ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചാരിറ്റി പ്ലാനിംഗ് എങ്ങനെ ചെയ്യാം?

    പലർക്കും ചാരിറ്റി ചെയ്യാൻ ആഗ്രഹം ഉണ്ട്. എന്നാൽ,കഴിയുന്നില്ലെന്നു പരാതി     പറയുന്നവർ നിരവധിയുണ്ട് താനും.
ചില വഴികൾ ചുവടെ:
1. ഓരോ മാസവും നിങ്ങളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം നിരാശ്രയർക്കു വേണ്ടി മാറ്റി വെക്കുക.
2.അസറ്റ് അലോകേഷൻ മ്യുച്വൽ ഫണ്ടിൽ നിന്നും പ്രതിമാസ ഡിവിടണ്ട് ഓപ്‌ഷനിൽ ലഭിക്കുന്ന നികുതി രഹിത വരുമാനത്തിൽ നിന്ന് ഒരു മാസത്തെ ഡിവിടണ്ട് അനാഥ മന്ദിരങ്ങൾക്കു വേണ്ടി മാറ്റുക.
3.നിങ്ങളുടെ മ്യുച്വൽ ഫണ്ടിൽ നിന്ന് ലഭിക്കുന്ന നികുതി രഹിത മൂലധന ആദായത്തിന്റെ ( Long term capital gain) അഞ്ചോ പത്തോ ശതമാനം നിരാലംബർക്കു വേണ്ടി വകയിരുത്താൻ കഴിയും.
4.ജോലിക്കു പുറമെ പുതിയ ഒരു വരുമാന മേഖല തുറക്കുന്നത് പലർക്കും ഗുണമാകാറുണ്ട്.അതിന്റെ ഒരു വിഹിതം ചാരിറ്റിക്ക് വേണ്ടി മാറ്റാം.
5.കുറഞ്ഞ വരുമാനം നൽകുന്ന ആസ്തികൾ പുനഃക്രമീകരിക്കുന്നത് അധിക വരുമാനം നേടാൻ സഹായിക്കും.ഉദാഹരണമായി,ഫിക്സെഡ് ഡിപ്പോസിറ്റിന്റെ പലിശ ഏഴു ശതമാനം ആയതിനാൽ, ഒൻപതു ശതമാനം നൽകി വരുന്ന ബോണ്ട് സ്കീമുകളിലേക്കു മാറ്റാം.ബാലൻസ്ഡ് സ്കീമുകളിലേക്കും ഒരു വിഹിതം മാറ്റാം.അവയിൽ നിന്നും നേടാനാവുന്ന അധിക വരുമാനത്തിൽ നിന്ന് ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?