ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്:സമ്പത്തിന്റെ ഫോർമുല .


          
          ഈ ലോകത്ത്, നാലു തരത്തിൽ പണം ഉപയോഗിക്കുന്ന മനുഷ്യർ ഉണ്ടെന്നാണ് സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രചാരകനായ റോബർട്ട് കിയോസാക്കി പറയുന്നത്.ഇതു വിവരിക്കാൻ അദ്ദേഹം ആവിഷ്കരിച്ച സിദ്ധാന്തം ആണ് ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്.ഓരോ വ്യക്തിയുടെയും പണം എവിടെ നിന്ന് വരുന്നു എന്നതു അനുസരിച്ചാണ് ഈ തരം തിരിക്കൽ.സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് ഈ ഫോർമുലയെക്കുറിച്ചുള്ള അവബോധം സുപ്രധാനമാണെന്നാണ് കിയോസാക്കി പറയുന്നത്.

ESBI എന്നീ അക്ഷരങ്ങളിൽ ഓരോന്നും ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു.
E - എന്നത് എംപ്ലോയീ അഥവാ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ.സുരക്ഷിതത്വം ആണ് ഇവരുടെ മുഖമുദ്ര.അനിശ്ചിതത്വം ആഗ്രഹിക്കാത്തവർ ആണ് ഈ വിഭാഗം.
S - എന്നത് സ്വന്തമായി തൊഴിൽ ചെയ്യുന്ന ആളുകൾ അഥവാ സെൽഫ് എംപ്ലോയ്‌ഡ്‌ പ്രഫഷണൽ ആണ്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെങ്കിലും പ്രയത്നം കുറഞ്ഞാൽ ഇവരുടെ വരുമാനത്തെ ബാധിക്കും.
B -സൂചിപ്പിക്കുന്നത് സ്വന്തമായി ബിസിനസ് ഉള്ളവരെ ആണ്.പണം ഉപയോഗിച്ച് റിസ്ക്‌ എടുക്കുന്ന ഇക്കൂട്ടർ മറ്റുള്ളവരുടെ പ്രയത്നത്തിലൂടെയാണ് വരുമാനം സൃഷ്ടിക്കുന്നത്.
I -എന്നത് ഇൻവെസ്റ്റർ അഥവാ നിക്ഷേപകൻ.ഇവർ ഒരു ബിസിനസ്സിലും പൂർണമായി മുഴുകാതെ പണം ഉപയോഗിച്ച് പാസ്സീവ് വരുമാനം ഉണ്ടാക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ആളുകൾ ഒരു ജോലിയോ സ്വയം തൊഴിലോ ആയി ഒതുങ്ങിപ്പോകരുത് എന്നാണ് കിയോസാക്കി പറയുന്നത്.

             ബിസിനസ്സും നിക്ഷേപങ്ങളുമാണ് സമ്പത്തു സൃഷ്ടിക്കുന്നത്.റിസ്ക് എടുക്കാനുള്ള ഭയത്തെ മാറ്റി നിര്ത്തുകയാണ് ആദ്യം ചെയ്യേണ്ടത്.സ്വയം തൊഴിലിൽ നിന്ന് ബിസിനസ് സിസ്റ്റത്തിലേക്കു മെല്ലെ മാറാൻ സാധിക്കണം.മറ്റുള്ളവരുടെ സേവനത്തിനു വരുമാനം നൽകാൻ തയ്യാറുള്ളവരാണ് ബിസിനസ്സ് കെട്ടിപ്പെടുക്കുന്നത്.സമർത്ഥരായ ജീവനക്കാരാണ് ഏതൊരു ബിസിനസിന്റെയും ലാഭം ഉയർത്തുന്നത്.മറ്റുള്ളവരുടെ കഴിവുകളെ പുറത്തുകൊണ്ടുവരാൻ കഴിയുന്നവർ നല്ല ബിസിനസ്സുകാരായി മാറുന്നു.
ഓരോന്നിലും വിജയിക്കാൻ വ്യത്യസ്ത കഴിവുകളും പരിശീലനം ആവശ്യം ആണ്.ജോലിക്കാരൻ ആയിട്ടാണ് നിങ്ങളുടെ അനുഭവ പരിചയം എങ്കിൽ,ബിസിനസ് നടത്താൻ ആവശ്യമായ പരിശീലനം നേടാൻ മടിക്കരുത്.ഒരു ബിസിനസ് സിസ്റ്റം എങ്ങനെ രൂപപ്പെടുത്തണമെന്നും ജീവനക്കാരെ നയിക്കണമെന്നും അറിഞ്ഞേ തീരൂ.

           നിങ്ങളുടെ ആശയം എത്ര പുതുമ ഉള്ളതായാലും സിസ്റ്റം ഉണ്ടാക്കാൻ സാധിച്ചാൽ മാത്രമേ വിജയിക്കൂ.നിങ്ങൾ ഒരു മാസം അവധി എടുത്താലും ബിസിനസ്സ് ഒരു കോട്ടവും തട്ടാതെ നടക്കണം.അതാണ് സിസ്റ്റം.
മറ്റുള്ളവരുടെ പണവും സമയവും വ്യാപാരം വളർത്താൻ ഉപയോഗിക്കുന്നവരാണ് ബിസിനസുകാർ.ഇത്,പ്ലാനിംഗിൽ ശ്രദ്ധിക്കാൻ അവരെ സഹായിക്കുന്നു.വലിയ കമ്പനികൾക്കു ധാരാളം ഓഹരിപങ്കാളികളും ജീവനക്കാരും ഉണ്ടാകുമല്ലോ.ബിസിനസ്സ് നന്നായി നടത്തുകയാണ് പ്രമോട്ടർ ചെയ്യുന്നത്.എങ്കിലും,ബിസിനസ്സ് ഉട മയേക്കാൾ
ഉദാത്തമായ അവസ്ഥ ഒരു വലിയ നിക്ഷേപകന് ആകുന്നതാണെന്നാണ് കിയോസാക്കി പറയുന്നത്.

            പണത്തിൽ നിന്ന് പണം ഉണ്ടാക്കുന്നവരാണ് ബിസിനസ്സുകാരും നിക്ഷേപകരും.ജോലിയും സ്വയം തൊഴിലും സൃഷ്ടിക്കുന്ന സുരക്ഷിതത്വം വെടിഞ്ഞു,ഈ മേഖലകളിലേക്ക് എത്താൻ കോളേജ് വിദ്യാഭ്യാസം മാത്രം പോരാ.ചിന്തകളും അനുഭവവും കാഴ്ചപ്പാടുമൊക്കെ
അതിനു അനുരൂപമാക്കണം.നഷ്ടങ്ങളെ പെട്ടെന്ന് തിരിച്ചറിഞ്ഞു നടപടി എടുക്കാനും വിജയിക്കുന്നവയെ വിപുലീകരിക്കാനും ഉള്ള കഴിവാണ് പ്രധാനം.അതിനു പിന്തുണ നൽകുന്ന സുഹൃത്തുക്കളും പങ്കാളികളും നിങ്ങൾക്കുണ്ടാകണം.ഏതു കാര്യത്തിനും പിന്നോട്ട് വലിക്കുന്നവർ നിങ്ങളുടെ പുരോഗതിയെ തടയിടുകയെ ഉള്ളൂ.

       ഏതു കാര്യത്തിനും ബാങ്ക് ലോണിനെ ആശ്രയിക്കുന്നവർ ഉണ്ട്.ഇന്നത്തെ കാര്യം മാത്രം ചിന്തിക്കുന്നവർ ആണ് അവർ.നാളെയ്ക്കു വേണ്ടി കരുതി വെയ്ക്കാൻ മടിക്കുന്നവർ തലമുറകളുടെ അവസരങ്ങൾ പിന്നോട്ട് കൊണ്ട് പോകുന്നവരാണ്.ഒരു ബാങ്കിനു സമാനമായ ക്യാഷ് റിസർവ് ഉണ്ടാക്കാൻ നിങ്ങള്ക്കു കഴിയണം.നിങ്ങളുടെയും വരും തലമുറയുടെയും പുരോഗതിക്കു അടിത്തറ പാകാനും സാധിക്കണം.ഒരു ഹോസ്പിറ്റൽ ചെയിൻ സൃഷ്ടിക്കാൻ കഴിയും വരെ ഒരു ഡോക്ടർ ജോലി അഥവാ സ്വയം തൊഴിൽ ചെയ്യുകയാണ്.

            സാമ്പത്തിക വിദ്യാഭ്യാസം നേടിയാൽ മാത്രമെ ബിസിനസ്സ് നടത്താനും നിക്ഷേപകന് ആകാനും കഴിയൂ.അതായതു,കടങ്ങളെ കുറയ്ക്കാനും,മൂലധനം സമാഹരിക്കാനും,ഉൽപ്പന്നങ്ങൾ രൂപകൽപന ചെയ്യാനും സേവനങ്ങളെ വിപണിയ്ക്കു ആവശ്യമായ രീതിയിൽ ചിട്ടപ്പെടുത്താനും ഒരു ബിസിനസ്സുകാരനു കഴിയണം.നിക്ഷേപ അവസരങ്ങളെ കണ്ടെത്താനും സമയോചിതമായി ഉപയോഗിക്കാനും ഉള്ള കഴിവാണ് ഇൻവെസ്റ്റർ സ്വായത്തമാക്കേണ്ടത്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുക...