ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തട്ടിപ്പുകളിൽ നിന്ന് മലയാളിയെ ആര് രക്ഷിക്കും?

   
             സാക്ഷരതയുടെ കാര്യത്തിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻ നിരയിലാണ് മലയാളികൾ. എന്നിട്ടും,ഏറ്റവുമധികം തട്ടിപ്പുകൾക്ക് ഇരയാട്ടുള്ളത് മലയാളികൾ തന്നെയാണ്.ഗ്യാരണ്ടീട് ആയ നിക്ഷേപങ്ങൾ മാത്രമേ നമ്മുടെ നാട്ടിൽ വിജയിച്ചിട്ടുള്ളൂ.ഫിക്സഡ് ഡിപ്പോസിറ്റ്,ചിട്ടി എന്നിവ തഴച്ചു വളർന്നത് അതുകൊണ്ടാണ്. നിക്ഷേപിച്ചയുടൻ തന്നെ 'ഡബിൾ' പ്രതീക്ഷിക്കുന്ന പ്രവണതയാണ് പല തട്ടിപ്പുകൾക്കും വളവും വെള്ളവുമേകിയത്.

        ആട്,തേക്ക്.മാഞ്ചിയം സ്കീമിലൂടെ പണം നഷ്ടപ്പെട്ട നിരവധി ആളുകൾ കേരളത്തിൽ ഉണ്ട്.ഇരട്ടി നേട്ടം ഗ്യാരണ്ടി നൽകിയാണ് അവർ പണം പിരിച്ചെടുത്തത്.റിസ്ക് ഉള്ള ഒരു ബിസിനസ്സിനും,ഗ്യാരണ്ടി പറയാൻ പാടില്ലെന്ന ഗവൺമെന്റ് നിബന്ധനയെ കാറ്റിൽ പരാതിക്കൊണ്ടായിരുന്നു പരസ്യ കോലാഹലങ്ങൾ.ആട് കിടന്നിടത്ത്,പൂട പോലുമില്ലെന്ന അവസ്ഥയാണ് പിന്നീടുണ്ടായത്.ലോട്ടറി നിക്ഷേപം വഴി ഇരട്ടി ലാഭം ഗ്യാരണ്ടിയായി നൽകുമെന്നു ടെലിവിഷനിലൂടെയും, പത്രങ്ങളിലൂടെയും പ്രചരിപ്പിച്ച ലിസ് ദീപസ്തംഭം,ജ്യോതിസ് സ്കീമുകളും വമ്പൻ തട്ടിപ്പുകളായി കലാശിച്ചു.രണ്ടു വര്ഷം കൊണ്ട് ഡബിൾ എന്ന വാഗ്ദാനവുമായി കേരളം,തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പണം പിരിച്ച സൂസി എമു ഫാംസ് സമാനമായ നിരവധി കമ്പനികൾ ഉണ്ടാകുന്നതിലേക്കു നയിച്ചു.ഓസ്‌ട്രേലിയൻ എമുവിന്റെ പേരിൽ കോടികൾ പിരിച്ചവർ നൽകിയ ഉറപ്പ് കാറ്റിൽ പറത്തിക്കൊണ്ട്. നിക്ഷേപകരെ കണ്ണീരിലേക്കു വലിച്ചെറിഞ്ഞു.
        പി.എ.സി.എൽ കുംഭകോണത്തിൽ ആളുകൾക്ക് നാല്പത്തിനായിരത്തോളം കോടി രൂപയാണ്  നഷ്ടപ്പെട്ടത്. ആപ്പിൾ എ ഡേ പ്രോപ്പർട്ടി കബളിപ്പിച്ചത്  നൂറ്റി ഇരുപത്തഞ്ചു കോടിയിലേറെ രൂപയാണ്. അനുഭവ പ്ലാന്റേഷൻസ്,ബിസാരെ സൂപ്പർ മാർക്കറ്റ്സ്,നാനോ എക്സൽ കോർപറേഷൻ,ജപ്പാൻ ലൈഫ് ബെഡ്ഡുകൾ,ടോട്ടൽ ഫോർ യു  എന്നിവയുടെ പരസ്യ പ്രചാരണവും പോലീസ് റെയ്ഡിൽ അവസാനിച്ചു.നിരവധി മണിചെയിൻ,എം.എൽ.എം പദ്ധതികളും 'ലെഫ്ട് -റൈറ്റ് ലെഗ്' സിദ്ധാന്തവുമായി വന്നു ദുരന്തമായി ഒതുങ്ങി.കാര്യമറിയാതെ ഇവയൊക്കെ പ്രചരിപ്പിച്ചവർ സ്വന്തം പണത്തോടൊപ്പം, നിരവധി ആളുകളുടെ മുഴുവൻ മൂലധനവും നഷ്ടപ്പെടുന്നതിലേക്കു നയിച്ചു .ഈ ബിസിനസ്‌സുകൾക്കു എങ്ങനെ അറ്റ ലാഭം നേടാൻ കഴിയും എന്ന് വിശകലനം ചെയ്യാനുള്ള അറിവില്ലായ്മയാണ് പലർക്കും കെണിയായത്.പണം നൽകിയവർക്ക് ലിക്വിഡിറ്റി നഷ്ടപ്പെട്ടു.യാഥാർഥ്യത്തോട് നിരക്കാത്ത ലാഭവീതപ്രതീക്ഷകൾ മൂലധനം ഇല്ലാതാക്കാൻ ഇടയാക്കുകയും ചെയ്തു.

        ബ്ലേഡ് മാഫിയക്കു ബ്ളാങ്ക് ചെക്കുകൾ നൽകി കിടപ്പാടം വരെ നഷ്ടപ്പെട്ടവരും,സ്വകാര്യ ചിട്ടികളിൽ ദിവസേനയും,പ്രതിമാസവും അടച്ചു മുഴുവൻ തുകയും നഷ്ടപ്പെട്ടവരും ഒട്ടനവധിയുണ്ട്.
റിസർവ് ബാങ്കിന്റെയോ,സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചു ബോർഡിന്റെയോ അംഗീകാരമില്ലാത്ത കമ്പനികളുടെ പോൺസി(Ponzi) സ്കീമുകളിൽ പണം നൽകുന്നവർക്ക് നിയമ പരിരക്ഷ ലഭിക്കില്ല.പൊടുന്നനെ സ്വപ്ന തുല്യമായ നേട്ടം നൽകുമെന്ന് ഗ്യാരണ്ടി പറയാൻ ഒരു കമ്പനിക്കും കഴിയില്ല.ബിസിനസ്സുകളുടെ ബ്രേക്ക് ഇവൻ പോയന്റ് പാലപ്പഴും,നാലോ അഞ്ചോ വര്ഷം ആണെന്നതാണ് ഇതിനു കാരണം.വലിയ ലാഭം നേടാൻ അതിനു ശേഷവും തുടർച്ചയോടെ വളരുന്ന കമ്പനികൾക്ക് മാത്രമേ കഴിയൂ. ഈ സത്യം മനസ്സിലാക്കാതെ എടുത്തു ചാടുന്നവർക്കാണ് ചതി പറ്റുന്നത്. ജീവിത ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള പ്ലാനിങ്ങിനു ആദ്യം തുക വകയിരുത്താൻ കഴിയാത്തവർക്ക് പിൽക്കാലത്ത് ദുഖിക്കേണ്ടി വരും.
കുട്ടികളെ പഠിപ്പിക്കാനും,വീട് പണിയാനും, വാർധക്യ ജീവിതത്തിനുമുള്ള സമ്പാദ്യം പുനർ വിചിന്തനമില്ലാതെ വലിച്ചെറിയാതിരിക്കാൻ ഓരോ മലയാളിയും ശ്രദ്ധിക്കേണ്ടതുണ്ട്.

      റിസ്കിനോട് വിമുഖതയുള്ളവർ മികച്ച ക്രെഡിറ്റ് റേറ്റിങ്ങ് (AAA) ഉള്ള ഫിക്സഡ് ഡെപ്പോസിറ്റുകളിലും ബോണ്ടുകളിലും നിക്ഷേപിക്കുക.റിസ്ക് എടുക്കാൻ തയ്യാറുള്ളവർ ഗവണ്മെന്റ് അംഗീകൃത നിക്ഷേപ പദ്ധതികളിൽ മാത്രം പങ്കാളിയാവുക.ശരിയായ വിശകലനം ഇല്ലാതെയുള്ള ഏതു നിക്ഷേപവും,മൂലധനം നഷ്ടപ്പെടുന്നതിനു ഇടയാക്കിയേക്കാം.വീണ്ടും അത് നേടിയെടുക്കാൻ,എല്ലാവർക്കും ഒരു പോലെ കഴിയണമെന്നുമില്ല.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?