ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബ്രെക്സിറ് : ഇന്ത്യൻ വിപണി എങ്ങോട്ട് ?

        ഇന്ത്യൻ ഓഹരി സൂചികയായ   നിഫ്റ്റിയിൽ ഇന്ന് സംഭവിച്ച ചാഞ്ചാട്ടം പല നിക്ഷേപകരെയും ഞെട്ടിച്ചിട്ടുണ്ടാവും.ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്ന റെഫറണ്ടത്തിന്റെ അലയൊലികൾ ലോക വിപണിയെ ഒന്നടങ്കം സ്വാധീനിച്ചിട്ടുണ്ട്.52% ശതമാനം വോട്ട്  യൂറോപ്യൻ യൂണിയനില് നിന്നു പുറത്തു പോകാൻ പിന്തുണച്ചത് യൂറോ മേഖലയിൽ നിർണായക മാറ്റങ്ങൾക്കു കാരണമായേക്കാം.ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് , സ്വർണ്ണ വിലയിൽ ആറു ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.ബ്രിട്ടീഷ്പൗണ്ടും യൂറോയും വീണ്ടും മൂല്യ ശോഷണം നേരിട്ടേക്കാം.കുറെ കാലത്തേക്ക്,ലോക  വിപണിയിലും പ്രത്യേകിച്ചു യൂറോപ്യൻ ഓഹരികളിലും  അസ്ഥിരത തുടരാൻ  ഇടയുണ്ട്.ഈ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുസജ്ജമാണെന്നു ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്. നിഫ്റ്റി ചാർട്ടിൽ, കഴിഞ്ഞ മാസം ഇൻവെർട്ടഡ്ഹെഡ് ആൻഡ് ഷോൾഡർ  പാറ്റേൺ മുകളിലേക്കു  ഭേദിച്ചിട്ടുണ്ട്.ദീർഘ കാലത്തേക്കും,ഇടക്കാലത്തേക്കും വിപണിയുടെ ഗതി 8300 ലെവലിനു  മുകളിലേക്കു പുരോഗമിക്കാനുള്ള സാധ്യതയാണ് ഇതു കാണിക...

എസ് ഐ.പി സ്കീമുകൾ : കഴിഞ്ഞ പതിനഞ്ചു വര്ഷത്തെ വിശകലനം

                   ജീവിതത്തിലെ സാമ്പത്തിക  ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിമാസ നിക്ഷേപങ്ങൾക്ക് തനതായ സ്ഥാനമുണ്ട്.എന്നാൽ,യാഥാസ്ഥിതികമായ സമ്പാദ്യ മാർഗങ്ങളായ ചിട്ടി,റിക്കറിംഗ്   ഡിപോസിറ്റ്,എൻഡോവ്മെന്റ് ഇന്ഷുറന്സ് തുടങ്ങിയവയാണ് പലരും പിന്തുടരുന്നത്.ആറര മുതൽ ഏഴര ശതമാനം വരെ മാത്രമാണ് ഇവയിൽ നിന്ന് കിട്ടുന്ന ആദായം .എന്നാൽ,കഴിഞ്ഞ പതിനഞ്ചു വര്ഷമായി നില കൊള്ളുന്ന മികച്ച സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ നല്കിയ ആദായം ഇവയെക്കാൾ പല മടങ്ങ്‌ അധികമാണ്.        പതിനഞ്ചു വര്ഷം മുന്പ് 2001 മേയ് മാസം മുതൽ  ഇതുവരെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് സ്കീമുകളിൽ പ്രതിമാസം പതിനായിരം രൂപ വെച്ച് അടച്ചവർക്ക് സൃഷ്ടിക്കാനായ സമ്പത്ത് എത്രയാണ്? യഥാർത്ഥ കണക്കുകൾ ചുവടെ ചേർക്കുന്നു. റിലയന്സ് ഗ്രോത്ത് ഫണ്ടിലെ നിക്ഷേപം ഒരു കോടി മുപ്പത്തിയാറ് ലക്ഷത്തി അന്പതിയേഴായിരത്തി എഴുനൂറ്റി ഒന്ന് രൂപ ഉണ്ട്. ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടിലെ നിക്ഷേപം ഇപ്പോൾ ഒരു കോടി മുപ്പത്തി നാലു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഇരുനൂറ്റി അറുപതു രൂപ ആയിട്ടുണ്ട്....

ഇരട്ടിക്കുന്ന നിക്ഷേപം: ഒരു സമീപ കാല വിശകലനം

                                                എന്താണ് ഒരു സാധാരണ നിക്ഷേപകന് ഏറ്റവും അനുയോജ്യമായ തന്ത്രം ? നിക്ഷേപത്തിന്റെ സുരക്ഷിതത്വം നിലനിറുത്തികൊണ്ട് തന്നെ സ്ഥിരമായി ലാഭം കൈവരിക്കലാണ് ഏറ്റവും നല്ലത്.എന്നാൽ,ലാഭത്തിനായുള്ള പരക്കം പാച്ചലിൽ,സുരക്ഷിതത്വം നന്നേ വിസ്മരിക്കുന്നവരുണ്ട്.ഊഹാപോഹങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്‌.      എന്നാൽ, മികച്ച സാമ്പത്തിക അടിത്തറയും,വളർച്ചാ നിരക്കും,കടത്തിന്റെ അഭാവവും കൊണ്ടു ശക്തമായി നിലനില്ക്കുന്ന കമ്പനികൾക്ക്  വിപണിയിൽ മെച്ചപ്പെട്ട പ്രകടനം നല്കാൻ കഴിഞ്ഞിട്ടുണ്ട്.ചില ഓഹരികൾ ഇവിടെപരിശോധിക്കുകയാണ്.    2012 ൽ നൂറു രൂപ വില ഉണ്ടായിരുന്ന അജന്താ ഫാർമ 2014 അവസാനത്തോടെ 1700 വരെയെത്തി.രണ്ടായിരത്തി പതിനഞ്ചിലെ വിപണി ഇടിവിൽ 35 ശതമാനം താഴേക്കു പോയെങ്കിലും ഈ വര്ഷം മികച്ച തിരിച്ചു വരവാണ് കാണിക്കുന്നത്.ഒരു ദശകമായി അറ്റ ലാഭത്തിൽ  മുപ്പതു ശതമാനത്തോളം  വർദ്ധനവുണ്ടായിരുന...

ശരിയാ നിക്ഷേപം

              നിക്ഷേപം നടത്തുമ്പോൾ മതപരമായ ചിട്ടകൾ അനുവർത്തിക്കാൻ ആഗ്രഹിക്കുന്നവര്ക്ക് ദിശാബോധം നല്കാൻ പ്രത്യേക ഓഹരി സൂചികകൾ ഉണ്ട്.ഇസ്ലാം നിബന്ധനകൾ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന ശരിയാ സൂചികകളിൽ ബി.എസ.ഇ.500 ശരിയാ സൂചിക,നിഫ്ടി ശരിയാസൂചിക എന്നിവയാണ് മുഖ്യം. 2008 തൊട്ടുള്ള കണക്കു നോക്കിയാൽ,ബി.എസ്.ഇ.500 ശരിയാ സൂചിക മൂന്നു മടങ്ങിലേറെ നേട്ടം നല്കിയതായി കാണാം.കഴിഞ്ഞ മൂന്നു വര്ഷത്തെ ശരാശരി വാര്ഷിക ലാഭം ഇരുപതു ശതമാനത്തിൽ കൂടുതൽ ഉണ്ട് താനും.                                  ശരിയാ നിയമം അനുസരിച്ച്,ചില മേഖലകളെ നിക്ഷേപത്തിൽ നിന്ന് ഒഴിവാക്കികൊണ്ടാണ് ഈ സൂചികകൾ പ്രവര്ത്തിക്കുന്നത്. മദ്യം,ക്ലോണിംഗ്,പലിശയധിഷ്ടിത ബാങ്കിങ്ങ് ,ചൂതാട്ടം,പന്നിമാംസം, പോണോഗ്രഫി,പുകയില എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളെയാണ് പ്രധാനമായി ഒഴിവാക്കിയിരിക്കുന്നത്.ശരിയാ സൂപ്പർവൈസറി ബോർഡ്‌ നിർദേശം അനുസരിച്ച്, ഓട്ടോമോബൈൽസ്, സിമന്റു,സോഫ്റ്റുവെയർ, എഞ്ചിനിയറിംഗ്,എനർജി,ഫാർമ,സ്റ്റീൽ, രിഫ്യ്നെറി, ഇലക്...

മികച്ച ഓഹരി നിക്ഷേപം:നാല് സൂത്രങ്ങൾ

വൈകുന്നേരം നാലരയോടെയാണ് മുരളി കോട്ടയത്തു നിന്ന് കടവന്ത്രയിൽ താമസിക്കുന്ന അനുജൻ മഹേഷിന്റെ ഫ്ലാറ്റിൽ എത്തുന്നത്.മഹേഷിനും ഭാര്യ മീരയ്ക്കുമൊപ്പം,ഒരാൾ കൂടി അയാളെകാത്തിരിക്കുന്നുണ്ടായിരുന്നു. മീരയുടെ അനുജത്തി റീമ.   "  ചേട്ടനോട് ചോദിക്കാൻ സംശയതിന്റെ ഒരു കൂമ്പാരവുമായിട്ടാണ് ഇവള് വന്നിരിക്കുന്നത്.." മഹേഷ്‌ നനുത്ത ചിരിയോടെ പറഞ്ഞു.   " കൊച്ചിന്റെ പഠിത്തമൊക്കെ കഴിഞ്ഞോ?" മുരളി അവളെ നോക്കി.   " ബികോമിന് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു.സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പരീക്ഷ പാസ്സായി.കൊച്ചിയിൽ തന്നെ ഒരു ഷെയർ ബ്രോക്കിംഗ്  കമ്പനിയിൽ ജോലിക്ക് കയറിയിരിക്കുകയാണ് ഇപ്പോൾ .. ." മീര പറഞ്ഞു. "കൊള്ളാമല്ലോ..എത്ര നാളായി?" ":രണ്ടു  മാസം മുമ്പാണ് ജോയിൻ ചെയ്തത്.ഇപ്പോൾ,ഒരു ടെർമിനല് എല്പിച്ചിട്ടുണ്ട്.." റീമ പറഞ്ഞു. മേശയിൽ പലഹാരങ്ങളും ചായയും നിരന്നു കഴിഞ്ഞിരുന്നു. "എങ്ങനെയുണ്ട് ജോലി?" മുരളി ചോദിച്ചു. "ഭയങ്കര ടെൻഷൻ ആണെന്നാ ഇവള് പറയുന്നത്.." മഹേഷാണ് മറുപടി പറഞ്ഞത്. "സ്വപ്നം കാണേണ്ട പ്രായത്തിൽ ടെന്ഷനോ?' മുരളി കൌതുകത്തോടെ  റീമയെ നോക്കി.അ...

മുച്ച്വൽ ഫണ്ട് നിക്ഷേപം:ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ.

      കഴിഞ്ഞ ഒരു വർഷത്തെ ലാഭം മാത്രം നോക്കി മാത്രം മുച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും  രണ്ടു വർഷത്തിനുള്ളിൽ തന്നെ  വിറ്റു മാറുകയും ചെയ്യുന്ന  പ്രവണത ഇന്ത്യയിൽ കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനം പുറത്തു വന്നിരുന്നു.നിക്ഷേപകന്റെ റിസ്ക്‌ എടുക്കാനുള്ള പ്രവണതയും,നിക്ഷേപ കാലയളവും കൂടാതെ  വേറെയും ചില  കാര്യങ്ങൾ കൂടി ഓരോ നിക്ഷേപത്തിനും  മുൻപ് പരിശോധിക്കെണ്ടതുണ്ട്.ഫണ്ടിന്റെ കീ ഇൻഫർമേഷൻ മെമ്മോറാൻഡം നല്കുന്ന  പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതായ  ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.   1.നിക്ഷേപ ഉദ്ദേശ്യം (Investment objective)         ഫണ്ടിന്റെ പ്രധാന ലക്‌ഷ്യം വളർച്ചാ നിരക്കാണോ, സ്ഥിര വരുമാനം ആണോ എന്ന് അറിയാൻ സാധിക്കും.മികച്ച നേട്ടത്തിന് വേണ്ടി,റിസ്ക്‌ കൂടുതൽ എടുക്കുന്നവര്ക്ക് വളർച്ചയിൽ ഊന്നിയ ഫണ്ടുകളാണ് നല്ലത്.   2.ആസ്തി വിന്യാസം (Asset allocation)          എത്ര ശതമാനം ഓരോ ആസ്തിയിലും നിക്ഷേപിക്കുന്നുവെന്ന്  ഇവിടെ അറിയാനാവും.ഉദാഹരണ...

സൃഷ്ടിക്കാം സമ്പത്ത് മ്യൂച്ച്വൽ ഫണ്ടുകളിലൂടെ

കായൽക്കരയിലുള്ള റിസോർട്ടിലേക്ക് ബോട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ മുംതാസ് അവരെ കണ്ടു.ആത്മ മിത്രങ്ങളായ ഡോ:കൊച്ചുറാണിയും  രേഖയും പടിപ്പുരയിൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു.സായാഹ്ന സൂര്യന്റെ തിളക്കത്തിൽ, മധ്യ വയസ്സിലും അവർ പ്രൗഡിയോടെ കാണപ്പെട്ടു. " ഞാൻ കുറച്ചു വൈകിയോ?" " സാരമില്ല മുംതാസ്...ക്ഷമിച്ചിരിക്കുന്നു.." ചിരിച്ചുകൊണ്ട് രേഖ ഹസ്ത ദാനം ചെയ്തു. "   കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് മുംതാസ് ആളാകെ മാറി..വല്ലാതങ്ങ് തടിച്ചു.." ഡോ: കൊച്ചുറാണി പറഞ്ഞു.    നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ് അവർ.ഹോസ്റ്റൽ ജീവിതം കഴിഞ്ഞു പിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായിട്ടും വല്ലപ്പോഴും വിളിക്കുകയും, വിരളമാണെങ്കിൽ പോലും  കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.    പലകാര്യങ്ങളും ചർച്ച ചെയ്ത് അവർ റിസോർട്ടിൽ സമയം ചെലവഴിച്ചു. പൊടുന്നനെയാണ്, മുംതാസ് ആ  ചോദ്യം ഉന്നയിച്ചത് : " നിങ്ങൾ റിട്ടയർമെന്റിനു എന്തെങ്കിലും തുക കാര്യമായി വകയിരുത്തിയിട്ടുണ്ടോ?" പൊതുവെ അവർ സംസാരിക്കാത്ത ഒരു വിഷയമായിരുന്നു അത്. " ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പ്ലാനിൽ മൂന്ന് മാസം കൂടുമ്പോ...