ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇരട്ടിക്കുന്ന നിക്ഷേപം: ഒരു സമീപ കാല വിശകലനം


                   
               
   
        എന്താണ് ഒരു സാധാരണ നിക്ഷേപകന് ഏറ്റവും അനുയോജ്യമായ തന്ത്രം ? നിക്ഷേപത്തിന്റെ സുരക്ഷിതത്വം നിലനിറുത്തികൊണ്ട് തന്നെ സ്ഥിരമായി ലാഭം കൈവരിക്കലാണ് ഏറ്റവും നല്ലത്.എന്നാൽ,ലാഭത്തിനായുള്ള പരക്കം പാച്ചലിൽ,സുരക്ഷിതത്വം നന്നേ വിസ്മരിക്കുന്നവരുണ്ട്.ഊഹാപോഹങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്‌.
     എന്നാൽ, മികച്ച സാമ്പത്തിക അടിത്തറയും,വളർച്ചാ നിരക്കും,കടത്തിന്റെ അഭാവവും കൊണ്ടു ശക്തമായി നിലനില്ക്കുന്ന കമ്പനികൾക്ക്  വിപണിയിൽ മെച്ചപ്പെട്ട പ്രകടനം നല്കാൻ കഴിഞ്ഞിട്ടുണ്ട്.ചില ഓഹരികൾ ഇവിടെപരിശോധിക്കുകയാണ്.

   2012 ൽ നൂറു രൂപ വില ഉണ്ടായിരുന്ന അജന്താ ഫാർമ 2014 അവസാനത്തോടെ 1700 വരെയെത്തി.രണ്ടായിരത്തി പതിനഞ്ചിലെ വിപണി ഇടിവിൽ 35 ശതമാനം താഴേക്കു പോയെങ്കിലും ഈ വര്ഷം മികച്ച തിരിച്ചു വരവാണ് കാണിക്കുന്നത്.ഒരു ദശകമായി അറ്റ ലാഭത്തിൽ  മുപ്പതു ശതമാനത്തോളം  വർദ്ധനവുണ്ടായിരുന്ന കമ്പനിക്ക് അതിശയകരമായ ബിസിനസ് പുരോഗതിയാണ് 2012 നു ശേഷം ഉണ്ടായത്.രാജ്യത്തെ ഗവന്മെന്റ് സ്ഥാപനങ്ങള്ക്ക് മരുന്ന് വിൽക്കുന്നതിൽ നിന്നും ഏഷ്യയിലും ആഫ്രിക്കയിലും  അമേരിക്കയിലും ഉൾപ്പെടെ   സ്പെഷ്യാലിറ്റി ജെനെറിക് മരുന്നുകളുടെ മേഖലയിലേക്ക് നീങ്ങിയതാണ് അനുഗ്രഹമായത്.

    2010 ൽ 35 രൂപ വില ഉണ്ടായിരുന്ന ബെർജർ പെയിന്റ്സ് എട്ടു മടങ്ങാണ് ഇതിനോടകം വിലയിൽ മുന്നേറിയത്.ഇടയ്ക്കിടെ പതിനഞ്ചു മുതൽ ഇരുപതു ശതമാനം വിലയിടിവും ഉണ്ടാകുമായിരുന്നു.പെയിൻറ് മേഖലയിലെ അനന്ത സാധ്യതകളെ  വളരുന്ന ഡീലർ നെറ്റുവർക്കും പുതിയതരം എമൽഷൻ പെയിന്റുകളുടെ ബ്രാന്റിങ്ങും വഴി ഉപയോഗിക്കാൻ കഴിഞ്ഞതാണ് നേട്ടമായത്.
ഇതേ കാലയളവിൽ അപ്പോളോ ഹോസ്പിറ്റലിന്റെ ഓഹരിവില ഏഴു മടങ്ങാണ് വർധിച്ചത്.ആരോഗ്യ രംഗത്തെ മികവുറ്റ സ്ഥാപനമായി നില നില്ക്കുന്നതാണ് കാരണമായത്.മികച്ച ബാലന്സ് ഷീറ്റും സാമ്പത്തിക സുസ്ഥിരതയും നിക്ഷേപകരുടെ വിശ്വാസം ആർജിക്കാൻ തുണയായി.

           ലാഭക്ഷമതയിലെ  സ്ഥിരതയും മുന്നേറ്റവുമാണ് ഇൻഡസ്  ഇന്ഡ് ബാങ്കിന്റെ വില ഒരു ദശകം കൊണ്ട് ഇരുപതു മടങ്ങ്‌ ഉയരാൻ കാരണമായത്‌.ഡിപോസിട്ടും ലോൺ ബുക്കും ഏറെ ഉയർന്നിട്ടും, വളരെ കുറഞ്ഞ നിഷ്ക്രീയ ആസ്തികൾ മാത്രം ഉള്ളതാണ് പ്രത്യേകത.
     മേൽ  പറഞ്ഞ കമ്പനികൾ നിക്ഷേപകന് ആദായം നല്കിയത് മികച്ച മാനേജുമെന്റും സാമ്പത്തിക അച്ചടക്കവും പുലർത്തിയതിനൊപ്പം ബിസിനസ്സിൽ  ശ്രദ്ധേയവും  നൂതനവുമായ  തന്ത്രങ്ങൾ ആവിഷ്കരിച്ചത് കൊണ്ട് കൂടിയാണ്.ദീർഘ കാല ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ,കമ്പനികളുടെ ലാഭ ക്ഷമത,സവിശേഷമായ ബിസിനസ് രീതികൾ എന്നിവ കൂടി  നിക്ഷേപകൻ ശ്രദ്ധിക്കേണ്ടതുണ്ട്.

Disclaimer:ഇത് പഠനത്തിനു വേണ്ടിയുള്ള വിശകലനം മാത്രമാണ്.
നിക്ഷേപക ഉപദേശം അല്ല.
നിക്ഷേപ തീരുമാനത്തിന് മുന്പ്,നിങ്ങളുടെ സാമ്പത്തിക ഉപദേശകന്റെ സേവനം തേടുക.
Image courtesy: chartink.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു