ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സാമ്പത്തിക ആസൂത്രണം: ആറു കാര്യങ്ങള്‍

ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് : ഒരു ആമുഖം

ഓഹരി നിക്ഷേപം :10 നിയമങ്ങള്‍

     വിജയിക്കണമെന്ന  ആഗ്രഹവുമായിട്ടാണ് ഓരോ നിക്ഷേപകനും ഓഹരി വിപണിയില്‍ എത്തുന്നത്‌. എന്നാല്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നുപോകുന്നവരാണ് പലരും.തികച്ചും ശാസ്ത്രീയമായ ഒരു സമീപനം  സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി.ഒരു റോള്‍ മോഡല്‍ ഉണ്ടാകുന്നതു നല്ലതാണ് .ലോകത്തെ മൂന്നാമത്തെ ധനികനായ വാറന്‍ ബഫെടിന്റെ രീതികള്‍ പിന്തുടരാന്‍ എളുപ്പമാണ്.അദ്ദേഹം മുല്യത്തില്‍ അധിഷ്ഠിതമായ നിക്ഷേപരീതി ( value investing) ആണ് സ്വീകരിച്ചത്.രണ്ടു ലക്ഷം കോടി രൂപയുടെ സമ്പത്താണ്‌ അദ്ദേഹം ഓഹരി നിക്ഷേപം വഴി നേടിയെടുത്തത്.ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകനായ രാകേഷ് ജൂന്ജൂന്‍വാലയുടെ കഥയും വ്യത്യസ്തമല്ല.5000 രൂപയില്‍ നിന്ന് 5000 കോടിയിലേക്ക് വളര്‍ന്ന നിക്ഷേപകനാണ് അദ്ദേഹം.രണ്ടുപേരും പൊതുവായി സ്വീകരിച്ച നിലപാടുകള്‍ ഏതൊക്കെയെന്നു നമുക്ക് നോക്കാം. 1.അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.ഇതിനായി കമ്പനികളുടെ ബാലന്‍സ് ഷീറ്റും മറ്റു കണക്കുകളും പരിശോധിക്കുക.വരുമാന വര്‍ധനവ്‌ ഓരോ വര്‍ഷവും ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക. 2. കമ്പനിയു...

പേര്‍സണല്‍ ഫിനാന്‍സ് : 10 സൂത്രങ്ങള്‍

        പേര്‍സണല്‍ ഫിനാന്‍സ് എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളെ ക്രമപ്പെടുത്തുന്ന മാര്‍ഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക വിജയത്തിന് ഇത് നിര്‍ണായകമാണ്.പണം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും തൊഴിലിനേയും വരെ ബാധിക്കാം.അതുകൊണ്ട് തന്നെ  ചുവടെ ചേര്‍ക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നത് വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായകമായിരിക്കും.    1. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളെ തിരിച്ചറിയുകയും വ്യക്തമായി രേഖപെടുത്തി വെയ്ക്കുകയും ചെയ്യുക.ഹൃസ്വ കാലം, മധ്യ കാലം ,ധീര്‍ഘ കാലം എന്നിങ്ങനെ തരാം തിരിക്കുക. 2. ഓരോ മാസവും ലഭിക്കുന്ന വരുമാനവും ചെലവുകളും ഒത്തു നോക്കുക. 3.നിങ്ങളുടെ ആസ്തികളും ബാധ്യതകളും വ്യക്തമായി രേഖപെടുത്തി വെയ്ക്കുക. 4. സമ്പാദ്യ ശീലം വളര്‍ത്തുകയും നല്ല നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുക. 5. ആഡoപരങ്ങള്‍ക്കായി അമിതമായി പണം ചെലവിടരുത് .കടം നിയന്ത്രണ വിധേയമായി നിറുത്തുക.പേര്‍സണല്‍ ലോണ്‍, ഇ.എം.ഐ.സ്കീമുകള്‍ എന്നിവയെ അധികമായി ആശ്രയിക്കതിരിക്കുക. 6. അത്യാവശ്യ കാര്യങ്...

ട്രെയിനിംഗ് പ്രോഗ്രാം

 പ്രിയപ്പെട്ട നിക്ഷേപക സുഹൃത്തുക്കളെ, ഓഹരിവിപണിയില്‍ ഞന്‍ നടത്തുന്ന ഇരുപത്തി അഞ്ചാമത് ട്രെയിനിംഗ് പ്രോഗ്രാം ഈ സെപ്റ്റംബര്‍ മാസം 29 ശനിയാഴ്ച നടക്കും കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം ഒരു ഏക ദിന സെമിനാര്‍ ആണ്.മുന്പ് നടത്തിയ ഓരോ പ്രോഗ്രാമും സിലബസ്സില്‍ ഏറെ മാറ്റം വരുത്തിയിരുന്നു.  ഇത് പൂര്‍ണമായും നൂതനമായ ട്രെയിനിംഗ് ആണ്.അതായതു,തുടക്കകാര്‍ക്കും പ്രാവീണ്യം ഉള്ളവര്‍ക്കും ഒരേപോലെ പ്രയോജനം ചെയ്യുന്ന സിലബസ് ആണ് . വിശദ വിവരങ്ങള്‍ ചുവടെ: 1 .ഡേ ട്രേഡിംഗ് എന്താണ് ? എങ്ങനെ ചെയ്യണം 2 . ഫുച്ചുര്‍സ് ആന്‍ഡ്‌ ഓപ്ഷന്‍സില്‍ അറിയേണ്ട കാര്യങ്ങള്‍. 3 .ട്രേഡ് മാനേജ്‌മന്റ്‌, volume ,open interest. 4 .പ്രായോഗികമായി ഉപയോഗിക്കേണ്ട ചാര്‍ട്ട് പഠനങ്ങള്‍. 5 ഇച്ചിമോകു,ടര്‍ട്ടില്‍,  adx, macd, rsi. 6 .profit maximisation secrets. 7.Capital protection methods. 8.പിന്നെ ,ഇത് വരെ ആരും പറഞ്ഞു തരാത്ത ട്രേഡിംഗ് രഹസ്യങ്ങള്‍........... ഫീസ്‌ , registration   എന്നിവയ്ക്ക് വിളിക്കുക: സോണി ജോസഫ്‌ AFP 9645954155 visit my blog : www.financial freedomlive.com

ഡേ ട്രേഡിംഗ് : അറിയേണ്ട കാര്യങ്ങള്‍

       ഓഹരികളില്‍ വളരെയധികം ആളുകള്‍ ഡേ ട്രെയ്ഡ് ചെയ്യുന്നുണ്ട്.  നിര്‍ഭാഗ്യവശാല് , ഭൂരിഭാഗം പേരും  മൂലധനം  നഷ്ടപ്പെട്ട്, എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് പതിവ്.   കുറേക്കാലം മുന്പ്, എന്‍റെ ഒരു സുഹൃത്ത്‌ ഒറ്റ ദിവസം കൊണ്ട് പത്തു മടങ്ങ്‌ ലാഭം ഉണ്ടാക്കി. ഇതറിഞ്ഞ് കുറെ പേര്‍ പകല്‍ വ്യാപാരത്തിന് കുത്തിയിരിക്കാന്‍ തുടങ്ങി.വീണ്ടും നഷ്ടങ്ങള്‍ ആയിരുന്നു പലര്‍ക്കും നേടാനായത്. എന്താണ് ചിലര്‍ വിജയിക്കുകയും മറ്റു ചിലര്‍ പരാജയപ്പെടുകയും  ചെയ്യുന്നത്? അതിനുള്ള കാരണങ്ങള്‍ നമുക്ക് നോക്കാം.                 ഇവിടെ എന്‍റെ സുഹൃത്തിനു നേടാനായ ലാഭം അപ്രതീക്ഷിതം ആയിരുന്നു. ന്യൂസ്‌ അനുസരിച്ച് കുറച്ചു ഓപ്ഷന്‍സ് വാങ്ങി വില്‍ക്കുകയാണ്  അദ്ദേഹം ചെയ്തത്. ഊഹകച്ചവടം നടത്താന്‍ ശ്രമിച്ച മറ്റുള്ളവര്‍ വാര്‍ത്തകള്‍ ഒന്നും ശ്രദ്ധിച്ചില്ല താനും. സ്ഥിരമായി അമിത ലാഭം തരുന്ന ഒന്നല്ല ഓഹരിവിപണിയിലെ ഡേ ട്രേഡിംഗ്.എന്നാല്‍,ന്യായമായ ലാഭം നേടുന്നത് പ്രയാസമുള്ള കാര്യം  അല്ല താനും.   ...

ഓഹരിയില്‍ എങ്ങനെ നിക്ഷേപിക്കാം ?

      ആളുകള്‍ കച്ചവടത്തില്‍ നിന്നും ലാഭം ഉണ്ടാക്കുന്നതു സര്‍വസാധാരണം ആണ്.ഇത് തന്നെ ആണ് ഓഹരി വിപണിയിലും നടക്കുന്നത്.സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ നിന്നും വാങ്ങുന്ന ഓഹരികള്‍ ലാഭം നേടുമ്പോള്‍ വില്‍ക്കുന്നു.ശരിയായ അവസരം കണ്ടെത്തുകയാണ് ഒരു നിക്ഷേപകന്‍ ചെയ്യേണ്ടത്.എവിടെ വാങ്ങണം എവിടെ വില്‍ക്കണം എന്നത് വളരെ പ്രധാനം ആണ്. വാരന്‍ ബുഫടും  പീറ്റര്‍ ലിഞ്ചും ഒക്കെ ഓഹരിവിപണിയില്‍ നിന്നും സമ്പത്തു   സൃഷ്ടിച്ചവര്‍ ആണ് .ഓഹരിവിപണിയെ എങ്ങനെ സമീപിക്കണം എന്ന് നോക്കാം. 1. നിക്ഷേപിക്കും മുന്‍പ് പഠിക്കുക.  ഓഹരിയെക്കുറിച്ച്  പഠിക്കാതെ നിക്ഷേപിക്കരുത്. വാങ്ങാനും വില്‍ക്കാനും ഉള്ള ആളുകളുടെ എണ്ണം ആണ് ഓഹരിക്ക് വില കയറാനും ഇറങ്ങാനും കാരണം.ഫണ്ടമെന്റല്‍ അനാലിസിസ് വഴി ഒരു കമ്പനിയുടെ യഥാര്‍ത്ഥ  മൂല്യം കണ്ടെത്താം.ഇവിടെ ബാലന്‍സ് ഷീറ്റും  കണക്കുകളും ഒക്കെ പഠനവിധേയം ആക്കുന്നു.ടെക്നിക്കല്‍ അനാലിസിസ് ഓഹരി വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് വിലയിരുത്തുന്നത്.ഈ കാര്യങ്ങള്‍ പഠിക്കാതെ ഓഹരി കച്ചവടം നടത്തുമ്പോള്‍ ചൂതാട്ടം ആയി മാറും.അതുകൊണ്ട്,ആദ്യം പഠിക്കുക.പിന്നെ,നിക്ഷേ...