ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിങ്ങൾക്കുണ്ടോ പ്രതിമാസ ഓഹരിഫണ്ട് നിക്ഷേപം?

          നമ്മുടെ മുന്പിലുള്ള അവസരങ്ങൾ കാണാതെ പോകുന്നതാണ് പലര്ക്കും വിപണിയെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാത്തതിന് കാരണം.ഉദാഹരണത്തിന്, പ്രതി മാസ തുകയായി പതിനായിരം രൂപ വെച്ച്  മികച്ച ഇക്വിടി ഫണ്ടുകളിൽ കഴിഞ്ഞ പത്തു വര്ഷമായി  മുടങ്ങാതെ ചെയ്തിരുന്നെങ്കിൽ, ഇത് വരെയുള്ള മൊത്തം അടവ് പന്ത്രണ്ടു ലക്ഷം വരും.വിവിധ ഫണ്ടുകളിൽ ഇതുവരെയുള്ള  നേട്ടം എന്താകു മായിരുന്നു എന്ന് പരിശോധിച്ചിട്ടുണ്ടോ ?.

             യു ടി ഐയുടെ  ട്രാൻസ്പോര്ട്ടെഷൻ ആൻഡ് ലോജിസ്ടിക്സ് ഫണ്ടിൽ കഴിഞ്ഞ പത്തുവർഷമായി പ്രതിമാസം പതിനായിരം രൂപ വെച്ച് സിസ്ടമാറ്റിക് ഇൻവെസ്റ്റ്മെന്റ്  പ്ലാൻ വഴി അടച്ചിരുന്നെങ്കിൽ അത് ഇപ്പോൾ നാല്പത്തി അഞ്ചു ലക്ഷത്തി എഴുപത്തിയാറായിരത്തി മുന്നൂറ്റിയൊന്നു രൂപ (45.76 Lakh+) ആയിട്ടുണ്ട്. യു ടി ഐയുടെ  തന്നെ എം.എൻ .സി ഫണ്ടിലാകട്ടെ,മൂല്യം മുപ്പത്തിയാറ് ലക്ഷത്തി നാല്പതിനായിരത്തി ഒരു നൂറ്റി അറുപത്തിനാല് രൂപ  (36.40 Lakh+) വരും. ഐ.സി.ഐ.സി.ഐ.വാല്യൂ ഡിസ്കവറി ഫണ്ടിൽ നടന്ന പ്രതിമാസ നിക്ഷേപം മുപ്പത്തിയാറ് ലക്ഷത്തി എഴുപതിമൂവായിരത്തി ഇരുനൂറ്റി അൻപതിമൂന്ന് രൂപാ (36.73 lakh+) ആയിട്ടുണ്ട്.

              സുന്ദരം സെലക്ട്‌ മിട്കാപ് ഫണ്ടിൽ ഇത് മുപ്പത്തിമൂന്നു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് രൂപ (33.82 Lakh+) ആയിട്ടുണ്ട്.ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിന്റെ സിസ്ടമാറ്റി ക് നിക്ഷേപത്തിലെ മൂല്യം മുപ്പത്തി രണ്ടു ലക്ഷത്തി അന്പത്തിയാറായിരത്തി അൻപത്താറു രൂപാ(32.56 lakh+)  ആയിട്ടുണ്ട്. എസ്.ബി.ഐ മാഗ്നം ഗ്ലോബൽ ഫണ്ടിൽ കഴിഞ്ഞ പത്തു വർഷമായി എല്ലാ മാസവും അടച്ചവരുടെ ഇന്നലെ വരെയുള്ള മൂല്യം  മുപ്പത്തിയൊന്നു ലക്ഷത്തി എഴുപതിയോരായിരത്തി നൂറ്റി പതിമൂന്നു രൂപ (31.71 lakh+) വരും.

      ബിർള സണ്‍ലൈഫ് ബൈ ഇന്ത്യ ഫണ്ടിന്റെ  എസ് .ഐ.പി യാകട്ടെ,ഇപ്പോൾ മുപ്പത്തിയൊന്നു ലക്ഷത്തി അന്പതിനയിരത്തി  അഞ്ഞൂറ്റി തൊണ്ണൂറ്റി യാറു  രൂപ (31.50 lakh+) ആണ്.റിലയൻസ് ഇക്വിറ്റി ഓപ്പർച്ചുണിറ്റീസ്‌  ഫണ്ടിന്റെ സിസ്ടമാറ്റിക് ഇൻവെസ്റ്റ്മെന്റ്  പ്ലാൻ ഇപ്പോൾ മുപ്പതു ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി എണ്‍ പത്തൊന്നു രൂപ (30.94 lakh+) ആയിട്ടുണ്ട്.
നിങ്ങളുടെ പ്രതിമാസ നിക്ഷേപം ടാറ്റാ ബാലൻസ്ഡ് ഫണ്ടിലായിരുന്നുവെങ്കിൽ,അത് ഇപ്പോൾ ഇരുപത്തിയെട്ടു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി  അറുപത്തിയേഴു  രൂപാ (28.10lakh+) ആകുമായിരുന്നു.എച്.ഡി.എഫ്.സി.കാപിടൽ ബിൽഡർ ഫണ്ടിൽ ഇരുപത്തിയേഴു ലക്ഷത്തി മൂവായിരത്തി നാനൂറ്റി അറുപത്തിയാറ്(27 lakh +) രൂപ.

    മേൽപറഞ്ഞ സിസ്ടമാറ്റിക് ഇൻവെസ്റ്റ്മെന്റ്  പ്ലാനുകളിൽ നവംബർ   വരെയുള്ള (24 Nov 2015)  കണക്കനുസരിച്ചാണ് ഈ മൂല്യം.ഇക്കഴിഞ്ഞ പത്തു വര്ഷത്തിനിടെ,മൂന്ന് വര്ഷത്തോളം ഇന്ത്യയിൽ കടുത്ത സാമ്പത്തിക മാന്ദ്യം നില നിന്നിരുന്നു താനും.എന്നിട്ട് പോലും  പത്തു വര്ഷത്തിനു മുകളിൽ മികച്ച ഫണ്ടുകളിൽ ഉള്ള പ്രതിമാസ നിക്ഷേപം തികച്ചും ആദായകരം  ആയിരുന്നെന്നു കാണാൻ കഴിയും.

Disclaimer: Investments are subject to market risk.Read schme offer documents carefully  before investing.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു