രണ്ടായിരത്തി എട്ടിലെ ക്രാഷ് നടന്നിട്ടു പത്തു വര്ഷം പൂർത്തിയാകുന്നു. പഴയ നിക്ഷേപകർക്ക്,ആ കാലഘട്ടം ഇന്നും നടുക്കുന്ന ഓർമ്മയാണ്.അന്നത്തെ പുലികളൊക്കെ ഇന്ന് എലികളായി മാറിയിരിക്കുന്നു.
അതിൽ ഏറ്റവും തിരിച്ചടി നേരിട്ടത് അനിൽ അംബാനിയുടെ കമ്പനികളാണ്.പൊതു ജനങ്ങളിൽ നിന്ന് വൻ പ്രചാരണത്തോടു കൂടി പതിനായിരത്തി എഴുന്നൂറ് കോടിയോളം പിരിച്ചെടുത്തിട്ട്, എഴുപത് മടങ്ങു ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നേടിയ ഓഹരിയായിരുന്നു റിലയൻസ് പവർ.
ഒരു ദശകം കൊണ്ട്,വില നാനൂറ്റി അമ്പത് എന്ന ഇഷ്യൂ വിലയിൽ നിന്ന് മുപ്പത്തിയാറു രൂപയായി ചുരുങ്ങിയിരിക്കുന്നു.പേരെടുത്ത ഒരു ബിസിനസ്സ് ഫാമിലി ആയിട്ടു പോലും, നിക്ഷേപകർ കഠിനാധ്വാനം ചെയ്തു നേടിയ തുക പത്തിലൊന്നിൽ താഴെയായി ചുരുക്കിയ ഒരു Wealth destroyer ആയി അത് മാറി.1.പ്രതീക്ഷകളിൽ മാത്രം കെട്ടിപ്പൊക്കിയ കമ്പനി.ജനങ്ങളിൽ നിന്ന് പണം പിരിക്കും മുൻപ്, ലാഭകരമായി നടത്തിയ ഒരു ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നില്ല.കുറഞ്ഞത് അഞ്ചു വർഷത്തെ ബാലൻസ് ഷീറ്റ്,പ്രോഫിറ്റ് ആൻഡ് ലോസ്സ് അക്കൗണ്ട് എന്നിവ നോക്കാതെ നിക്ഷേപിക്കരുതെന്ന ബഫറ്റിന്റെ പ്രമാണം ശരി വെയ്ക്കുന്ന വീഴ്ചയായിരുന്നു അത് .
2.വളരെ കുറഞ്ഞ ആസ്തികൾ മാത്രം ഉണ്ടായിരുന്ന സ്ഥിതിയായിരുന്നു.ലിസ്റ്റിം
3. ലാഭം പോലെ തന്നെ പ്രധാനമാണ് സ്ഥിരമായി വളരുന്ന അറ്റ മൂല്യം (Networth). ആവശ്യത്തിന് ക്യാഷ് ഫ്ലോ(cash flow) ഇല്ലാതിരുന്നതും,പിന്നീട് നേടാനാവാതെ പോയതും കമ്പനിയുടെ പതനത്തിനു ആക്കം കൂട്ടി.
4.സ്വതവേ നിരവധി പ്രശ്നങ്ങൾ ഉള്ളതും,ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് ഉള്ളതുമായ മേഖലയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന പോലെയായിരുന്നു പ്രകടനം.പ്രമോട്ടറുടെ കൈവശം ഉണ്ടായിരുന്ന ഓഹരികളിൽ,എഴുപതു ശതമാനത്തിനടുത്തു പ്ലെഡ്ജ് ചെയ്യപ്പെട്ടിരിക്കുന്നു.
ആളുകൾ പബ്ലിക് ഇഷ്യൂവിൽ നിന്ന് ഒരു ദശകത്തോളം അകലാൻ പോലും ഈ വമ്പൻ ഐ.പി.ഒ കാരണമായി.ഇപ്പോൾ വീണ്ടും പബ്ലിക് ഇഷ്യൂവിന്റെ ചാകര കാലമാണ്.ബുൾ റൺ നടക്കുമ്പോൾ ഈയാം പാറ്റകളെ പോലെ എരിഞ്ഞടങ്ങാതിരിക്കാൻ ആഴത്തിലുള്ള വിശകലനം കൂടിയേ തീരൂ.
Disclaimer & Disclosure: Observation is for education purpose and we do not have any investment/interest in this stock.