.
9 . പ്രതിദിന വ്യാപാരത്തില്‍ ഓഹരികളില്‍ ഉണ്ടാകുന്നതിനെക്കാള്‍ ചാഞ്ചാട്ടം ഫുച്ചര്സിലും ഒപ്ഷന്സിലും ആണ്.അതിനാല്‍ അവ പരിശിലിക്കുക.
10 .പോസിറ്റീവ് അഥവാ നെഗറ്റീവ് ട്രെന്‍ഡ് ഉണ്ടോ എന്ന് നോക്കുക. യാതൊരു സൂചനയും ഇല്ലാതെ കാണപ്പെടുന്ന മാര്‍ക്കെറ്റില്‍ ട്രേഡ് ചെയ്യാതിരിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള...

പുതിയ നിക്ഷേപകര്‍ അറിയാന്‍