ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചാരിറ്റി പ്ലാനിംഗ് എങ്ങനെ ചെയ്യാം?

    പലർക്കും ചാരിറ്റി ചെയ്യാൻ ആഗ്രഹം ഉണ്ട്. എന്നാൽ,കഴിയുന്നില്ലെന്നു പരാതി     പറയുന്നവർ നിരവധിയുണ്ട് താനും. ചില വഴികൾ ചുവടെ: 1. ഓരോ മാസവും നിങ്ങളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം നിരാശ്രയർക്കു വേണ്ടി മാറ്റി വെക്കുക. 2.അസറ്റ് അലോകേഷൻ മ്യുച്വൽ ഫണ്ടിൽ നിന്നും പ്രതിമാസ ഡിവിടണ്ട് ഓപ്‌ഷനിൽ ലഭിക്കുന്ന നികുതി രഹിത വരുമാനത്തിൽ നിന്ന് ഒരു മാസത്തെ ഡിവിടണ്ട് അനാഥ മന്ദിരങ്ങൾക്കു വേണ്ടി മാറ്റുക. 3.നിങ്ങളുടെ മ്യുച്വൽ ഫണ്ടിൽ നിന്ന് ലഭിക്കുന്ന നികുതി രഹിത മൂലധന ആദായത്തിന്റെ ( Long term capital gain) അഞ്ചോ പത്തോ ശതമാനം നിരാലംബർക്കു വേണ്ടി വകയിരുത്താൻ കഴിയും. 4.ജോലിക്കു പുറമെ പുതിയ ഒരു വരുമാന മേഖല തുറക്കുന്നത് പലർക്കും ഗുണമാകാറുണ്ട്.അതിന്റെ ഒരു വിഹിതം ചാരിറ്റിക്ക് വേണ്ടി മാറ്റാം. 5.കുറഞ്ഞ വരുമാനം നൽകുന്ന ആസ്തികൾ പുനഃക്രമീകരിക്കുന്നത് അധിക വരുമാനം നേടാൻ സഹായിക്കും.ഉദാഹരണമായി,ഫിക്സെഡ് ഡിപ്പോസിറ്റിന്റെ പലിശ ഏഴു ശതമാനം ആയതിനാൽ, ഒൻപതു ശതമാനം നൽകി വരുന്ന ബോണ്ട് സ്കീമുകളിലേക്കു മാറ്റാം.ബാലൻസ്ഡ് സ്കീമുകളിലേക്കും ഒരു വിഹിതം മാറ്റാം.അവയിൽ നിന്നും നേടാനാവുന്ന അധിക വരുമാനത്തിൽ നിന്ന് ഒരു വിഹിതം പാവപ്പ

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഓഹരി നിക്ഷേപം ഒരു ആമുഖം

വിപണി വീക്ഷണം 2017

ആനുവല്‍ റിപ്പോര്‍ട്ട്:ഒരു ആമുഖം

                                                               നിങ്ങള്‍ ആനുവല്‍ റിപ്പോര്‍ട്ട് വായിക്കാറുണ്ടോ? ഒരു കമ്പനിയുടെ  പ്രധാന വിവരങ്ങള്‍ സമാഹരിച്ച്,ഓഹരി കൈവശം വെയ്ക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും  കമ്പനിയില്‍ നിന്ന്  അയച്ചു കൊടുക്കുന്നതാണ് ആനുവല്‍ റിപ്പോര്‍ട്ട്.സോഫ്റ്റ്‌ കോപ്പി കമ്പനികളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, സെക്ടര്‍,ഉത്പന്നങ്ങള്‍ ,വിപണി വിഹിതം,സാമ്പത്തിക സ്ഥിതി,ലാഭ നഷ്ട കണക്കുകള്‍ എന്നിവ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉണ്ടാകും.                ആനുവല്‍ റിപ്പോര്‍ട്ടിനു നാല് ഘടകങ്ങങ്ങള്‍ ഉണ്ട്.അവ ഡയറക്ടറുടെ റിപ്പോര്‍ട്ട്,ഓഡിറ്ററുടെ റിപ്പോര്‍ട്ട്,സാമ്പത്തിക ഫലങ്ങള്‍, അക്കൌണ്ടിലേക്കുള്ള  കുറിപ്പുകള്‍  എന്നിവയാണ്.സമ്പദ് ഘടനയും സെക്ടറും വിശകലനം ചെയ്തുകൊണ്ട്, കമ്പനിയുടെ പ്രവര്‍ത്തനങ്ങളും, പ്രശ്നങ്ങളും,സാധ്യതകളും, ഭാവി പരിപാടികളും  ഡയരക്ടര്‍ ബോര്‍ഡ്  എങ്ങനെ വിലയിരുതുന്നുവെന്നു ഡയറക്ടരുടെ റിപ്പോര്‍ട്ട്(Director's Report) വായിച്ചാല്‍ മനസ്സിലാക്കാം.പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രായോഗികമാണോയെന്നു പരിശോധിക്കാനും,അതേ സെക്ടറിലെ  മറ്റു കമ്പനികളുടെ വ

നോട്ട് പിന്‍വലിക്കല്‍:ഗുണമോ ദോഷമോ?

                           നോട്ട് പിന്‍വലിക്കല്‍ തീരുമാനം തെറ്റായിരുന്നുവോ എന്ന ചില സുഹൃത്തുക്കളുടെ ചോദ്യത്തിനു അല്ല എന്നാണ് എന്റെ നിരീക്ഷണം.മൊറാര്‍ജി ദേശായിയുടെ കാലത്തിനു ശേഷം,ഇപ്പോഴാണല്ലോ വലിയ ഡിനോമിനേഷന്‍ പിന്‍വലിക്കുന്നത്.സമ്പദ്ഘടനയില്‍  വല്ലപ്പോഴും ഒരു ശുദ്ധീകരണ പ്രക്രീയ (Clean up process) നല്ലതാണ്.        രാജ്യത്തെ ഇടപാടുകളില്‍ 68 % ഇടപാടുകള്‍ നോട്ടുകള്‍ വഴിയാണെന്ന് സി.എല്‍.എസ്.എ. എന്ന റിസര്‍ച്ച് ഏജന്‍സിയുടെ പഠനം വന്നിട്ടുണ്ട്. ഇത്തരം പണം ഇടപാടുകളില്‍ വലിയൊരു  ശതമാനം ടാക്സിന് പുറത്താണ്.റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ പാതി തുക മാത്രമേ കണക്കില്‍ കാണിക്കപ്പെടുന്നുള്ളൂ.അധികമായി നല്‍കപ്പെടുന്ന തുക മറ്റൊരു വസ്തു കച്ചവടത്തിലേക്കോ,നിയമ വിധേയമല്ലാത്ത 'ബ്ലേഡ് പലിശ' വ്യാപാരത്തിലേക്കോ,കള്ള പണം വെളുപ്പിക്കാനുള്ള സംരംഭങ്ങളിലേക്കോ (Money Laundering) ഒക്കെ വക മാറ്റപ്പെടുകയായിരുന്നു.തീവ്രവാദ ഗ്രൂപ്പുകളുടെയും മാഫിയയുടെയും  പ്രവര്‍ത്തനം മൂലം  കള്ള നോട് ടുകള്‍(Fake currency) സര്‍വ്വ സാധാരണമായി നിലകൊണ്ടു.ബിനാമി ദല്ലാളുകള്‍ ഊതിപ്പെരുപ്പിച്ചു നിറുത്തിയിരിക്കുന്ന വസ്തുവില  നോട്ട് പിന്‍വലി

സാമ്പത്തിക മാര്‍ഗ്ഗ നിര്‍ദേശം എന്തിന്?

       രാവിലെ ഒന്‍പതര കഴിഞ്ഞപ്പോള്‍ തന്നെ വിമാനം നെടുമ്പാശ്ശേരിയില്‍  ലാന്‍ഡ്‌ ചെയ്തു.ഏറെ കാലത്തിനു ശേഷം ആണ് കൊച്ചിയില്‍ എത്തുന്നത്‌.അലീന ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു.എയര്‍ പോര്‍ട്ടിനു  പുറത്ത്‌,ഒട്ടും തിരയേണ്ടി വന്നില്ല.മന്ദ സ്മിതത്തോടെ അമ്മാവന്‍ കേണല്‍ അജിത് മേനോനും  അമ്മായി ഇന്ദിരയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.  പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ എത്തുമ്പോഴും അലീനയുടെ മുഖം മ്ലാനമായിരുന്നു. "എന്താ ഒരു വിഷാദം?" അജിത് മേനോന്‍ ആരാഞ്ഞു. " ഇന്‍വെസ്റ്റ്‌മെന്റ്സ് മുഴുവന്‍ അലങ്കോലമായി കിടക്കുകയാണ്.കഴിഞ്ഞ  ഫെബ്രുവരിയില്‍ ക്രാഷ് വന്നപ്പോള്‍ ഞാന്‍ വിറ്റു മാറിയതൊക്കെ കയറിപ്പോയി.." അവള്‍ പറഞ്ഞു. "നിനക്ക് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആരുമില്ലേ കുട്ടീ?" "ഇല്ല.എല്ലാം  തനിയെ ആണ് ചെയ്യുന്നത്.." കേണല്‍ മറുപടിയൊന്നും പറഞ്ഞില്ല.അവളെ അലിവോടെ നോക്കുക മാത്രം ചെയ്തു. ഉച്ച ഭക്ഷണം കഴിഞ്ഞപ്പോള്‍,അദ്ദേഹം ചോദിച്ചു: " ഒന്ന് പുറത്തു പോയാലോ?" അലീനയുടെ മുഖം വിടര്‍ന്നു: " ബാംഗ്ലൂരെ ഐ.ടി. ലൈഫ് വല്ലാതെ ബോറടിച്ചു.കൊച്ചി പഴയ കൊച്ചിയല്ലെന്നു അറിയാം.കണ്ടു ക