ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദലാൽ സ്ട്രീറ്റിലെ ട്രേഡിങ് തന്ത്രങ്ങൾ



     പെട്ടെന്ന് പണം ഇരട്ടിപ്പിക്കാമെന്നു കരുതി വിപണിയെ സമീപിക്കുന്നവരുടെ ശ്രദ്ധ ആദ്യം പതിയുന്നത് ഡേ ട്രേഡിങ് അഥവാ ദിവസ വ്യാപാരത്തിലാണ്.കുറഞ്ഞ മൂലധനം ഉപയോഗിച്ചു്  കൂടുതൽ തുകയുടെ വ്യാപാരം ചെയ്യാമെന്നതാണ് ആകർഷക ഘടകം.പല ബ്രോക്കിങ് കമ്പനികളും മാർജിൻ തുകയുടെ പത്തു മടങ്ങു വരെയുള്ള തുകയ്ക്കു ഓഹരികളിൽ ഡേ ട്രേഡിങ് നടത്താൻ സൗകര്യം ചെയ്യുന്നുണ്ട്.കൂടുതൽ നേട്ടം ഉണ്ടാക്കാം എന്ന പോലെ നഷ്ടത്തിനും ഇതു വഴി വെയ്ക്കുന്നു.മറ്റൊരു രീതിയിൽ പറഞ്ഞാൽ,ഇരുതല വാൾ പോലെയാണ് ഡേ ട്രേഡിങ്.എന്നാൽ,ചുരുക്കം ആണെങ്കിലും പ്രൊഫഷണലായി വിപണിയിൽ ട്രേഡ് ചെയ്തു നേട്ടം ഉണ്ടാക്കുന്നവരുമുണ്ട്.ഇക്കൂട്ടത്തിൽ പ്രധാനികൾ ഗുജറാത്തികളും മറാത്തികളും ആണ്.ദലാൽ സ്ട്രീറ്റിലെ  ട്രേഡർമാരുടെ ഇടയിൽ പല  തന്ത്രങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ,പ്രധാനപ്പെട്ട രണ്ടെണ്ണംചുവടെ ചേർക്കുന്നു.

1. പതിനഞ്ചു മിനിറ്റിന്റെ നിയമം ( 15 minute rule )
...............................................................................................
    വിപണിയുടെ ആദ്യത്തെ പതിനഞ്ചു മിനിട്ടിൽ  ഒരു ഓഹരിയുടെ വിലയിൽ സംഭവിക്കുന്ന വ്യതിയാനം നോക്കി ട്രേഡ് ചെയ്യുന്ന രീതിയാണ് ഇത്.ആദ്യ പതിനഞ്ചു മിനിറ്റിൽ ഒരു ചെറിയ  'റേഞ്ച്' രൂപപ്പെടുമത്രേ.ഓഹരിയുടെ ഉയർന്ന വിലയും താഴ്ന്ന വിലയും തമ്മിൽ ഉള്ള വ്യത്യാസമാണിത്.കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയ്ക്കു മുകളിലായി ഓപ്പൺ ചെയ്യുന്ന ഓഹരികളിൽ,ആദ്യ പതിനഞ്ചു മിനിറ്റിലെ ഉയർന്ന വില പരിശോധിക്കുകയാണ് ആദ്യ പടി.അടുത്ത പതിനഞ്ചു മിനിറ്റിൽ, ഈ വിലയുടെ മുകളിലേക്കു  ഓഹരിവില ഉയർന്നാൽ ഉടനെ വാങ്ങുന്നു.അടുത്ത അരമണിക്കൂറിനകം വിറ്റു  മാറുകയും ചെയ്യുന്നു.
അതായത്,രാവിലെ ഒൻപതേകാൽ  മുതൽ ഒൻപതര വരെയുള്ള സമയം ആണ് ഓഹരിയുടെ ചാഞ്ചാട്ടത്തിന്റെ പരിധി നോക്കുന്നത്.ഈ സമയത്തെ  ഉയർന്ന വില ഭേദിക്കുന്ന ഓഹരികളാണ് പണ്ടർമാർ വാങ്ങുന്നത്.ഉയർന്ന വില ഭേദിക്കപ്പെടുമ്പോൾ,ഒരു ചെറിയ പ്രതിരോധം തകർക്കപ്പെടുന്നതായാണ് അവർ കരുതുന്നത്.ഓഹരിവില കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയ്ക്കു താഴെ ഓപ്പൺ ചെയ്താൽ,താഴ്ന്ന വിലയാണ് പ്രധാനം.ഒന്പതരയ്‌ക്കകം ഉണ്ടാകുന്ന താഴ്ന്ന വിലയ്ക്കു താഴേക്കു ഓഹരിവില പതിക്കുന്നതു കണ്ടാൽ,തന്ത്രം നേരെ വിപരീതമാവും.'ഷോർട് സെല്ലിങ്' ആണ് അപ്പോൾ ചെയ്യുന്നത്.ഉയർന്ന  വോളിയം ഉള്ള,ചാഞ്ചാട്ടത്തിന്റെ (Daily volatility) തോത് കൂടിയ ഓഹരികളിലാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്.

2 .അവസാന മണിക്കൂർ തന്ത്രം.(Last  hour trading technique) .......................................................................................................

  വിപണിയുടെ അവസാന ട്രേഡിങ് മണിക്കൂറിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന രീതിയാണിത്.അടുത്ത ദിവസത്തെ വ്യാപാരത്തിലേക്കുള്ള ദിശ കാണിക്കുന്നത് ഉച്ചകഴിഞ്ഞു  രണ്ടര മണിക്ക് ശേഷം ആണത്രേ.നിഫ്റ്റിയുടെ ദിശ മുകളിലേക്കാണോ താഴേക്കാണോ എന്നു നോക്കും.ഒപ്പം സെക്ടർ സൂചികയുടെ ഗതിയും പരിശോധിക്കും.ഇവ രണ്ടും ഉയരാനുള്ള സൂചനയാണ്  കാണിക്കുന്നതെങ്കിൽ, വാങ്ങാനുള്ള ഓഹരികൾ പരിശോധിക്കുന്നു.ആ ദിവസത്തെ ഏറ്റവും വില ഉയർന്ന ഓഹരികളിൽ നിന്നാവും പലപ്പോഴും ഒത്തിണങ്ങിയവ തിരഞ്ഞെടുക്കുന്നത്.രാവിലെ ഓപ്പൺ ചെയ്ത വിലയ്ക്കു മുകളിൽ,സാധാരണയിൽ കവിഞ്ഞ വോളിയം സഹിതം വില വർദ്ധിക്കുന്ന ഉയർന്ന ബീറ്റാ ഉള്ള  ഓഹരികളാണ്  വാങ്ങുന്നത്.ഉദാഹരണത്തിന് ,സാധാരണ വോളിയം രണ്ടു ലക്ഷം ഉള്ള ഓഹരിയുടെ വോളിയം നാലു ലക്ഷമോ അതിനു മുകളിലോ ആവുകയാണെങ്കിൽ ,ട്രേഡർമാർ വാങ്ങുന്നു.ഓഹരിയുടെ വോളിയം എത്ര മടങ്ങു കൂടുന്നുവോ,അത്രയും വിജയ സാധ്യത കൂടുമെന്നാണ് കരുതപ്പെടുന്നത്.തുടർന്നു,ആ ഓഹരി അടുത്ത ദിവസത്തെ ആദ്യത്തെ ഒരു മണിക്കൂറിൽ വിറ്റു  മാറുന്നു.ഇന്ന് വാങ്ങി നാളെ വിൽക്കാൻ ഉള്ള ബി.ടി.എസ്.ടി.(Buy today,Sell tomorrow) സൗകര്യം നൽകുന്ന ബ്രോക്കര്മാര് മാത്രമേ ഇതു അനുവദിക്കുകയുള്ളൂ.വിപണി സൂചികയും സെക്ടർ സൂചികയും നെഗറ്റീവ് ആണെങ്കിൽ,വില ഇറങ്ങുന്ന ഉയർന്ന ബീറ്റാ ഉള്ളതും സാധാരണയിൽ കവിഞ്ഞ വോളിയം ഉള്ളതുമായ ഓഹരികൾ അവസാന മണിക്കൂറിൽ വിൽക്കുന്നു.ആ ദിവസം മോശം പ്രകടനം കാട്ടിയ നെഗറ്റീവ് ഓഹരികളിൽ നിന്നാകും തിരഞ്ഞെടുപ്പ്.അടുത്ത ദിവസത്തെ ആദ്യ മണിക്കൂറിൽ തിരിച്ചു വാങ്ങുകയും ചെയ്യുന്നു.

    ഈ രണ്ടു തന്ത്രങ്ങൾക്കും കാരണമായി,ഗുജറാത്തി ട്രേഡർമാർ നിരത്തുന്ന കാരണം ആ മണിക്കൂറുകളുടെ പ്രാധാന്യം ആണ്.ആദ്യ മണിക്കൂറും അവസാന മണിക്കൂറുമാണ് വിപണി ഏറ്റവും കൂടുതൽ സജീവമാകുന്നത്.പല ഉത്തരേന്ത്യൻ ട്രേഡർമാരും ധനകാര്യ സ്ഥാപനങ്ങളുമൊക്കെ  ഈ സമയത്താണ് വിപണിയിൽ ഇടപെടുന്നത്.രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ, ഉച്ച ഭക്ഷണത്തിന്റെ സമയം അടക്കം, വിപണി  പൊതുവെ നിർജീവം  ആണെന്നാണ് അവർ കരുതുന്നത്.അതുകൊണ്ടു തന്നെ,വ്യാപാര തന്ത്രത്തിന്റെ ഭാഗമായി മേല്പറഞ്ഞ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു.

Disclaimer: Trading is High Risky.It may affect your capital if  doing without proper strategies and risk management measures.Purpose of this article is just sharing the methods:not a trading advice.Understand the risks and take your own decision.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?