ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുതിയ നിക്ഷേപകർ അറിയാൻ:10 കാര്യങ്ങള്‍


        നിങ്ങള്‍ ഓഹരി വിപണിയില്‍ ഒരു പുതിയ  നിക്ഷേപകന്‍ ആണോ?എങ്കില്‍,നിക്ഷേപിക്കുന്നതിനു മുന്പ്,ചുവടെ  പറയുന്നവ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നു.
1.ലേശം ചീത്ത പേരുള്ള സ്ഥലം ആണ് ഓഹരി കമ്പോളം.ലാഭം നേടിയവരെക്കാൾ കൂടുതൽ നഷ്ടം വന്നവർ ഉള്ള സ്ഥലം.അതുകൊണ്ടു തന്നെ,വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ പിന്തുണ പ്രതീക്ഷിക്കണ്ട.കിട്ടിയാൽ,മഹാഭാഗ്യം.
2.നഷ്ടം ഉണ്ടാക്കുന്നത് ഒരു കലയാണ്.ലാഭം ഉണ്ടാക്കുന്നത് ശാസ്ത്രവും.വായിക്കാനോ പഠിക്കാനോ മിനക്കെടാതെ സ്ഥിരതയോടെ ലാഭം നേടാൻ കഴിയില്ല.mbbs പോലും ഇല്ലാത്ത ഡോക്ടർ സർജറി ചെയ്‌താൽ രോഗിക്ക് എന്ത് സംഭവിക്കുമോ,അതാണ് വിശകലനം ഇല്ലാതെ നടത്തുന്ന നിക്ഷേപത്തിന്റെ ഗതി.
3.നൂറു രൂപയുടെ പച്ചക്കറി വാങ്ങും മുൻപ്,നാം അതിന്റെ നിറവും മണവും ഗുണവുമൊക്കെ ശ്രദ്ധിക്കും.കഷ്ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങൾ മുടക്കും മുൻപ്,ഏറ്റവും കുറഞ്ഞത് കമ്പനികളുടെ അറ്റ ലാഭത്തിന്റെ കണക്കു എങ്കിലും അറിയണ്ടേ?ആരുടെ കമ്പനിയാണെന്നും,ഉത്പന്നങ്ങൾ എത്രമാത്രം വിറ്റു പോകുന്നുവെന്നും അറിയണ്ടേ?കഴിഞ്ഞ അഞ്ചു വർഷത്തെ ട്രാക്ക് റിക്കോർഡ് എങ്കിലും മനസിലാക്കേണ്ടേ?
4.ഒരു ലോട്ടറി എടുക്കുന്ന മനോഭാവത്തോടെ ഡേ ട്രേഡിങ്ങിനെയും അവധി വ്യാപാര കാരാറുകളെയും സമീപിച്ചു സ്വയം സൂപ്പർ മാൻ ആകാതിരിക്കുക.പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിച്ചു ഒരു മാസം കൊണ്ട് ഇരട്ടി നേടാൻ കൊതിക്കുന്നവരും നിരാശപ്പെടേണ്ടി വരും.
5.സ്ഥിരതയോടെ വളരുന്ന കടം കുറവുള്ള കമ്പനികളുടെ ഓഹരി മൂല്യം ഉയരുമെന്നതാണ് വിപണിയുടെ ചരിത്രം.വിപണി മൂല്യം അനുസരിച്ചു അവസാനത്തെ 100 കമ്പനികളിൽ നിന്ന് മുത്തും പവിഴവും തിരയുന്നതിനേക്കാൾ എളുപ്പമാണ്,ആദ്യത്തെ 100 കമ്പനികളിലെ നിക്ഷേപം.തെറ്റില്ലാത്ത വില നോക്കി മാത്രം വാങ്ങുക.
6.നിക്ഷേപിക്കാൻ തീരുമാനിച്ചുവെങ്കിൽ,ബിസിനസ്സുമായി ബന്ധപ്പെട്ട പത്രമാസികകൾ വായിക്കുക.
ബിസിനസ് ലൈൻ,ബിസിനസ് സ്റ്റാൻഡേർഡ്,ഇക്കണോമിക് ടൈംസ് എന്നീ പത്രങ്ങളും ദലാൽ സ്ട്രീറ്റ്,ക്യാപിറ്റൽ മാർക്കറ്റ് എന്നീ മാസികകളും വായിക്കുന്നത് നല്ലതാണ്.
7.വെബ്സൈറ്റുകൾ പരിശോധിക്കുമ്പോൾ,moneycontrol.com,investopedia.com,nseindia.com,bseindia.com,valueresearchonline.com എന്നിവ നോക്കാൻ മടിക്കേണ്ട.
8.കമ്പനികളുടെ ലാഭവിവരങ്ങൾ നോക്കുന്നതിനു, screener.in,ratestar.in,rediff finance എന്നിവ നോക്കുക.
9.ഒരു സെക്ടറിൽ മാത്രമായോ ,ഒരു കമ്പനിയിൽ മാത്രമായോ നിക്ഷേപിക്കുന്നത് താങ്ങാൻ കഴിയാത്ത നഷ്ടം ഉണ്ടാക്കാം.അതുകൊണ്ടു, നിങ്ങളുടെ നിക്ഷേപം കുറഞ്ഞത് 7 മുതൽ 10 വരെ സെക്ടറുകളിൽ എങ്കിലും വൈവിധ്യവൽക്കരിക്കുക.
10.ഒരു യുദ്ധമോ ഭൂകമ്പമോ നാശം വിതച്ചാൽ തീരുന്ന ഫണ്ടമെന്റൽ മാത്രമേ ഏതു നിക്ഷേപത്തിനും ഉള്ളൂ.അതുകൊണ്ടു,ഇടയ്ക്കിടെ ലാഭം വരുമ്പോൾ,അത് എടുക്കുവാൻ കൂടി ശ്രദ്ധിക്കുക.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു