ആകാശത്തിനു കീഴെ,ഭൂമിയിൽ ഒരു വനം ഉണ്ടായിരുന്നു.കൊടും വനം.അവിടെ എല്ലാ വന്യ ജീവികളും വിഹരിച്ചു പോന്നു.കാടിന് വെളിയിൽ,പുൽമേട് ഉണ്ടായിരുന്നു.കാളകൾ അവിടെ വന്നു പുല്ലു തിന്നുമായിരുന്നു.കാട്ടിലുണ്ടായിരുന്ന സിംഹങ്ങളും കടുവയുമൊക്കെ പുൽമേടുകളെ അവഗണിച്ചു പോന്നു.പുൽമേട് കാടിനോളം സുഖകരമല്ലെന്ന് അവ വിശ്വസിച്ചു. പാടില്ലെന്ന് കാളകളെ വിലക്കാൻ കാട്ടിലെ ജീവികൾക്കൊക്കെ ഉത്സാഹമായിരുന്നു.എന്നിട്ടും,കാളകൾ അവിടെ വിഹരിച്ചു. കരടികൾ ഇടയ്ക്കൊക്കെ വന്നു പുല്ലു ചവിട്ടി മെതിച്ചു.കൊടും വേനലിൽ പുല്മേട് കരിഞ്ഞുണങ്ങി.പാവം കാളകൾ മെലിഞ്ഞുണങ്ങി.പുല്ലുകൾ വീണ്ടും കിളിര്ക്കുന്നത് കാത്ത്,അവ കാത്തിരുന്നു.പട്ടിണി കിടന്ന് ചില കാളകളൊക്കെ ചത്ത് പോയി.

എങ്കിലും, കാളകൾ ഇപ്പോൾ താരതമ്യേന കരുത്തരാണ്. അവ ഉറച്ചു വിശ്വസിക്കുന്നു: തങ്ങളുടെ മുൻപിൽ തോല്ക്കാനാണ് എന്നത്തേയും പോലെ കരടികളുടെ വിധിയെന്ന്. വിജയത്തിനായുള്ള യുദ്ധം എന്നും തുടർന്നുകൊണ്ടേയിരിക്കുന്നു....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ