ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മികച്ച ഓഹരി നിക്ഷേപം:നാല് സൂത്രങ്ങൾ

വൈകുന്നേരം നാലരയോടെയാണ് മുരളി കോട്ടയത്തു നിന്ന് കടവന്ത്രയിൽ താമസിക്കുന്ന അനുജൻ മഹേഷിന്റെ ഫ്ലാറ്റിൽ എത്തുന്നത്.മഹേഷിനും ഭാര്യ മീരയ്ക്കുമൊപ്പം,ഒരാൾ കൂടി അയാളെകാത്തിരിക്കുന്നുണ്ടായിരുന്നു. മീരയുടെ അനുജത്തി റീമ.
  "  ചേട്ടനോട് ചോദിക്കാൻ സംശയതിന്റെ ഒരു കൂമ്പാരവുമായിട്ടാണ് ഇവള് വന്നിരിക്കുന്നത്.."
മഹേഷ്‌ നനുത്ത ചിരിയോടെ പറഞ്ഞു.
  " കൊച്ചിന്റെ പഠിത്തമൊക്കെ കഴിഞ്ഞോ?"
മുരളി അവളെ നോക്കി.
  " ബികോമിന് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു.സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പരീക്ഷ പാസ്സായി.കൊച്ചിയിൽ തന്നെ ഒരു ഷെയർ ബ്രോക്കിംഗ്  കമ്പനിയിൽ ജോലിക്ക് കയറിയിരിക്കുകയാണ് ഇപ്പോൾ .. ." മീര പറഞ്ഞു.
"കൊള്ളാമല്ലോ..എത്ര നാളായി?"
":രണ്ടു  മാസം മുമ്പാണ് ജോയിൻ ചെയ്തത്.ഇപ്പോൾ,ഒരു ടെർമിനല് എല്പിച്ചിട്ടുണ്ട്.."
റീമ പറഞ്ഞു.
മേശയിൽ പലഹാരങ്ങളും ചായയും നിരന്നു കഴിഞ്ഞിരുന്നു.
"എങ്ങനെയുണ്ട് ജോലി?" മുരളി ചോദിച്ചു.
"ഭയങ്കര ടെൻഷൻ ആണെന്നാ ഇവള് പറയുന്നത്.." മഹേഷാണ് മറുപടി പറഞ്ഞത്.
"സ്വപ്നം കാണേണ്ട പ്രായത്തിൽ ടെന്ഷനോ?'
മുരളി കൌതുകത്തോടെ  റീമയെ നോക്കി.അവൾ തൊട്ടടുത്ത സെറ്റിയിലിരുന്നു:
"വലിയ ടാർഗെറ്റൊക്കെയാണ് മുരളിയേട്ടാ .. ദിവസേന വോളിയം കുറയാതെ നോക്കണം. പക്ഷെ,ഭൂരിഭാഗം ക്ലയന്റ്സും കാലങ്ങളായി നഷ്ടത്തിലാണ്."
"ലാഭം ഇല്ലാതെ എന്ത് ബിസിനസ്  റീമകുട്ടീ? തരക്കേടില്ലാത്ത ലാഭം  വന്നാൽ,നിങ്ങളുടെ നിക്ഷേപകർ തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ പരിചയപ്പെടുത്തി തരും.അങ്ങനെ  കിട്ടുന്ന ബിസിനസ്  നിങ്ങളുടെ കമ്പനിയൊക്കെ പ്രതീക്ഷിക്കുന്നതിന്റെ പല മടങ്ങ്‌ ആയിരിക്കും..."
" എങ്ങനെയാ സ്ഥിരമായി   ലാഭം എടുക്കുക?"
റീമയുടെ കണ്ണുകളിൽ ജിജ്ഞാസ നിറഞ്ഞു.
"നൂറു ശതമാനം ലാഭം നേടാൻ ആര്ക്കും കഴിയില്ല കുട്ടീ.. .എന്നാൽ,എൺപതു  ശതമാനം വരെയൊക്കെ കൃത്യത നേടാനാവും.ഇതിനു സമഗ്രമായ വിശകലനം നടത്തണം.നാല് കാര്യങ്ങളാണ് ഞാൻ ശ്രദ്ധിക്കുന്നത്.കമ്പനി റേഷിയോസ്,മൊമെന്റം ,ബിസിനസ് മോഡൽ,മാനെജുമെന്റിന്റെ ഗുണമേന്മ എന്നിവയാണ് അക്കാര്യങ്ങൾ.."
" റേഷിയോസ് ഞാൻ ബീകൊമിന് പഠിച്ചിട്ടുണ്ട്.."
"നല്ല കാര്യം മോളെ...എന്നാൽ,തിയറി മാത്രമല്ല പ്രയോഗം..നിരന്തരമായ പ്രായോഗിക പരിശീലനം ആണ് പ്രധാനം.വിവിധ വെബ്‌ സൈറ്റുകൾ വഴി റേഷിയോസ് മനസ്സില്ലാക്കാൻ കഴിയും.വില നിലവാരത്തിന്റെ ചരിത്രവും ഗതിയുമൊക്കെ അളന്നാണ് മൊമെന്റം കണ്ടുപിടിക്കുക.പൊതുവെ,കാൻഡിൽസ്റ്റിക്സ് ചാർട്ടുകളുടെ സഹായത്തോടെയാണ് ഇത് മനസിലാക്കുക.ഇങ്ങനെ,ഓഹരി നല്ലതോ ചീത്തയോ എന്നറിയാനുള്ള  ഉൾക്കാഴ്ച  നേടാൻ കഴിഞ്ഞാൽ വിജയിച്ചു.."
"എന്താണ് ബിസിനസ് മോഡൽ ?"
റീമ ചോദിച്ചു.
" വളരെ സിമ്പിൾ ആണ്.ഒരു കമ്പനിക്കു വരുമാനം  എവിടെ നിന്നൊക്കെ വരുന്നു എന്ന് കണ്ടെത്തിയാൽ ഇത് മനസ്സിലാക്കാം.ഏതെങ്കിലും ഒരു വരുമാന സ്രോതസ്സ് മാത്രം ഉള്ള കമ്പനി  ആണെങ്കിൽ റിസ്ക്‌ വളരെ കൂടുതൽ ആയിരിക്കും.വിവിധ  വഴികളിൽ  കൂടി ന്യായമായ വരുമാനം കണ്ടെത്തുന്ന കമ്പനികളാണ് സ്ഥിരതയോടെ വളരുന്നത്‌.ഉദാഹരണത്തിനു,വണ്ടെർലായുടെ വരുമാനം വരുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളിൽ നിന്നാണ്.പ്രവേശന ഫീസ്‌,ഭക്ഷണ പാനീയങ്ങളിൽ നിന്നുള്ള വരുമാനം, റിസോർട്ടിൽ നിന്നും മറ്റുമായി വാടകയിനത്തിൽ ലഭിക്കുന്ന വരുമാനം.സുഗമമായ വളര്ച്ചയ്ക്ക്,ഇവയുടെ അനുപാതം സമതുലിതമായി മുന്നോട്ടു നീക്കാൻ  സാധിക്കണം.ഒപ്പം,മത്സരക്ഷമത വേണം താനും .."
"മാനേജുമെന്റിന്റെ ഗുണമേന്മ എന്താണ്?"
റീമയുടെ മുഖത്ത്  ആകാംക്ഷ.
"റീമകുട്ടി മിടുക്കിയാണല്ലോ.. എന്നെയൊന്നു ശ്വാസം വിടാൻ കൂടി അനുവദിക്കൂ  .."
മുരളി പറഞ്ഞതുകേട്ട്‌,മഹേഷും മീരയും ചിരിച്ചു.
"ശരി..ശ്വാസം വിട്ടിട്ടു പറഞ്ഞാ മതി.."റീമ കുറുമ്പോടെ പറഞ്ഞു.
" വിശ്വാസ്യത ഉള്ള പ്രമോട്ടെർമാരുടെ കമ്പനികളിൽ മാത്രമേ നിക്ഷേപിക്കാവൂ.ടോപ്‌ മാനേജുമെന്റ് മുൻ കാലത്ത്‌ കഴിവ് തെളിയിച്ചവരാവണം.അടുത്തകാലത്ത്‌,ചില കമ്പനികൾ നിലം പതിച്ചത് ഈ പ്രശ്നം മൂലം ആണ്.ആഴത്തിലുള്ള വായനയും വിശകലനവും പ്രായോഗിക ശ്രമങ്ങളും വഴി മുൻപോട്ടു നീങ്ങിയാൽ മതി.വിജയം തീർച്ച.."
"താങ്ക്യൂ മുരളിയേട്ടാ.."
റീമ പറഞ്ഞു.
" ഇനിയും തീരാത്ത  സംശയം ഉണ്ടേൽ,ചേട്ടനെ  വിളിച്ചു ശല്യം ചെയ്യാൻ ഒരു മടിയും വേണ്ടാ .."
കിച്ചണിൽ നിന്നുകൊണ്ട് മീര പറഞ്ഞത് കേട്ട്,എല്ലാവരും ചിരിച്ചു.

 Image courtesy: Galatta.
Disclaimer: Investments are subject to market risk.Consult your financial advisor before investing.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?