" മുരളിയേട്ടാ,മാർക്കറ്റ് അടിച്ചു പണ്ടാരമടങ്ങുവാണല്ലോ..ഇനി ഇത് തിരിച്ചു കയറുമോ?" "കയറില്ലെന്നു തോന്നാൻ എന്തെങ്കിലും കാരണം ഉണ്ടോ,അരുൺ?" " കണ്ടിട്ട് പേടിയാവണു...പച്ച കത്തിയതൊക്കെ ചുവപ്പായി.വില കുറഞ്ഞതൊക്കെ വിറ്റു കളഞ്ഞേക്കട്ടെ ." "മാർക്കറ്റ് കയറിയപ്പോൾ,നീയൊന്നും വിറ്റില്ലേ മോനെ?" "അത്...ഞാൻ..ലോങ്ങ് ടെം ഇടാമെന്നു വിചാരിച്ചു.." "പിന്നെന്താ പ്രശ്നം?" "അല്ല,ഇനി ഉടനെയെങ്ങും തിരിച്ചു കയറിയില്ലെങ്കിലോ എന്ന് പലരും പറയുന്നു. ഇറങ്ങിയ ഓഹരികൾ കാണുമ്പോൾ,ഉള്ളം കൈയ്ക്ക് ഒരു തണുപ്പ്..നെഞ്ചിനു ഒരു ആളലും.. .." "അരുൺ,ഇത് വിപണിയുടെ സ്ഥിരം സ്വഭാവം ആണ്...ഒന്നുകിൽ അത് ആളുകളെ ആർത്തിയുടെ കൊടുമുടിയിൽ എത്തിക്കും..ഇല്ലെങ്കിൽ,ഭീതിയുടെ കാണാക്കയത്തിലേക്കു വലിച്ചെറിയും.ഇത് രണ്ടിനും നിന്ന് കൊടുക്കാത്ത ചുണകുട്ടികൾക്കു മാത്രേ മാർക്കറ്റിൽ നിന്ന് നേട്ടം ഉണ്ടാക്കാൻ കഴിയൂ ." "നമ്മുടെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് വ്യാജമെന്ന് ചിലരൊക്കെ പറയുന്നുണ്ടല്ലോ?" "പ്രതീക്ഷിച്ച വേഗത്തിൽ മുൻപോട്ടു വരാൻ നമുക്ക് കഴിഞ്ഞില്ലെന്നത് സത്...