ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ അഞ്ചു ചിന്തകൾ

 
    ഇന്നത്തെ കേരളീയ സാമൂഹ്യ വ്യവസ്ഥിതിയിൽ, സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ശ്രദ്ധിക്കേണ്ടതായ പ്രധാനപ്പെട്ട അഞ്ചു ചിന്തകൾ ചുവടെ ചേർക്കുന്നു.
1. ആദ്യമായി ജോലി കിട്ടുന്ന അവസരത്തിൽ,ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തുടങ്ങുക. അഞ്ഞൂറ് രൂപ മുതൽ സാധ്യമാണ്.റിസ്ക് എടുക്കാൻ കഴിയുന്നവർ,ഡൈവേഴ്‌സിഫൈഡ്‌ ഇക്വിറ്റി ഫണ്ടിൽ തുടങ്ങുക.വലിയ ചാഞ്ചാട്ടങ്ങൾ കാണാൻ മന:പ്രയാസം ഉള്ളവർ,ബാലൻസ്ഡ് ഫണ്ടിൽ എസ് .ഐ.പി.ചെയ്യുക.
ഏകദേശം ഇരുപത്തഞ്ചോളം ഫണ്ടുകൾ പതിനഞ്ചു ശതമാനത്തിലേറെ ശരാശരി ആദായം കഴിഞ്ഞ ദശകത്തിൽ നൽകിയിട്ടുണ്ട്.റിസ്ക് വളരെ കുറച്ചു മാത്രം എടുക്കാൻ കഴിയുന്നവർക്ക്,ഡെബ്റ്റ് ഫണ്ടുകളിലോ,മന്ത്‌ലി ഇൻകം പ്ലാനുകളിലോ എസ്.ഐ.പി.ചെയ്യാൻ കഴിയും.റിക്കറിംഗ് ഡെപ്പോസിറ്റുകളെക്കാൾ ആദായം നൽകിയ മന്ത്‌ലി ഇൻകം സ്കീമുകൾ ഉണ്ട്.
2.സ്വർണ്ണം ആഭരണമെന്ന നിലയിൽ അലങ്കാരമാണെങ്കിലും,പല സ്വർണ്ണ സമ്പാദ്യ പദ്ധതികളും തട്ടിപ്പുകളായി മാറിയിട്ടുണ്ട്.പണിക്കൂലി,പണികുറവ് എന്നിങ്ങനെ പല പേരുകളിൽ വളരെ പണം നഷ്ടപ്പെടാം.പത്തു ശതമാനത്തിൽ കൂടുതലുള്ള ഏതു പണിക്കൂലിയും,നഷ്ടമാണ്.പല സ്ഥാപനങ്ങളും,പതിനെട്ടു ശതമാനം പണിക്കൂലി വരെ ഈടാക്കുന്നുണ്ട്.
3 .ഉയർന്ന പലിശയുള്ള പേഴ്സണൽ ലോണുകളും, റിവോൾവിങ് ക്രെഡിറ്റ് നൽകുന്ന ക്രെഡിറ്റ് കാർഡുകളും ഒഴിവാക്കിയാൽ അനാവശ്യമായി പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം.ഫലത്തിൽ വരുമ്പോൾ,പേഴ്സണൽ ലോണുകളുടെ പലിശ പതിമൂന്നു ശതമാനത്തിനും പതിനെട്ടു ശതമാനത്തിനും ഇടയിൽ വരും.ക്രെഡിറ്റ്‌കാർഡുകളുടെ പിഴ പലിശ വാർഷിക കണക്കിൽ മുപ്പതു ശതമാനത്തിനും നാല്പതു ശതമാനത്തിനും ഇടയിൽ വരും. പല സ്വകാര്യ സ്ഥാപനങ്ങളിലും സ്വർണം പണയം വെയ്ക്കുന്നവർക്കു നഷ്ടപ്പെടുന്നത് പതിനഞ്ചു ശതമാനം മുതൽ മുപ്പതു ശതമാനം വരെയാണ്.മാസ പലിശയും,പിഴ പലിശയും കൂടി ചേർന്നാൽ കൂട്ടു പലിശ ക്രമത്തിൽ പ്രവർത്തിച്ച് കടബാധ്യതയിലേക്കു നയിക്കും.
4 .ഡെയ്‌ലി കളക്ഷൻ ഉൾപ്പെടെ നടത്തിയിരുന്ന നിരവധി സ്വകാര്യ ചിട്ടികൾ നമ്മുടെ നാട്ടിൽ അടച്ചു പൂട്ടിയിട്ടുണ്ട്. വിശ്വസ്തതയും,സാമ്പത്തികമായ കെട്ടുറപ്പുമില്ലാത്ത ചിട്ടിക്കമ്പനികൾ തിരഞ്ഞെടുക്കരുത്.ഏതു സ്ഥാപനത്തിനും പണം നേരിട്ട് നൽകുന്നതിനേക്കാൾ നന്ന് ബാങ്ക് ട്രാൻസ്ഫറായോ ,ചെക്കായോ  നല്കുന്നതാണ്.റെക്കോർഡ് സൂക്ഷിക്കാൻ ഇത് ഉപകരിക്കും.
5 ഗുജറാത്തികൾ ചെയ്യുന്ന പോലെ ഓഹരികൾ ജീവിതത്തിന്റെ ഭാഗമായി മാറ്റുവാൻ സാധിച്ചാൽ,ബിസിനസ്സുകളുടെ പുരോഗതിക്കു അനുസരിച്ചു നേട്ടമുണ്ടാക്കാൻ കഴിയും.ഒരു ഡീമാറ്റ് ആൻഡ് ട്രേഡിങ്‌ അകൗണ്ട് തുടങ്ങാൻ വൈകരുത്.ലാഭം ഉണ്ടാക്കുന്ന നല്ല ബിസിനസ്സുകളുടെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് ശീലമാക്കുക.നഷ്ടമുണ്ടാക്കുന്ന ബിസിനസ്‌സുകളുടെ ഓഹരികൾ ഒഴിവാക്കുക..ഓഹരികളെക്കുറിച്ചുള്ള ശരിയായ അറിവ് നേടിയാൽ,നിങ്ങളുടെ താല്പര്യം അനുസരിച്ചും,വിപണിയിലെ അവസരങ്ങൾ കണ്ടെത്തിയും ഹൃസ്വകാലത്തിലും,ദീർഘ കാലത്തിലുമൊക്കെ വില്പന നടത്താൻ കഴിയും.ഇക്വിറ്റി അനാലിസിസ് പഠിക്കുകയാണ് മാർഗ്ഗം.പരിചയ വൃന്ദത്തിലുള്ള നിക്ഷേപകരിൽ നിന്ന് റഫറൻസ് വഴി ഉറപ്പു വരുത്തി മാത്രം മാത്രം വിദഗ്ധരുടെ സേവനങ്ങൾ തേടുക.
Disclaimer: This article is based on the experiences of many people.Not an advice.Use your discretion before any action including investment.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

പുതിയ നിക്ഷേപകര്‍ അറിയാന്‍

എന്താണ് ടെക്നിക്കൽ അനാലിസിസ്?