ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാർക്കറ്റിൽ സംഭവിക്കുന്നതെന്ത്?



2018 തുടക്കം മുതൽ വളരെ വലിയ ചാഞ്ചാട്ടമാണ് ഇന്ത്യൻ ഓഹരികളിൽ ഉണ്ടായത്.ഏപ്രിൽ മാസത്തിൽ ഐ. ടി സെക്ടറിലുണ്ടായ കുതിപ്പ് തുടർന്ന് നിഫ്റ്റിക്കും ഉത്തേജനം പകർന്നു.ചരിത്രത്തിലെ ഏറ്റവും ഉയർന്ന പി.ഇ നിലവാരത്തിൽ ആണെങ്കിലും നിഫ്റ്റി പഴയ റെസിസ്റ്റൻസ് ആയ 11100 മറി കടന്നു.ജൂലൈ മാസത്തില്‍, മുൻ നിര ഓഹരികൾക്കു പുതുജീവൻ ലഭ്യമായി. എന്നാൽ,പല നിക്ഷേപകർക്കും ഇതിന്റെ ഗുണം നേടാന്‍ സാധിച്ചിട്ടില്ല.
ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചിരുന്ന മിഡ്ക്യാപ് ഓഹരികൾ ഇപ്പോഴും ഇടിഞ്ഞ് നില കൊള്ളുന്നതാണ് കാരണം.
ഈ ജനുവരിയിൽ ഇടിയാൻ ആരംഭിച്ച മിഡ്ക്യാപ് സൂചിക ഏപ്രിൽ മാസത്തിൽ പത്തു ശതമാനം തിരിച്ചു കയറിയിരുന്നു.
എന്നാൽ, മെയ്-ജൂണ് മാസങ്ങളിൽ വീണ്ടും ഒരു കറക്ഷൻ കൂടി അഭിമുഖീകരിക്കേണ്ടി വന്നു.എന്നാൽ,17800 നിലവാരത്തിൽ ഒരു മുഖ്യ സപ്പോര്‍ട്ട് ഉണ്ടാകുകയും കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരിച്ചു വരവ് പ്രകടമാക്കുകയും ചെയ്തു.
എന്നാൽ,സ്മാൾ ക്യാപ് ഓഹരികളിൽ ഇപ്പോഴും വില്പന സമ്മർദ്ദം നില നിൽക്കുന്നു.

 
റെഗുലേറ്ററി നിബന്ധനകൾ കർക്കശമായതും,മ്യുച്വൽ ഫണ്ടുകളിലെ സ്‌കീം കാറ്റഗറൈസേഷനും ചെറുകിട ഓഹരികളിൽ നിന്ന് പ്രമുഖ  ഓഹരികളിലേക്കു ഇന്സ്ടിട്യൂഷണൽ നിക്ഷേപകരുടെ മാറ്റത്തിനിടയാക്കി.വിദേശ നിക്ഷേപകരുടെ അറ്റ വില്പനയിൽ  കഴിഞ്ഞ മാസം വലിയ കുറവുണ്ടായിട്ടുണ്ട്.തദ്ദേശീയ സ്ഥാപനങ്ങൾ നിക്ഷേപം തുടരുകയും ചെയ്യുന്നു.ഗവണ്മെന്റിന്റെ പല പരിഷ്കാരങ്ങളും ആഭ്യന്തര ഉത്പാദനത്തിന് ഉണർവേകിയിട്ടുണ്ട്.ഈയിടെ വന്നുകൊണ്ടിരിക്കുന്ന ക്വാർട്ടർലി ഫലങ്ങളിലും  ഉണർവ്വ് പ്രകടമാണ്. മുൻ നിര പ്രൈവറ്റ് ബാങ്കുകൾ,ഫിനാൻസ്,ലൈഫ് ഇൻഷുറൻസ്,ഫാർമസ്യൂട്ടിക്കൽസ്,കണ്‍സ്യുമര്‍ ഗുഡ്‌സ് എന്നിവയിൽ മാറ്റം പ്രകടമാണ്.ക്യാപിറ്റൽ ഗുഡ്‌സ്,ആട്ടോ മൊബൈൽസ്,പബ്ലിക് സെക്ടർ ഓഹരികൾ എന്നിവ ഡിസ്‌കൗണ്ടഡ് ആയി നിലനിൽക്കുന്നു.സിറാമിക്‌സ്,പ്ലൈവുഡ് ഓഹരികൾ കഴിഞ്ഞ ഒന്നര വർഷത്തെ കുറഞ്ഞ വിലയിലാണ്.ശരിയാ നിക്ഷേപകര്‍ക്കും അനുകൂല അവസരമാണിത്.അടുത്ത ഒന്നോ, രണ്ടോ വർഷത്തേക്ക് നിക്ഷേപിക്കുന്നവർക്കു ഏറ്റവും ആകർഷകമായ അവസരമാണ് ഇപ്പോൾ പല മിഡ്ക്യാപ് ഓഹരികളിലും ഉള്ളത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മ്യുച്വൽ ഫണ്ട് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത് എന്ത്?

പുതിയ നിക്ഷേപകര്‍ അറിയാന്‍

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുക...