ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡേ ട്രേഡിങ്ങ് : രണ്ട് ഗുജറാത്തി ടെക്നിക്കുകൾ

സിസ്റ്റമാറ്റിക് നിക്ഷേപമാർഗ്ഗങ്ങൾ (SIP)

പോർട്ട് ഫോളിയോ ക്രമീകരിക്കേണ്ടത് എങ്ങനെ?

അധ്യായം ആറ്. ലാഭം തിരയുന്നവർ.നോവൽ.

അരുൺ കൗതുകത്തോടെ മുരളീധരന്റെ മുഖത്തേക്ക് നോക്കിയിരുന്നു. താൻ അറിഞ്ഞതിനേക്കാൾ എത്രയോ വലിയവനാണ് ഈ മനുഷ്യൻ! വിപണിയിലെ രണ്ടര ദശകങ്ങളുടെ അനുഭവ സമ്പത്ത് പകർന്നു കിട്ടുന്നതിനേക്കാൾ വലിയ സമ്മാനമുണ്ടോ?അതും അനിശ്ചിതത്വത്തിൽ ഉഴറുന്ന വേളയിൽ. "ആ പുസ്തകങ്ങളിലെ ആശയങ്ങൾ മൂലം  ആണോ മുരളിയേട്ടന് ഇത്രേം ലാഭം ഉണ്ടായത്? അവൻ ചോദിച്ചു. "തീർച്ചയായും അരുൺ.. ഗ്രഹാമിന്റെ ആശയങ്ങൾ മനസ്സിലാക്കിയപ്പോൾ ഓഹരികളോടുള്ള സമീപനം മാറി.ലാഭത്തിനു വേണ്ടി പരക്കം പായുന്നതിലും മുഖ്യം നമ്മുടെ പണം നഷ്ടപ്പെടുത്താതിരിക്കലാണ്.എന്നാൽ പലരും ഇതേക്കുറിച്ചു ചിന്തിക്കാറില്ല.ആദ്യമൊക്കെ ഞാനും അങ്ങനെയായിരുന്നു.നല്ല കമ്പനികളിൽ വിലയിടിവ് അവസരമാണ്.കുത്തനെയുള്ള വിലക്കയറ്റം ആകട്ടെ  ആപൽക്കരവും.." "തൊണ്ണൂറിലെ കയറ്റം കുത്തനെ ആയിരുന്നു അല്ലെ ?" "അതെ.ബെഞ്ചമിൻ ഗ്രഹാമിന്റെ പുസ്തകം വായിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഒരു കടക്കാരനായി മാറിയേനെ.യഥാർത്ഥ മൂല്യത്തോട് ചേർന്ന് നിൽക്കുന്ന ഓഹരികളിൽ താരതമ്യേന  റിസ്ക് കുറവായിരിക്കും.വീണ്ടും ഇടിയാനുള്ള സാധ്യത അവയിൽ കുറവാണ്.മാർജിൻ ഓഫ് സേഫ്റ്റി എന്നാണു ഗ്രഹാം ഇതിനെ വിളിച്ചത്. നല്ല കമ്പനികളിൽ

ലാഭം തിരയുന്നവർ.നോവൽ.അധ്യായം അഞ്ച്.

  മിലിന്ദ് ഷായും ഞാനും ഹർഷദ് മെഹ്തയോട് സംസാരിക്കാൻ കാത്തു നിൽക്കുകയായിരുന്നു.എന്നാൽ,അപ്പോഴേക്കും        പത്രക്കാർ  അദ്ദേഹത്തെ വളഞ്ഞു കഴിഞ്ഞു.അവർക്ക് അറിയേണ്ടത് വിപണി ഇനി എങ്ങോട്ടു നീങ്ങുമെന്നാണ്.കയറുമോ,ഇറങ്ങുമോ?        " ബുൾ മാർക്കറ്റ്.."         ഹർഷദ് ചിരിച്ചു.         "എന്തുകൊണ്ട്?അതിനു തക്കതായ എന്തെങ്കിലും കാരണം ഉണ്ടോ?" "  വലിയ കമ്പനികളുടെ ഓഹരി വിലകൾ  ഇപ്പോഴും ആകർഷകമാണ്.കമ്പനികളുടെ യഥാർത്ഥ മൂല്യം ഭൂരിഭാഗം നിക്ഷേപകരും മനസ്സിലാക്കിയിട്ടില്ല. അതിനാൽ, വില ഉയർന്നേ തീരൂ.  കമ്മോഡിറ്റി  പോലെയല്ല ഇക്വിറ്റി. കമോഡിറ്റിയിൽ  വില കുറയുമ്പോഴാണ്,അവയുടെ ഡിമാൻഡു  കൂടാൻ തുടങ്ങുന്നത്. എന്നാൽ,ഓഹരികളുടെ കാര്യം വ്യത്യസ്തമാണ്. വില കൂടുമ്പോഴാണ് ആളുകൾക്കു താല്പര്യം കൂടുന്നത്‌. വില കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ മിക്ക ആളുകളും ഓഹരികൾ ഒഴിവാക്കും.ഇപ്പോൾ വില ഉയരുന്ന സമയം ആണ്.ഓഹരികളുടെ നല്ല കാലം." " വില സ്ഥിരമായി ഉയരുമ്പോൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത്  വലിയ റിസ്ക് അല്ലെ?"  മുടി ബോബ് ചെയ്ത ഒരു  വനിതാ റിപ്പോർട്ടർ ആണ്. "ബുദ്ധിശാലികളായ ഇൻവെസ്റ

ലാഭം തിരയുന്നവർ. നോവൽ. അധ്യായം നാല്.

   വെയിലിന് ചൂടേറി തുടങ്ങി.    ശക്തമായ കാറ്റിൽ തെങ്ങോലകൾ ഇളകിയാടുന്നുണ്ടായിരുന്നു.   റോഡിൽ തിരക്കില്ലാത്തതിനാൽ, അരുൺ വേഗത്തിൽ കാറോടിച്ചു. ആന്റണി സൈഡ് സീറ്റിൽ ചാരി കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.  വളരെ അകലത്തിൽ മാത്രം ഒന്നോ രണ്ടോ വീടുകൾ വീതം ഉള്ള വിശാലമായ പരന്ന പ്രദേശങ്ങൾ അരുണിന് പുതുമയായിരുന്നു. കമ്പത്ത് ബസ് സ്റ്റാൻഡിനരികിൽ,സെന്തിൽ എന്നൊരു തടിയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.മുരളീധരൻ പറഞ്ഞയച്ച ആളാണ്. എണ്ണക്കറുപ്പുള്ള ശരീരം.കണ്ടാൽ ഒരു ഗുണ്ടയെ പോലെയുണ്ട്.എന്നാൽ,അയാൾ ചിരിച്ചപ്പോൾ നിഷ്കളങ്കനായ ഒരു ശിശുവിനെ പോലെ തോന്നി.. "അയ്യാ കാലൈ  ഉണ്ണാവുയില്ലാമൽ  നിങ്കളെ  കാത്തിരിക്കിറതു.." അയാൾ കാറിന്റെ  പിൻ സീറ്റിൽ കയറി. കുറെ ദൂരം പിന്നിട്ടപ്പോൾ,അയാൾ തോളിൽ തട്ടി. "അങ്ക പാർക്ക..." സെന്തിൽ വിരൽ ചൂണ്ടിയിടത്തു ഒരു കോൺക്രീറ്റു വീട് കണ്ടു. മുറ്റത്തു ഒരു സ്കോർപിയോയും ട്രാക്ടറും കിടപ്പുണ്ട്.ഒരു എൻഫീൽഡ് ബുള്ളറ്റും. ഒരു ടീ ഷർട്ടും കൈലിയും ഉടുത്തു മുരളീധരൻ നിൽക്കുന്നത് അരുൺ കണ്ടു. മുടിയിഴകളിൽ നര വീണു തുടങ്ങിയിട്ടുണ്ട്. " സാർ,സ്ഥലം എത്തി.." അരുൺ ആന്റണിയെ തട്ടിയുണർ