ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആനുവല്‍ റിപ്പോര്‍ട്ട്:ഒരു ആമുഖം


                                         
                     നിങ്ങള്‍ ആനുവല്‍ റിപ്പോര്‍ട്ട് വായിക്കാറുണ്ടോ? ഒരു കമ്പനിയുടെ  പ്രധാന വിവരങ്ങള്‍ സമാഹരിച്ച്,ഓഹരി കൈവശം വെയ്ക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും  കമ്പനിയില്‍ നിന്ന്  അയച്ചു കൊടുക്കുന്നതാണ് ആനുവല്‍ റിപ്പോര്‍ട്ട്.സോഫ്റ്റ്‌ കോപ്പി കമ്പനികളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, സെക്ടര്‍,ഉത്പന്നങ്ങള്‍ ,വിപണി വിഹിതം,സാമ്പത്തിക സ്ഥിതി,ലാഭ നഷ്ട കണക്കുകള്‍ എന്നിവ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉണ്ടാകും.

               ആനുവല്‍ റിപ്പോര്‍ട്ടിനു നാല് ഘടകങ്ങങ്ങള്‍ ഉണ്ട്.അവ ഡയറക്ടറുടെ റിപ്പോര്‍ട്ട്,ഓഡിറ്ററുടെ റിപ്പോര്‍ട്ട്,സാമ്പത്തിക ഫലങ്ങള്‍, അക്കൌണ്ടിലേക്കുള്ള  കുറിപ്പുകള്‍  എന്നിവയാണ്.സമ്പദ് ഘടനയും സെക്ടറും വിശകലനം ചെയ്തുകൊണ്ട്, കമ്പനിയുടെ പ്രവര്‍ത്തനങ്ങളും, പ്രശ്നങ്ങളും,സാധ്യതകളും, ഭാവി പരിപാടികളും  ഡയരക്ടര്‍ ബോര്‍ഡ്  എങ്ങനെ വിലയിരുതുന്നുവെന്നു ഡയറക്ടരുടെ റിപ്പോര്‍ട്ട്(Director's Report) വായിച്ചാല്‍ മനസ്സിലാക്കാം.പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രായോഗികമാണോയെന്നു പരിശോധിക്കാനും,അതേ സെക്ടറിലെ  മറ്റു കമ്പനികളുടെ വിവരങ്ങളുമായി താരതമ്യം ചെയ്യാനും നിക്ഷേപകന്‍ തയ്യാറാവണം.വരികള്‍ക്കിടയിലൂടെ വായിക്കണമെന്ന് അര്‍ത്ഥം.

            നിയമം അനുശാസിക്കുന്നതാണ് ഓഡിറുടെ റിപ്പോര്‍ട്ട്.കമ്പനിയുടെ അവകാശ വാദങ്ങളെ,ഓഹരിയുടമകളെ പ്രധിനിധാനം ചെയ്തുകൊണ്ട് കീറി മുറിച്ചു വിശകലനം ചെയ്യുകയാണ് ഓഡിറ്ററുടെ ജോലി.ഡയറക്ടരുടെ അവകാശ വാദങ്ങളെ ശരി വെയ്ക്കാത്ത വാചകങ്ങള്‍ ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ (Auditor's Report) ചിലപ്പോള്‍  കാണാനിടയുണ്ട്.ഇങ്ങനെയുള്ള പൊരുത്തക്കേടുകളെയും, അക്കൌണ്ടിംഗ് രീതികളെയുമൊക്കെ ഇതില്‍ നിന്ന് അറിയാന്‍ കഴിയും.അത് കൊണ്ട് തന്നെ ഓഡിറ്റര്‍ റിപ്പോര്‍ട്ട് വായിക്കാതെ നിക്ഷേപം നടത്തുന്നത് ഭൂഷണമല്ല.
               
               കമ്പനിയുടെ  നിലവിലെ സാമ്പത്തിക  വിവരങ്ങള്‍  ആനുവല്‍ റിപ്പോര്‍ട്ടിന്റെ അവസാന  ഭാഗത്ത്‌ കാണുന്ന ഫിനാന്‍ഷ്യല്‍ സ്റ്റേ്ടുമെന്ടില്‍ കാണാനാവും.ഇതിനു മൂന്ന് ഭാഗങ്ങള്‍ ഉണ്ട്.ബാലന്സ് ഷീറ്റ്, ഇന്‍കം സ്റ്റേ്ടുമെന്റ്റ്, കാഷ് ഫ്ലോ സ്റ്റേട്ടുമെന്റ് എന്നിവയാണ് അവ.കമ്പനിയുടെ ആസ്തികളും  ബാധ്യതകളും അറ്റമൂല്യവ്യം ബാലന്‍സ് ഷീറ്റില്‍ ഉണ്ടാകും.സ്ഥിരമായി അറ്റമൂല്യം(Networth) വര്‍ദ്ധിക്കുന്ന കമ്പനികളെയാണ് നല്ല ബിസിനസ്സുകളായി പൊതുവെ കണക്കാക്കുന്നത്.മൂല ധനം,റിസര്‍വ്,ലോണ്‍,സ്ഥിര ആസ്തികള്‍,ദീര്‍ഘ കാല ബാധ്യതകള്‍, നിലവിലെ  ആസ്തികളും താല്‍ക്കാലിക ബാധ്യതകളും എന്നിവയെക്കുറിച്ച് വ്യക്തമായ ചിത്രം നേടാന്‍ ബാലന്‍സ്ഷീറ്റ് സഹായിക്കും.കമ്പനിയുടെ മൊത്ത വരുമാനം, ചെലവുകള്‍, അറ്റലാഭം എന്നിവ ഇന്‍കം സ്റ്റേ്ടുമെന്റ്റ് വായിക്കുന്നതു വഴി മനസ്സിലാക്കാം.സ്ഥിരമായി വരുമാനം കൂടുകയും,അറ്റ ലാഭം ഉയരുകയും  ചെയ്യുമ്പോഴാണ് ഒരു കമ്പനിയുടെ ഓഹരി നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
 
        കമ്പനിയിലേക്കുള്ള പണത്തിന്റെ വരവും പോക്കുമാണ് കാഷ്ഫ്ലോ സ്റ്റേ്ടുമെന്റ്റ് പ്രതിപാദിക്കുന്നത്.ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില്പനയിലൂടെ എത്ര മാത്രം പണം നേടുന്നുവെന്ന് 'കാഷ് ഫ്ലോ ഫ്രം ഓപ്പറേഷന്‍സ് ' കാണിച്ചു തരും.എത്ര തുക  ആസ്തികള്‍ വാങ്ങുകയോ വില്‍ക്കുകയോ'  വഴി  പോകുകയോ വരുകയോ ചെയ്തിട്ടുണ്ടെന്ന്  'കാഷ്ഫ്ലോ ഫ്രം ഇന്‍വെസ്ടിംഗ്' നോക്കിയാല്‍ കണ്ടെത്താം. ഓഹരി വില്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും പണം സമാഹരിക്കുന്നതും,ഡിവിഡന്റ്റ് മുഖേന നല്കുന്നതുമൊക്കെ 'കാഷ്ഫ്ലോ ഫ്രം ഫിനാന്‍സിംഗ്' ആണ്.തുടര്‍ച്ചയായി  പോസിറ്റീവ്  നെറ്റ് കാഷ്ഫ്ലോ ഉള്ള കമ്പനികളിലാണ് നിക്ഷേപിക്കേണ്ടത്.അല്ലാത്തവയ്ക്ക്‌ സ്ഥിരത വളരെ കുറവായിരിക്കും.

           ഇതോടൊപ്പം തന്നെ,ആനുവല്‍ റിപ്പോര്‍ട്ടില്‍ ഉള്ള 'മാനേജ്മെന്റ് ഡിസ്കഷന്‍ ആന്‍ഡ്‌ അനാലിസിസ്' കൂടി വായിച്ചിരിക്കണം.കമ്പനിയെയും സെക്ടറിനെക്കുറിച്ചും സമഗ്രമായി അവതരിപ്പിക്കുനതാണ് ഈ ഭാഗം.
  ഇത്രയും കാര്യങ്ങള്‍ ആനുവല്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.
" മറ്റുള്ളവര്‍ പ്ലേബോയ്‌ മാഗസിന്‍ വായിക്കുമ്പോള്‍,ഞാന്‍ വായിക്കുന്നത് ആനുവല്‍ റിപ്പോര്‍ട്ട് ആണ്'എന്ന വാറന്‍ ബഫറ്റിന്റെ ഉദ്ധരണി പ്രശസ്തമാണ്.ഈ മനോഭാവം  തന്നെയാണ് ഊഹ കച്ചവടക്കാരില്‍ നിന്നും ഒരു നല്ല നിക്ഷേപകനെ വ്യത്യസ്തനാക്കുന്നതും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു