ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശരിയാ നിക്ഷേപം


              നിക്ഷേപം നടത്തുമ്പോൾ മതപരമായ ചിട്ടകൾ അനുവർത്തിക്കാൻ ആഗ്രഹിക്കുന്നവര്ക്ക് ദിശാബോധം നല്കാൻ പ്രത്യേക ഓഹരി സൂചികകൾ ഉണ്ട്.ഇസ്ലാം നിബന്ധനകൾ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന ശരിയാ സൂചികകളിൽ ബി.എസ.ഇ.500 ശരിയാ സൂചിക,നിഫ്ടി ശരിയാസൂചിക എന്നിവയാണ് മുഖ്യം. 2008 തൊട്ടുള്ള കണക്കു നോക്കിയാൽ,ബി.എസ്.ഇ.500 ശരിയാ സൂചിക മൂന്നു മടങ്ങിലേറെ നേട്ടം നല്കിയതായി കാണാം.കഴിഞ്ഞ മൂന്നു വര്ഷത്തെ ശരാശരി വാര്ഷിക ലാഭം ഇരുപതു ശതമാനത്തിൽ കൂടുതൽ ഉണ്ട് താനും. 
             
                  ശരിയാ നിയമം അനുസരിച്ച്,ചില മേഖലകളെ നിക്ഷേപത്തിൽ നിന്ന് ഒഴിവാക്കികൊണ്ടാണ് ഈ സൂചികകൾ പ്രവര്ത്തിക്കുന്നത്. മദ്യം,ക്ലോണിംഗ്,പലിശയധിഷ്ടിത ബാങ്കിങ്ങ് ,ചൂതാട്ടം,പന്നിമാംസം, പോണോഗ്രഫി,പുകയില എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളെയാണ് പ്രധാനമായി ഒഴിവാക്കിയിരിക്കുന്നത്.ശരിയാ സൂപ്പർവൈസറി ബോർഡ്‌ നിർദേശം അനുസരിച്ച്, ഓട്ടോമോബൈൽസ്, സിമന്റു,സോഫ്റ്റുവെയർ, എഞ്ചിനിയറിംഗ്,എനർജി,ഫാർമ,സ്റ്റീൽ, രിഫ്യ്നെറി, ഇലക്‌ട്രിക്കൽസ്,ടെക്സ്ടയിൽസ് എന്നിവയിൽ മുഖ്യമായി നിക്ഷേപിക്കുന്നു.

              ശരിയാ മ്യുച്ച്വൽ ഫണ്ടുകളിൽ പ്രധാനം ടാറ്റാ എത്തികൽ ഫണ്ട്,ടോറസ് എത്തികൽ ഫണ്ട് എന്നിവയാണ്.1996ൽ തുടങ്ങിയ ടാറ്റാ എത്തികൽ ഫണ്ട് ശരാശരി 21.14 % വാർഷിക ലാഭം ഇതുവരെ നല്കിയിട്ടുണ്ട്.2009 ൽ തുടങ്ങിയ ടോറസ് എത്തികൽ ഫണ്ട് ഇതുവരെ 20.6% ശരാശരി വാർഷിക ലാഭം നല്കിയതായി കാണാം.സെക്ടർ ഫണ്ടുകളിൽ ഈ മാനദണ്ടം അനുസരിച്ച് പോർട്ട്‌ഫോലിയോ നിർമ്മിക്കാനാവും.ടെക്നോളജി, ഇന്ഫ്രാസ്ട്രക്ചർ, ട്രാൻസ്പോർട്ടേഷൻ അധിഷ്ടിതമായ സെക്ടർ ഫണ്ടുകളുടെ മിശ്രണം ഇതിനു അനുരൂപമാണ്.പതിനെട്ടു ശതമാനത്തിലേറെ വാര്ഷിക ലാഭം ഇത്തരം പോർട്ട്‌ഫോലിയോ നല്കിയിരിക്കുന്നതായി കാണാം.വരുമാനം അനുസരിച്ചു ,പ്രതിമാസം എസ്.ഐ.പി.ആയി അടയ്ക്കാമെന്നതാണ് മറ്റൊരു നേട്ടം.വിപണിയിലെ കയറ്റിറക്കങ്ങൾ ആവറേജിംഗ് വഴി അനുകൂലമാക്കാനും ഇത് സഹായിക്കും.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള...

ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്:സമ്പത്തിന്റെ ഫോർമുല .

                     ഈ ലോകത്ത്, നാലു തരത്തിൽ പണം ഉപയോഗിക്കുന്ന മനുഷ്യർ ഉണ്ടെന്നാണ് സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രചാരകനായ റോബർട്ട് കിയോസാക്കി പറയുന്നത്.ഇതു വിവരിക്കാൻ അദ്ദേഹം ആവിഷ്കരിച്ച സിദ്ധാന്തം ആണ് ക്യാഷ് ഫ്‌ളോ ക്വാഡ്രണ്ട്.ഓരോ വ്യക്തിയുടെയും പണം എവിടെ നിന്ന് വരുന്നു എന്നതു അനുസരിച്ചാണ് ഈ തരം തിരിക്കൽ.സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് ഈ ഫോർമുലയെക്കുറിച്ചുള്ള അവബോധം സുപ്രധാനമാണെന്നാണ് കിയോസാക്കി പറയുന്നത്. ESBI എന്നീ അക്ഷരങ്ങളിൽ ഓരോന്നും ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു. E - എന്നത് എംപ്ലോയീ അഥവാ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ.സുരക്ഷിതത്വം ആണ് ഇവരുടെ മുഖമുദ്ര.അനിശ്ചിതത്വം ആഗ്രഹിക്കാത്തവർ ആണ് ഈ വിഭാഗം. S - എന്നത് സ്വന്തമായി തൊഴിൽ ചെയ്യുന്ന ആളുകൾ അഥവാ സെൽഫ് എംപ്ലോയ്‌ഡ്‌ പ്രഫഷണൽ ആണ്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെങ്കിലും പ്രയത്നം കുറഞ്ഞാൽ ഇവരുടെ വരുമാനത്തെ ബാധിക്കും. B -സൂചിപ്പിക്കുന്നത് സ്വന്തമായി ബിസിനസ് ഉള്ളവരെ ആണ്.പണം ഉപയോഗിച്ച് റിസ്ക്‌ എടുക്കുന്ന ഇക്കൂട്ട...