ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിപണി ഇടിവുകളെ ഭയക്കണോ?


 " മുരളിയേട്ടാ,മാർക്കറ്റ് അടിച്ചു പണ്ടാരമടങ്ങുവാണല്ലോ..ഇനി ഇത് തിരിച്ചു കയറുമോ?"
"കയറില്ലെന്നു തോന്നാൻ എന്തെങ്കിലും കാരണം ഉണ്ടോ,അരുൺ?"
" കണ്ടിട്ട് പേടിയാവണു...പച്ച കത്തിയതൊക്കെ ചുവപ്പായി.വില കുറഞ്ഞതൊക്കെ വിറ്റു കളഞ്ഞേക്കട്ടെ ."
"മാർക്കറ്റ് കയറിയപ്പോൾ,നീയൊന്നും വിറ്റില്ലേ മോനെ?"
"അത്...ഞാൻ..ലോങ്ങ് ടെം ഇടാമെന്നു വിചാരിച്ചു.."
"പിന്നെന്താ പ്രശ്നം?"
"അല്ല,ഇനി ഉടനെയെങ്ങും തിരിച്ചു കയറിയില്ലെങ്കിലോ എന്ന് പലരും പറയുന്നു. ഇറങ്ങിയ ഓഹരികൾ കാണുമ്പോൾ,ഉള്ളം കൈയ്ക്ക് ഒരു തണുപ്പ്..നെഞ്ചിനു ഒരു ആളലും.. .."
"അരുൺ,ഇത് വിപണിയുടെ സ്ഥിരം സ്വഭാവം ആണ്...ഒന്നുകിൽ അത് ആളുകളെ ആർത്തിയുടെ കൊടുമുടിയിൽ എത്തിക്കും..ഇല്ലെങ്കിൽ,ഭീതിയുടെ കാണാക്കയത്തിലേക്കു വലിച്ചെറിയും.ഇത് രണ്ടിനും നിന്ന് കൊടുക്കാത്ത ചുണകുട്ടികൾക്കു മാത്രേ മാർക്കറ്റിൽ നിന്ന് നേട്ടം ഉണ്ടാക്കാൻ കഴിയൂ ."
"നമ്മുടെ രാജ്യത്തിന്റെ വളർച്ചാ നിരക്ക് വ്യാജമെന്ന് ചിലരൊക്കെ പറയുന്നുണ്ടല്ലോ?"
"പ്രതീക്ഷിച്ച വേഗത്തിൽ മുൻപോട്ടു വരാൻ നമുക്ക് കഴിഞ്ഞില്ലെന്നത് സത്യമാണ്.പദ്ധതികൾ വൈകുന്നത് പുതുമയല്ല.എന്നാൽ,സ്ട്രക്ച്ചറൽ ആയ പരിഷ്‌കാരങ്ങൾ നല്ലതാണ് ..അത് താൽക്കാലിക വേദന ഉണ്ടാക്കിയാലും,ദീർഘ കാലത്തിൽ സുതാര്യതയും,പുരോഗതിയും കൊണ്ട് വരും.."
"ബാങ്കിൽ ഇട്ടാൽ ഈ ടെൻഷൻ ഒന്നും ഇല്ലല്ലോ എന്ന് ചിലർ ചോദിക്കുന്നു.."
"ഈ ടെൻഷൻ താങ്ങാൻ പറ്റില്ലെങ്കിൽ,ഓഹരി വിപണിയിൽ നിലനിൽക്കാൻ കഴിയില്ല.ഉയർച്ച മാത്രം ആഗ്രഹിക്കുന്നവർക്കും,നഷ്ടസാധ്യതകളെ ഭയക്കുന്നവർക്കും പറഞ്ഞിട്ടുള്ള ഒന്നല്ല സ്റ്റോക്ക് മാർക്കറ്റ്..വിപണി ഒരു കടൽ പോലെയാണ്..തിരമാലകളെ പോലെ അത് ആടി ഉലഞ്ഞുകൊണ്ടിരിക്കും.നല്ലൊരു കപ്പിത്താനെപ്പോലെ പ്രവർത്തിക്കുക .മാർക്കറ്റ് എന്ന കടലിലെ കപ്പൽ പോലെയാണ് നിങ്ങളുടെ പോർട്ഫോളിയോ. ഏറ്റക്കുറച്ചിലുകൾ കണ്ടു ലക്ഷ്യ സ്ഥാനം മറക്കാതെ, യാത്ര ചെയ്യുക ".
" ലോങ്ങ് ടെം ക്യാപിറ്റൽ ഗയിൻ ടാക്‌സും, നീരവ് മോഡിയുടെ തട്ടിപ്പും മൂലം അല്ലെ ഈ ഇടിവ്?"
"ശരിയാണ്..അതൊക്കെ കാരണങ്ങളായി വരുന്നുവെന്നേയുള്ളൂ.. അടിസ്ഥാനമായി,ഒന്ന് മാത്രമേ ഉളൂ...അമിതമായി വില ഉയർന്ന ഓഹരികളിൽ ലാഭമെടുക്കൽ നടക്കുകയും,വില ഇടിയുകയും ചെയ്യും .കമ്പനിയുടെ യഥാർത്ഥ മൂല്യത്തോടും,ഭാവിയിലേക്കുള്ള വളർച്ചാ പ്രതീക്ഷകളോടും നീതികരിക്കാൻ കഴിയുന്ന വിലയിലെത്തും വരെ അത് തുടരും.."
"അപ്പോൾ,പേടിക്കണ്ട,അല്ലെ മുരളിയേട്ടാ.."
"ഹഹ..രണ്ടായിരത്തിയെട്ടിൽ സെൻസെക്സ് ഏഴായിരത്തി എഴുന്നൂറ് വന്നപ്പോൾ,അത് ഇന്നത്തെ നിലയിൽ എത്തുമെന്ന് ചിന്തിക്കാൻ പോലും ധൈര്യം ഇല്ലാതിരുന്ന എത്രയോ പേര് ഉണ്ടായിരുന്നു . ..ഇതിനിടയിൽ എത്രയോ ഓഹരികൾ മൾട്ടി ബാഗ്ഗറുകൾ ആയി മാറി? ഏഷ്യൻ പെയിന്റസും, പിഡ്‌ലൈറ്റും, വീഗാഡും,ഇൻഡസ് ഇൻഡ് ബാങ്കുമൊക്കെ അവയിൽ ചിലതു മാത്രം..നല്ല ബിസിനസ്സുകൾ സ്വന്തമാക്കാനുള്ള ഒരു അസുലഭാവസരം ആണ് ഓരോ ഇടിവും.."
" ശരിയാണ്..രണ്ടായിരത്തിയെട്ടിൽ അമേരിക്കയിലെ ബാങ്കുകൾ പൊട്ടിയപ്പോൾ ലോകം മുഴുവൻ സ്റ്റോക്ക് മാർക്കറ്റു ഇടിഞ്ഞു..എല്ലായിടത്തും തിരിച്ചു കയറി.അമേരിക്കയിൽ ഫെഡറൽ റിസർവ് റേറ്റ് ഉയർത്തുമ്പോഴും,ബ്രെക്സിറ്റ്‌ നടക്കുമ്പോഴുമൊക്കെ ഞാൻ ഏട്ടനോട് ചോദിക്കുമായിരുന്നു..അന്ന് പറഞ്ഞതൊക്കെ ശരിയായിരുന്നു.."
"രണ്ടു വര്ഷം മുൻപ് ചൈനയിലെ യുവാന്റെ മൂല്യം ഇടിച്ചു താഴ്ത്തിയപ്പോൾ,ഇന്ത്യൻ മാർക്കറ്റ് വലിയ തോതിൽ ഇടിഞ്ഞത് ഓർമ്മ ഉണ്ടാകുമല്ലോ.ഡീമോണിറ്റൈസേഷന് മുൻപ് അതൊക്കെ തിരിച്ചു കയറി..പിന്നെ,ഇടിഞ്ഞത് നോട്ടു പിൻവലിച്ചപ്പോഴാണ്..അന്നും,മാർക്കറ്റ് അടച്ചു പൂട്ടുമെന്ന് പ്രവചിച്ച എത്രയോ സുഹൃത്തുക്കളെ എനിക്കും,നിനക്കും അറിയാം..എന്നാൽ,അതിനു ശേഷം പഴയ ഉയരങ്ങൾ ഭേദിക്കുന്ന വിപണിയെ ആണ് നമ്മൾ കണ്ടത്.."
"ഇപ്പോൾ,എന്താ ചെയ്യേണ്ടത്?"
"ഒരു ഓഹരിയും ഭയം മൂലം വിൽക്കാതിരിക്കുക.തിരിച്ചു കയറുമ്പോൾ,വിൽക്കുക.നല്ല കമ്പനികൾ ആവറേജ് ചെയ്യാം..ഇരുപത്തഞ്ചും,മുപ്പതും ശതമാനം ഇടിഞ്ഞതും ശക്തമായ വളർച്ചാ സാധ്യതയുള്ളതുമായ കമ്പനികളിൽ നിക്ഷേപിക്കുകയും ചെയ്യാം..കടം വളരെ കൂടുതൽ ഉള്ള കമ്പനികളെയും,ഊഹക്കച്ചവടക്കാരുടെ തള്ളിക്കയറ്റമുള്ള അടിസ്ഥാനമില്ലാത്ത ഓഹരികളെയും ഒഴിവാക്കുക.."
"സ്ഥിരമായി കുറേശ്ശേ വാങ്ങാമെന്നു അർഥം.."
"അതെ..അത് തന്നെയാണ് ഒരു നിക്ഷേപകൻ ചെയ്യേണ്ടത്..മെച്ചപ്പെടുമ്പോൾ,കുറെയൊക്കെ
ലാഭമെടുക്കുകയും ആവാം.."
"നന്ദി മുരളിയേട്ടാ.ഫണ്ടമെന്റലി സ്ട്രോങ്ങ് ആയ കുറച്ചു നല്ല കമ്പനികൾ വാങ്ങിച്ചിട്ടു തന്നെ ബാക്കി കാര്യം.."

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?