ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വീണ്ടു വിചാരമില്ലാതെ എടുത്തു ചാടുന്നവർ

ഫോൺ തുടരെ ബെല്ലടിക്കുന്നതു കേട്ടാണ് മുരളീധരൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.
"ഹലോ,ഇത് ഞാനാ തോമാച്ചൻ.."
"എന്താ തോമാച്ചാ..?"
"അതേയ്.. ഞാൻ കുറച്ച് കാശ് ഒരു സ്ഥാപനത്തിൽ ഇട്ടിട്ടുണ്ട് അത് എടുക്കാൻ വേണ്ടിയാ.ഉപദേശം വേണം."
"ഏതാ സ്ഥാപനം?ബാങ്ക് ആണോ?"
"അല്ല..കുറെ നാൾ മുമ്പ്, ഷുവർ ഷോട്ട് മൾട്ടിബാഗ്ഗർ എന്നൊരു എസ്.എം.എസ് വന്നു.ബന്ധപ്പെട്ടപ്പോൾ,വലിയ പുലികൾ ആണ്.മധ്യ പ്രദേശിൽ എവിടെയോ ആണ്.."
"എന്നിട്ട്? ഷുവർ ഷോട്ട് കിട്ടിയോ?"
"ഇല്ല..അവർ ട്രേഡ് ചെയ്ത് തരുമെന്ന് പറഞ്ഞു..ഫ്യുച്ചറിലും ഓപ്‌ഷനിലുമൊക്കെ ഡെയിലി പതിനായിരം ലാഭം കിട്ടുമെന്ന് പറഞ്ഞു.ബിറ്റ് കോയിൻ വരെയുണ്ട്.ബ്ലോക് ചെയ്ൻ ടെക്‌നോളജി എന്ന് കേട്ടിട്ടില്ലേ?"
"ഉവ്വ്..എന്നിട്ടു ഡെയിലി പതിനായിരം വെച്ച് കിട്ടുന്നുണ്ടോ?"
"ഇല്ല.ഇപ്പോൾ,വിളിച്ചിട്ടു ഒരു വിവരവുമില്ല .."
"സാരമില്ല,ശല്യം തീർന്നല്ലോ..:
"ഹല്ലാ,എന്റെ പത്തു ലക്ഷം അവിടെ പോയി.."
"ആഹാ,കാശും കൊടുത്തോ?ചുമ്മാതെ എടുത്തങ്ങു കൊടുക്കുവാണോ ? സ്ഥാപനം ഏതാണെന്നും,റിസർവ് ബാങ്ക്,സെബി,ഐ ആർ ഡി എ എന്നിവയുടെ രെജിസ്ട്രേഷൻ നമ്പർ ഉണ്ടോയെന്നുമൊന്നും തിരക്കിയില്ലേ?ആളുകളിൽ നിന്ന് റെഫറൻസ് എടുത്തില്ലേ?"
"അംഗീകാരമുണ്ടോന്നു ശ്രദ്ധിച്ചില്ല..ഞങ്ങളുടെ ഒരു വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടായിരുന്നു..അതിലുള്ള വിദഗ്ധർ അവിടെ ഇടുവാണെന്ന് പറഞ്ഞു..ഞാൻ പിന്നെ രണ്ടാമതൊന്നു ആലോചിച്ചില്ല .ഇട്ടു.."
"അതിരിക്കട്ടെ ഈ വിദഗ്ധർ എവിടെയുള്ളവരാ? ഫുൾ ടൈം പ്രൊഫഷണൽസ് ആണോ?""ആരെയും കണ്ടിട്ടില്ല.എല്ലാരും പാർട് ടൈമ് ആണ്..വൈകിട്ട് ആറു
മണി മുതൽ രാത്രി പന്ത്രണ്ടു വരെയാണ് ഗ്രൂപ്പിന്റെ പീക് ടൈമ്...അതിൽ എപ്പോഴും ട്രംപ് , നോർത്ത് കൊറിയ, ഓയിൽ പോളിസി,ഫെഡ് റേറ്റ്, ഒലക്കേടെ മൂട് എന്നിങ്ങനെ പറഞ്ഞോണ്ടിരിക്കും.."
"ഓക്കേ..അവരും മധ്യപ്രദേശിൽ കാശ് കൊടുത്തോ.."
"ഇല്ല..ആദ്യത്തെ വീതം എന്നോട് ചെയ്തോളാൻ പറഞ്ഞു."
"ഓക്കേ,തോമാച്ചന്റെ കൈവശം വേറെ പണമുണ്ടല്ലോ,അല്ലെ?"
"കുറവാ..ഇത് മോളുടെ കല്യാണ ചെലവിന് വെച്ച കാശാണ്.."
"അപ്പോൾ,അത് ഒരു തീരുമാനം ആയി.."
"കാശ് കിട്ടാൻ ഒരു വഴിയും ഇല്ലേ?"
"ചെയ്യുന്നതിന് മുൻപ് തോമാച്ചൻ ഇത് എന്നോട് ചോദിച്ചോ?ഇല്ലല്ലോ..ലോട്ടറിയടിക്കുമെന്നു വിചാരിച്ച് ചെയ്തു.."
"അന്ന് ആലോചിക്കാൻ ഒന്നും സമയം കിട്ടിയില്ല.."
"ഇത് തന്നെയാ തോമാച്ചാ പലരുടെയും പ്രശ്നം.ആലോചിക്കില്ല.അനുഭവ സമ്പത്തുള്ളവരുമായി ചർച്ച ചെയ്യില്ല.ഏതു മേഖലയിലും വിദഗ്ദ്ധരുണ്ട്‌.ചിലപ്പോൾ,അവർ നിങ്ങളെക്കാൾ പ്രായം കൂടിയവർ ആയിരിക്കാം,കുറഞ്ഞവർ ആയിരിക്കാം..പക്ഷെ ഒരു ഫുൾ ടൈമർക്കു ലഭിക്കുന്ന ഇൻഫർമേഷൻ പാർട് ടൈമർക്കു കിട്ടില്ല.പതിനായിരം മണിക്കൂർ എങ്കിലും നിരന്തര പരിശ്രമം നടത്തുന്നവർക്ക് മാത്രമേ വൈദഗ്ദ്ധ്യം നേടാൻ കഴിയൂ എന്നാണു പ്രശസ്ത ചിന്തകനായ മാൽക്കം ഗ്ലാഡ്വെൽ പറഞ്ഞിരിക്കുന്നത്.അതിനെ ഉപയോഗിക്കുക."
"ഇനി കാശ് കിട്ടില്ലേ?"
"കേസ് പോയി നോക്കുക.കൺസ്യുമർ കോർട്ടും,കോടതികളും ഒക്കെ ഉണ്ടല്ലോ.തെളിവുണ്ടെങ്കിൽ കുറെ വർഷങ്ങൾ കഴിയുമ്പോൾ കേസ് അനുകൂലമായേക്കും.അവർ വീണ്ടും അപ്പീൽ പോയാൽ അനന്തമായി നീളാം.. .റെഗുലേറ്ററുടെ നിയന്ത്രണത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ,അവർക്കു പരിമിതികൾ ഉണ്ട്.തോമാച്ചനോട് എനിക്ക് സഹതാപം ഉണ്ട്.എന്നാൽ,വീണ്ടു വിചാരമില്ലാതെ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം പിന്നീട് നികത്താൻ കഴിയണമെന്നില്ല.."
"ആഹ്,ഇതൊരു പാഠമാണ്..എനിക്കല്ല,മറ്റുള്ളവർക്ക്..ഉണ്ടായിരുന്ന കാശ് കളഞ്ഞിട്ടു ഞാൻ ഇനി എന്ത് പഠിക്കാനാ.."
തോമാച്ചൻ നിരാശയോടെ ഫോൺ വെച്ചു.
മുരളീധരൻ അലമാര തുറന്നു പഴയ ആട്ടോ ഗ്രാഫ് എടുത്തു.അതിൽ മങ്ങിയ അക്ഷരത്തിൽ, വര്ഷങ്ങൾക്ക് മുൻപ് കോളേജ് പ്രിൻസിപ്പൽ എഴുതിയിരുന്നത് വായിച്ചു:
"നിങ്ങൾ സർപ്പത്തെ പോലെ കൂർമ്മ ബുദ്ധിയും,പ്രാവിനെ പോലെ നിഷ്കളങ്കനുമായിരിക്കുക.ഉത്തരത്തിൽ ഉള്ളതിന് വേണ്ടി ഒരിക്കലും കൈപ്പിടിയിൽ ഉള്ളത് നഷ്ടപ്പെടാതിരിക്കട്ടെ.".

Note: Names, characters, businesses, places, , and incidents are used in a fictitious manner. Any resemblance to actual persons, living or dead, or actual events is purely coincidental.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള...

പുതിയ നിക്ഷേപകര്‍ അറിയാന്‍