ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത് ഇലക്ട്രിക് വെഹിക്കിൾ രംഗത്ത് ആകുമെന്നാണ് കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള...
ജിഎസ്‌ടി എന്തു മാറ്റം കൊണ്ടുവരും?
മറുപടിഇല്ലാതാക്കൂസംസ്ഥാനങ്ങള്ക്കു സേവന മേഖലയിലും കേന്ദ്രത്തിനു ചരക്കു വില്‍പ്പനയിലും നികുതി ഈടാക്കാന്‍ കഴിയുമെന്നതാണു ജിഎസ്‌ടി വരുമ്പോഴുണ്ടാകുന്ന മാറ്റം. പരോക്ഷ നികുതി നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴുള്ള അധികാരം ഇല്ലാതാകും. ഉത്പന്നങ്ങള്‍ക്കുമേല്‍ രാജ്യത്ത് ആകമാനം ഒരേ നികുതിയായതിനാല്‍ വിലയിലും വ്യത്യാസമുണ്ടാകില്ല. അതായത് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത വില ചുമത്താന്‍ കഴിയില്ല.
ഏതൊക്കെ നികുതികള്‍ ഇല്ലാതാകും?
എക്സൈസ് തീരുവ, അഡീ. എക്സൈസ് തീരുവ, സേവന നികുതി, ചരക്ക്, സേവന സര്‍ചാര്‍ജ്, സംസ്ഥാന വാറ്റ്, ലക്ഷ്വറി ടാക്സ്, പ്രവേശന നികുതി, വിനോദ നികുതി, പരസ്യ നികുതി, ലോട്ടറി നികുതി, സംസ്ഥാന സെസ്സ്, സര്‍ചാര്‍ജ് തുടങ്ങിയവ ഇല്ലാതാകും.
ഏതൊക്കെ നികുതികള്‍ തുടരും?
ജിഎസ്‌ടി നിലവില്‍വന്നാലും ആദായ നികുതി, കസ്റ്റംസ് തീരുവ, പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ടാക്സ്, മോട്ടോര്‍ വാഹന നികുതി, മദ്യത്തിന്മേലുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട, തൊഴില്‍, വിനോദ നികുതികള്‍ തുടങ്ങിയവ തുടരും.
വ്യവസായ ലോകത്ത് എന്തു മാറ്റം വരും?
വ്യാപാരത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടമെന്നതു ജിഎസ്‌ടി കൊണ്ടുവരുന്ന പ്രധാന നേട്ടം. ഒറ്റക്കമ്പോളമാകുന്നതോടെ ബിസിനസ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കുറയും.
എന്തിനൊക്കെ വില കൂടും?
ജിഎസ്‌ടി വരുന്നതോടെ വിമാന ടിക്കറ്റ്, ബാങ്കിങ് സേവനങ്ങള്‍, മദ്യം, സിഗററ്റ്, മൊബൈല്‍ഫോണ്‍ ബില്ല്, തുണിത്തരങ്ങള്‍, ബ്രാന്‍ഡഡ് ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കൂടും
എന്തിനൊക്കെ കുറയും?
എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്‌യുവി, കാര്‍ ബാറ്ററി, പെയിന്റ്, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കുറയും
കേരളത്തിന് എന്താണു നേട്ടം?
ഉത്പാദക സംസ്ഥാനങ്ങളേക്കാള്‍ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ നികുതി പിരിക്കാന്‍ കഴിയുമെന്നതിനാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു ജിഎസ്‌ടി നേട്ടമുണ്ടാക്കും. അന്തര്‍ സംസ്ഥാന വിനിമയങ്ങളില്‍ ഏതു സംസ്ഥാനത്താണോ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവിടെ നികുതി നല്‍കിയാല്‍ മതിയെന്ന രീതിയാണു ജിഎസ്‌ടി മുന്നോട്ടുവയ്ക്കുന്നത്.