ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പേര്‍സണല്‍ ഫിനാന്‍സ് : 10 സൂത്രങ്ങള്‍

        പേര്‍സണല്‍ ഫിനാന്‍സ് എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളെ ക്രമപ്പെടുത്തുന്ന മാര്‍ഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക വിജയത്തിന് ഇത് നിര്‍ണായകമാണ്.പണം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും തൊഴിലിനേയും വരെ ബാധിക്കാം.അതുകൊണ്ട് തന്നെ  ചുവടെ ചേര്‍ക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നത് വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായകമായിരിക്കും.

   1. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളെ തിരിച്ചറിയുകയും വ്യക്തമായി രേഖപെടുത്തി വെയ്ക്കുകയും ചെയ്യുക.ഹൃസ്വ കാലം, മധ്യ കാലം ,ധീര്‍ഘ കാലം എന്നിങ്ങനെ തരാം തിരിക്കുക.

2. ഓരോ മാസവും ലഭിക്കുന്ന വരുമാനവും ചെലവുകളും ഒത്തു നോക്കുക.

3.നിങ്ങളുടെ ആസ്തികളും ബാധ്യതകളും വ്യക്തമായി രേഖപെടുത്തി വെയ്ക്കുക.

4. സമ്പാദ്യ ശീലം വളര്‍ത്തുകയും നല്ല നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുക.

5. ആഡoപരങ്ങള്‍ക്കായി അമിതമായി പണം ചെലവിടരുത് .കടം നിയന്ത്രണ വിധേയമായി നിറുത്തുക.പേര്‍സണല്‍ ലോണ്‍, ഇ.എം.ഐ.സ്കീമുകള്‍ എന്നിവയെ അധികമായി ആശ്രയിക്കതിരിക്കുക.

6. അത്യാവശ്യ കാര്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട്‌ വകയിരുത്തുക.6 മാസത്തെ ചെലവാണ് ഇങ്ങനെ സൂക്ഷിക്കേണ്ടത്.എമര്‍ജന്‍സി ഫണ്ട്‌ പണമായോ സേവിങ്ങ്സ് അക്കൌണ്ടിലോ നിലനിരുതുന്നതാണ് നന്ന്.

7. എല്ലാ മാസവും സ്ഥിരമായി ഒരു തുക നിക്ഷേപിച്ചുകൊണ്ടിരിക്കുക..

8.ഓഹരികളും ഭൂമിയും പഠനവിധേയമാക്കുക.

9. നിക്ഷേപങ്ങള്‍ക്ക് വിദഗ്ധ ഉപദേശം തേടുക.

10.നിങ്ങളുടെ അറിവ് വര്‍ധിപ്പിക്കാന്‍ പണം ചെലവാക്കുക.കഴിവുകള്‍ മെച്ചപ്പെടുത്താനായി ഒരു തുക നീക്കി വെയ്ക്കുക.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു