ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലാഭവും കാലയളവും:ചില കാര്യങ്ങൾ.


                            
         
            ഏതു കാലയളവ് ഉപയോഗിച്ചാണ് ഓഹരി വിപണിയിൽ ലാഭമെടുക്കേണ്ടതെന്നു പലരും ചോദിക്കാറുണ്ട്.അഭിരുചി അനുസരിച്ചു നിക്ഷേപ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നാണ് എന്റെ നിരീക്ഷണം.

          ഒരു ഓഹരി ഒരു ദിവസത്തിലേറെ കൈവശം വെയ്ക്കാൻ ക്ഷമ ഇല്ലാത്തവർ ഡേ ട്രേഡിങ്ങിനെ ആശ്രയിക്കുന്നു.ഒരു ദിവസത്തെ ഉയർന്ന വിലയും താഴ്ന്ന വിലയും തമ്മിലുള്ള വ്യത്യാസം ആണ് ദിവസ വ്യാപാരത്തിലെ അവസരം.പിവട് പോയിന്റ് ഉപയോഗിച്ചും ആവറേജ് വില ഉപയോഗിച്ചും ഉള്ള തന്ത്രങ്ങൾ പ്രചാരത്തിലുണ്ട്.5 മിനിറ്റ്,15 മിനിറ്റു ചാർറ്റുകളുടെ ഗതി നോക്കി ട്രേഡ് ചെയ്യുന്നവർ ഉണ്ട്.എന്നാൽ,സ്ഥിരമായി ലാഭം നേടുന്നവർ പതിനൊന്നു ശതമാനം മാത്രമേ ഉളളൂ എന്നാണ് പൊതുവെയുള്ള കണക്ക്.ലാഭ നഷ്ട സാദ്ധ്യതകൾ തിരിച്ചറിഞ്ഞു,പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവാണ് മുഖ്യം.

           എന്നാൽ,ഡേ ട്രേഡ് കഴിഞ്ഞാൽ പലരുടെയും ഇഷ്ടപ്പെട്ട രീതി സ്വിങ്ങ് ട്രേഡിങ്ങ് ആണ്.മൈനർ ട്രെൻഡ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.നാലോ അഞ്ചോ ദിവസം കൊണ്ടാണ് ഒരു മൈനർ ട്രെൻഡ് രൂപപ്പെടുന്നത്.
ചിലപ്പോൾ,ഇത് ഒന്നോ രണ്ടോ മാസം വരെ ഇത് നില നിൽക്കാം.ഓഹരികളുടെ ചാഞ്ചാട്ടത്തിന്റെ തോത് ഇവിടെയും നോക്കാറുണ്ട്.എന്നാൽ,മൈനർ ട്രെൻഡ് കണ്ടുപിടിക്കുന്നത് തന്നെയാണ് പ്രധാനം.ഇതിനു ചാർട്ടിൽ നിന്നും കാന്റിൽസ്റ്റിക് റിവേഴ്സൽ കണ്ടുപിടിക്കുകയോ, പഴയ റേഞ്ച് ആവർത്തിക്കാനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കുകയോ വേണം. ലാഭം വരുന്നതിനു അനുസരിച്ചു ഓഹരികൾ വിറ്റ് മാറണം. നഷ്ടത്തിലേക്ക് പോകാൻ തുടങ്ങുന്ന ഓഹരികൾ കൈവശം വെച്ച് നഷ്ടം കൂട്ടാൻ പാടില്ല.ഓഹരികളുടെ സ്വഭാവം അനുസരിച്ചു തീരുമാനം എടുക്കണം.

             സമ്പത്തു സൃഷ്ടിക്കൽ ലക്ഷ്യമിടുന്നവർ ദീർഘ കാല നിക്ഷേപത്തെ ആശ്രയിക്കുമ്പോൾ,സമയ ബന്ധിതമായി വരുമാനം ആഗ്രഹിക്കുന്നവർ ഡേ ട്രേഡിങ്ങിനെയോ സ്വിങ്ങ് ട്രേഡിങ്ങിനെയോ ആശ്രയിക്കുന്നു
പൊതുവെ, ഡേ ട്രേഡിങ്ങിനെ ക്കാൾ റിസ്ക്‌ കുറഞ്ഞ രീതി ആണ്‌ സ്വിങ്ങ് ട്രേഡിങ്ങ്.ഹൃസ്വ കാല പ്രതിരോധം നോക്കി ടാർഗറ്റ് നിശ്ചയിക്കുന്നതും സപ്പോർട്ട് ലെവലിൽ സ്റ്റോപ്പ് ലോസ് ഇടുന്നതും വോളിയം,ഓപ്പൺ ഇന്ററെസ്റ് എന്നിവ വിശകലനം ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്.ഫണ്ടമെന്റലിന് വലിയ പ്രാധാന്യം വരുന്നില്ല. വില വിശകലനത്തിന്റെ തന്ത്രങ്ങൾക്കും ലാഭമെടുക്കലിനും നിര്ണ്ണായക സ്ഥാനം ഉണ്ട്.
             
       സ്ഥിരമായി വില ഉയരുന്ന ഓഹരികൾ ആണ് ദീർഘ കാല നിക്ഷേപത്തിന് നല്ലത്. ബാങ്കിൽ നിന്നെടുക്കുന്ന ലോണുകളുടെ പലിശയെക്കാളും എട്ടോ പത്തോ ശതമാനം എങ്കിലും അധിക ആദായം നേടാൻ കഴിയുന്ന കമ്പനികളുടെ ഓഹരികളാണ് ദീർഘ കാല നിക്ഷേപത്തിന് അനുയോജ്യം.ഇവയുടെ മേജർ ട്രെൻഡ് ആണ് നോക്കേണ്ടത്.ഇടയ്ക്കിടെ ചെറിയ വില ഇടിവുകൾ ഉണ്ടായാലും പ്രാഥമിക ട്രെൻഡ് പോസിറ്റീവ് ആയാൽ മതി.നൂറു ദിവസത്തെയോ ഇരുന്നൂറു ദിവസത്തെയോ മൂവിങ്ങ് ആവരെജിന് മുകളിൽ ഓഹരിവില നിൽക്കുമ്പോഴാണ്,മധ്യ കാല ട്രെൻഡ് പോസിറ്റീവ് ആണെന്ന് കരുതുന്നത്.മേജർ ട്രെൻഡും മൈനർ ട്രെൻഡും ഒരേ ദിശയിൽ നീങ്ങുമ്പോൾ,സ്വിങ്ങ് ട്രേഡിങ്ങിനെക്കാൾ നല്ലതു നിക്ഷേപം സ്വിങ്ങ് കാലയളവ് കഴിഞ്ഞും നിലനിര്ത്തുന്നത് തന്നെയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?