ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിപണിയുടെ പൊതു വികാരം

             
  രണ്ടായിരത്തി ആറിലാണ്.ടെക് മഹീന്ദ്രയുടെ ഓഹരി ലിസ്റ് ചെയ്ത ദിവസം.ഞാനും സഹപ്രവർത്തകനായ ഡീലറും കൂടി ടെർമിനലിന് മുൻപിൽ കണ്ണും നട്ടിരിക്കുകയാണ്. 365 നു പബ്ലിക് ഓഫർ നടത്തിയ ഓഹരി 560 രൂപയിലേക്കു കുതിക്കുന്നു.ലിസ്റ്റിംഗ് ദിനം തന്നെ  അമ്പത്തിമൂന്നു ശതമാനം ലാഭം!
സംഗതി കൊള്ളാമല്ലോ.വിട്ടുമാറാത്ത അമ്പരപ്പോടെയാണ് ഞങ്ങൾ അന്ന്  പിരിഞ്ഞത്.ഇങ്ങനെയും ഓഹരികൾ കുതിക്കുമോ,ഒറ്റ ദിവസം കൊണ്ട്?ആറു മാസം കൊണ്ടു,മൂന്നു മടങ്ങു വർധനവുണ്ടാകുന്നതാണ് പിന്നീട് കണ്ടത്.
" ഭയങ്കര ഫണ്ടമെന്റലാണ്..ഇതിനെ പിടിച്ചാ  കിട്ടൂല്ലാ " ബ്രാഞ്ച് മാനേജർ അന്ന് പറഞ്ഞത് ഓർമയുണ്ട്.
ഈ ഫണ്ടമെന്റല് അസാമാന്യ സംഭവം തന്നെ.തലയും കുത്തി ഇരുന്നാണേലും പഠിച്ചിട്ടു  തന്നെ ബാക്കി കാര്യം.കിട്ടുന്ന വരുമാനത്തിൽ ഭേദപ്പെട്ട തുക ഞാൻ ഓഹരി പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കും ഒക്കെയായി ചിലവഴിച്ചു വരികയാണ്.സാധിക്കുന്ന ട്രെയിനിങ്ങുകളൊക്കെ പങ്കെടുക്കാൻ പോകും.
"ഈ കൊച്ചു ചെറുക്കന് ഗള്ഫിലെങ്ങാനും പൊയ്ക്കൂടേ?"ആരോ ചോദിച്ചു.
"ഈ ജോലി തന്നെ വലിയ സന്തോഷം.." ഞാൻ പറഞ്ഞു.
അങ്ങനെയിരിക്കെ, എന്നെ ഞെട്ടിച്ചുകൊണ്ട് ടെക് മഹീന്ദ്രയുടെ വീഴ്ച തുടങ്ങി.നമ്മുടെ മൾട്ടിബാഗ്ഗർ അന്നത്തെ ഇന്ത്യൻ റോക്കറ്റു പോലെ മൂക്കും കുത്തി വീഴുന്നു.2008 ലെ  ആഗോള മാന്ദ്യത്തിൽ,ആ ഓഹരിയിൽ തുടങ്ങിയ വിലയ്ക്കു താഴേക്കുള്ള പതനമാണ് പിന്നെ കണ്ടത്..

     അന്നുണ്ടായിരുന്ന വിപണിയിലെ സുഹൃത്തുക്കൾ ഓരോരുത്തരായി 'ഗുഡ് ബൈ' പറഞ്ഞു ഗൾഫിലേക്ക് പോയി. ഓഹരി വിപണന കേന്ദ്രത്തിലെ പഴയ ഇടപാടുകാരെയൊക്കെ മഷിയിട്ടു നോക്കിയാലും കാണാതായി.'ഈച്ചയാട്ടി ഇരിക്കുക' എന്ന പ്രയോഗം  ഏറെക്കുറെ അന്വർത്ഥമാകുന്ന സമയം.
ടെക് മഹീന്ദ്രയുടെ  വില തകർച്ച
 പോട്ടെന്നു വെയ്ക്കാം.സെൻസെക്‌സിന്റെ കാര്യം ഓർത്താൽ കരച്ചിൽ വരും.ഇരുപതിനായിരത്തിൽ നിന്നു ഏഴായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഏഴിലേക്ക് തലയിടിച്ചു വീഴുന്നു.
"രണ്ടായിരം വരും.." പരിചയമുള്ള ഏറ്റവും വലിയ ട്രേഡർ പ്രവചിച്ചു.
" അപ്പോൾ,ഇനി സപ്പോർട്ട്  ഒന്നുമില്ലേ?" ഞാൻ ചോദിച്ചു.
"അതൊക്കെ എന്നേ പൊട്ടി..കുറെ കൊല്ലത്തേക്കു ഈ പണി ഇവിടെ ക്ലച്ചു പിടിക്കില്ലെന്നാണ് മോർഗൻ സ്റ്റാൻലി പറഞ്ഞിരിക്കുന്നത്..ബി.പി കൂടി തട്ടി പോകാതിരിക്കാനാ ഞാൻ തൽക്കാലം  ട്രേഡിങ് നിർത്തിയത്. "
ഡേ  ട്രേഡ് ചെയ്തു ദിവസേന  അൻപതിനായിരം രൂപ വീതം ലാഭം ഉണ്ടാക്കിയിട്ട് ആളുകൾക്ക് ബിരിയാണി വാങ്ങിച്ചു കൊടുത്തുകൊണ്ടിരുന്ന ഇക്കയാണ് പറയുന്നത്.
ഞാൻ ഗ്രഹാമിന്റെയും  ലിഞ്ചിന്റെയുമൊക്കെ ബുക്കുകൾ എടുത്തു നോക്കി.വൻവീഴ്ചയ്ക്കു മറുപടിയൊന്നും കണ്ടില്ല.കുറെ ദിവസങ്ങൾ കൂടി കഴിഞ്ഞു.
ഭാഗ്യം! ട്രേഡറുടെ  പ്രവചനം ഫലിച്ചില്ല.കാളകൾ മെല്ലെ എന്നേറ്റു നിന്നു.പിന്നെ,മെല്ലെ  ഓടാൻ തുടങ്ങി.
എല്ലാം തകർന്നു എന്നു കരുതിയിടത്തു നിന്നു ആറു മാസം കൊണ്ടു ബി.എസ്.ഇ  സൂചിക വീണ്ടും പതിനയ്യായിരം  കടന്നു.
കൊള്ളാമല്ലോ.ഇത്ര പെട്ടെന്നു   തിരിച്ചു വരുമെന്ന് കരുതിയില്ല.
ആ വിപണി വീഴ്ചയുടെ ദിനങ്ങളിലാണ് പി.ഈ .റേഷ്യോയും ഈ.പി.എസും മറ്റു കണക്കുകളും മാത്രം നോക്കിയിട്ടു കാര്യമില്ലെന്നു തീരുമാനം  എടുത്തത് .ചാർട്ടുകളുടെ ലോകത്തേക്ക് കടന്നത് അങ്ങനെയാണ്.വിപണിയുടെ പൊതുവികാരം (Market sentiment) പെട്ടെന്ന് പ്രതിഫലിക്കുന്നത് ചാർട്ടുകളിലാണ്.
ഓഹരികളിൽ ലാഭം എന്നാൽ കമ്പനിയുടെ കണക്കുകളും ലാഭക്ഷമതയും മാത്രമല്ല വിപണി വികാരം കൂടിയാണെന്ന് എന്നെ പഠിപ്പിച്ചത് 2008 ലെ സാമ്പത്തിക മാന്ദ്യവും വിപണി തകർച്ചയും ആണ്.
My memory (2008)
      വിപണിയിൽ ഇടപെടുന്ന ആളികളുടെ പൊതുവികാരം അഥവാ ആൾക്കൂട്ട മനഃശാസ്ത്രം ( Mass psychology)  ആണ് അത്.ലാഭം കിട്ടുമ്പോൾ,കുറെയൊക്കെ തിരിച്ചെടുക്കുന്നവർക്കു വൻ വീഴ്ച്ചകളിൽ   സംഭവിക്കാവുന്ന ആരോഗ്യ പ്രശ്നം ഒഴിവാക്കാം.വീഴ്ച്ച കളിൽ കുറെയൊക്കെ നിക്ഷേപിക്കാനും കഴിയേണ്ടതുണ്ട്.
കമ്പനിയുടെ കണക്കുകളും വിപണി വികാരവും ഒരുപോലെ മനസ്സിലാകുന്നവർക്കു മാത്രമേ ഷെയർ മാർക്കെറ്റിൽ നില നിൽക്കാൻ  കഴിയൂ.

അഭിപ്രായങ്ങള്‍

  1. You got the correct outlook of Indian stock market. It is the sentiment of the ignorant public which swings our Bde or nse. Join in bulk on rallies and leave in bulk near the bottom assisting bulls to take charge. So play with that mind set on fundamentally strong stocks which you are convinced and tried out. Seldom go with tips or recommendations unless you are convinced. Don't get carried away by news reports. Use it to augument your studies and take the risk. No greed. Take your profit and get out. Wait for the next opportunity. Indian market gives enough opportunities. Do your homework daily. Do not trade blindly without own studies. Difficult to book losses but easy to book profits.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?