ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്:സമ്പത്തിന്റെ ഫോർമുല .

                     ഈ ലോകത്ത്, നാലു തരത്തിൽ പണം ഉപയോഗിക്കുന്ന മനുഷ്യർ ഉണ്ടെന്നാണ് സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രചാരകനായ റോബർട്ട് കിയോസാക്കി പറയുന്നത്.ഇതു വിവരിക്കാൻ അദ്ദേഹം ആവിഷ്കരിച്ച സിദ്ധാന്തം ആണ് ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്.ഓരോ വ്യക്തിയുടെയും പണം എവിടെ നിന്ന് വരുന്നു എന്നതു അനുസരിച്ചാണ് ഈ തരം തിരിക്കൽ.സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് ഈ ഫോർമുലയെക്കുറിച്ചുള്ള അവബോധം സുപ്രധാനമാണെന്നാണ് കിയോസാക്കി പറയുന്നത്. ESBI എന്നീ അക്ഷരങ്ങളിൽ ഓരോന്നും ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു. E - എന്നത് എംപ്ലോയീ അഥവാ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ.സുരക്ഷിതത്വം ആണ് ഇവരുടെ മുഖമുദ്ര.അനിശ്ചിതത്വം ആഗ്രഹിക്കാത്തവർ ആണ് ഈ വിഭാഗം. S - എന്നത് സ്വന്തമായി തൊഴിൽ ചെയ്യുന്ന ആളുകൾ അഥവാ സെൽഫ് എംപ്ലോയ്‌ഡ്‌ പ്രഫഷണൽ ആണ്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെങ്കിലും പ്രയത്നം കുറഞ്ഞാൽ ഇവരുടെ വരുമാനത്തെ ബാധിക്കും. B -സൂചിപ്പിക്കുന്നത് സ്വന്തമായി ബിസിനസ് ഉള്ളവരെ ആണ്.പണം ഉപയോഗിച്ച് റിസ്ക്‌ എടുക്കുന്ന ഇക്കൂട്ട...

ലാഭവും കാലയളവും:ചില കാര്യങ്ങൾ.

                                                   ഏതു കാലയളവ് ഉപയോഗിച്ചാണ് ഓഹരി വിപണിയിൽ ലാഭമെടുക്കേണ്ടതെന്നു പലരും ചോദിക്കാറുണ്ട്.അഭിരുചി അനുസരിച്ചു നിക്ഷേപ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നാണ് എന്റെ നിരീക്ഷണം.           ഒരു ഓഹരി ഒരു ദിവസത്തിലേറെ കൈവശം വെയ്ക്കാൻ ക്ഷമ ഇല്ലാത്തവർ ഡേ ട്രേഡിങ്ങിനെ ആശ്രയിക്കുന്നു.ഒരു ദിവസത്തെ ഉയർന്ന വിലയും താഴ്ന്ന വിലയും തമ്മിലുള്ള വ്യത്യാസം ആണ് ദിവസ വ്യാപാരത്തിലെ അവസരം.പിവട് പോയിന്റ് ഉപയോഗിച്ചും ആവറേജ് വില ഉപയോഗിച്ചും ഉള്ള തന്ത്രങ്ങൾ പ്രചാരത്തിലുണ്ട്.5 മിനിറ്റ്,15 മിനിറ്റു ചാർറ്റുകളുടെ ഗതി നോക്കി ട്രേഡ് ചെയ്യുന്നവർ ഉണ്ട്.എന്നാൽ,സ്ഥിരമായി ലാഭം നേടുന്നവർ പതിനൊന്നു ശതമാനം മാത്രമേ ഉളളൂ എന്നാണ് പൊതുവെയുള്ള കണക്ക്.ലാഭ നഷ്ട സാദ്ധ്യതകൾ തിരിച്ചറിഞ്ഞു,പെട്ടെന്ന് ത...