ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹൃസ്വകാല നിക്ഷേപം: ഒരു ആമുഖം

                 
                 ദീർഘ കാല നിക്ഷേപത്തിനുള്ള  വേദിയായിട്ടാണ് ഓഹരിവിപണി അറിയപ്പെടുന്നത്.എന്നാൽ, കുറഞ്ഞ കാലയളവിലും വിപണിയിൽ നിന്ന് നേട്ടം ഉണ്ടാക്കാൻ കഴിയും.തന്ത്രങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഞാൻ പരിചയപ്പെട്ട നിക്ഷേപകരിൽ നല്ലൊരു ഭാഗവും ഒരു വർഷത്തിനിടയിൽ ലാഭമെടുത്ത്  അടുത്ത ഓഹരിയ്ക്കായി തിരയുന്നവരാണ്.പലരും ആവറേജിങ്ങും ബോട്ടം ഫിഷിങ്ങുമാണ് ഉപയോഗിക്കുന്നത്.വാങ്ങിയ ഓഹരികൾ നല്ലതാണെങ്കിൽ,താഴെ നിന്ന് ഒന്ന് കൂടി വാങ്ങി ആവറേജ് ചെയ്യുന്നതിൽ തെറ്റില്ല .ഒരു വര്ഷത്തെ ഏറ്റവുംതാണ വിലയിലുള്ള ഓഹരികൾ തിരഞ്ഞെടുക്കുന്ന ബോട്ടം ഫിഷിങ്ങും മോശമല്ല.         
   
   
   എന്നാൽ,ഹൃസ്വ കാലത്ത് ലാഭം നേടാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം,നിങ്ങളുടെ  പോർട്ട്‌ഫോളിയോ എങ്ങനെ നിര്മ്മിക്കുന്നു എന്നതാണ്.റിസ്ക്‌ എടുക്കുന്നതിനുള്ള കാഴ്ചപ്പാട് അനുസരിച്ചു  ഇതിൽ വ്യത്യാസം വരും.വിപണിയിലെ ഉലച്ചിൽ നിങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ,മുച്വൽ ഫണ്ടുകളെ ആശ്രയിക്കുക.ഇല്ലെങ്കിൽ,സെൻസെക്സ് , നിഫ്ടി കമ്പനികളിൽ നിക്ഷേപിക്കാം.വിപണിയിൽ ഉണ്ടാകുന്ന താഴ്ചകളിൽ കാര്യമായ പിരിമുറുക്കം ഇല്ലെങ്കിൽ, മിട്കാപ് ഓഹരികളുടെ മിശ്രണം ആവാം.ഏറ്റവും റിസ്ക്‌ എടുക്കാൻ കഴിയുന്നവര്ക്ക്, സ്മാൾ കാപ് ഓഹരികളും പോർട്ട്‌ഫോളിയോയിൽ ഉള്പ്പെടുത്താം.

               മറ്റൊരു പ്രധാന  കാര്യം ,ഓരോ മേഖലയ്ക്കും നിങ്ങൾ കൊടുക്കുന്ന മുൻതൂകം അഥവാ വെയിറ്റേജ് ആണ്.ഓരോ സമയത്തും,ഓരോ സെക്ടർ ഒന്നടങ്കം കയറുന്നത് കാണാം.വീഴ്ചയ്ക്കും ഇത് ബാധകം ആണ്.അഞ്ചോ ആറോ സെക്ടറുകളിലായി  പോർട്ട്‌ഫോളിയോ ഒതുക്കി നിറുത്തുന്നതാണ് നന്ന്. വേറൊന്ന് ,ഓഹരികൾ തിരഞ്ഞെടുക്കുന്നതിലുള്ള ശ്രദ്ധയാണ്.ഇതിന് നല്ല പരിശീലനം ആവശ്യം ആണ്.കമ്പനിയുടെ ആനുവൽ റിപ്പോർട്ട്‌,ബാലൻസ് ഷീറ്റ്,റേഷ്യോസ് എന്നിവ നോക്കണം.മത്സര ക്ഷമത,ബ്രാൻഡ്‌,വിപണി വിഹിതം,വിൽപനയിലുള്ള   വര്ധനവ്‌,സ്ഥിരത എന്നിവയും വിശകലനം ചെയ്യണം.

             ഫണ്ടമെന്റൽ അനാലിസിസ് കഴിഞ്ഞാൽ, ചാർട്ട്  നോക്കുക.വിലയും കച്ചവടത്തിന്റെ തോതും തമ്മിൽ കഴിഞ്ഞ കാലയളവിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു ശ്രദ്ധിക്കണം.ഓഹരിയുടെ ഗതി അഥവാ ട്രെണ്ട് കണ്ടുപിടിക്കണം.അനലിസ്റ്റുകൾ പൊതുവെ ഉപയോഗിക്കുന്ന പ്രധാന ഇൻഡിക്കേ ട്ടറുകൾ ആയ മൂവിംഗ് ആവറെജ്,  ഇചിമൊകു, എ.ഡി.എക്സ്,സപ്പോര്ട്ട് രേസിസ്ടൻസ് ലൈൻ,പാരബോളിക് SAR എന്നിവ ഇതിനു സഹായകരമാണ്.അതിനോടൊപ്പം തന്നെ,ഓഹരി അമിത വിലയിലാണോ എന്നറിയാൻ സ്ടോക്കാസ്ടിക്സ് , ആർ.എസ്.ഐ എന്നിവ ഉപയോഗിക്കാം.

               ഇങ്ങനെ ടെക്നോ ഫണ്ടമെന്റൽ വിശകലനം നടത്തിയാണ് മുച്വൽ ഫണ്ടുകളും,വിദേശ നിക്ഷേപകരുമൊക്കെ ഹൃസ്വ കാല നിക്ഷേപങ്ങൾ നടത്തുന്നത്.കണ്ണടച്ച് എതെങ്കിലുമൊക്കെ ഓഹരികളിൽ കൈ വെയ്ക്കുന്നതിന് പകരം, ശാസ്ത്രീയ വിശകലനത്തിന് ശേഷം തീരുമാനങ്ങൾ എടുക്കുന്നതാണ് ഉചിതം.

Disclaimer: Investments are subject to market risk and  fluctuations.Do careful analysis before investing in stocks.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു