ഫോൺ തുടരെ ബെല്ലടിക്കുന്നതു കേട്ടാണ് മുരളീധരൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. "ഹലോ,ഇത് ഞാനാ തോമാച്ചൻ.." "എന്താ തോമാച്ചാ..?" "അതേയ്.. ഞാൻ കുറച്ച് കാശ് ഒരു സ്ഥാപനത്തിൽ ഇട്ടിട്ടുണ്ട് അത് എടുക്കാൻ വേണ്ടിയാ.ഉപദേശം വേണം." "ഏതാ സ്ഥാപനം?ബാങ്ക് ആണോ?" "അല്ല..കുറെ നാൾ മുമ്പ്, ഷുവർ ഷോട്ട് മൾട്ടിബാഗ്ഗർ എന്നൊരു എസ്.എം.എസ് വന്നു.ബന്ധപ്പെട്ടപ്പോൾ,വലിയ പുലികൾ ആണ്.മധ്യ പ്രദേശിൽ എവിടെയോ ആണ്.." "എന്നിട്ട്? ഷുവർ ഷോട്ട് കിട്ടിയോ?" "ഇല്ല..അവർ ട്രേഡ് ചെയ്ത് തരുമെന്ന് പറഞ്ഞു..ഫ്യുച്ചറിലും ഓപ്‌ഷനിലുമൊക്കെ ഡെയിലി പതിനായിരം ലാഭം കിട്ടുമെന്ന് പറഞ്ഞു.ബിറ്റ് കോയിൻ വരെയുണ്ട്.ബ്ലോക് ചെയ്ൻ ടെക്‌നോളജി എന്ന് കേട്ടിട്ടില്ലേ?" "ഉവ്വ്..എന്നിട്ടു ഡെയിലി പതിനായിരം വെച്ച് കിട്ടുന്നുണ്ടോ?" "ഇല്ല.ഇപ്പോൾ,വിളിച്ചിട്ടു ഒരു വിവരവുമില്ല .." "സാരമില്ല,ശല്യം തീർന്നല്ലോ..: "ഹല്ലാ,എന്റെ പത്തു ലക്ഷം അവിടെ പോയി.." "ആഹാ,കാശും കൊടുത്തോ?ചുമ്മാതെ എടുത്തങ്ങു കൊടുക്കുവാണോ ? സ്ഥാപനം ഏതാണെന്നും,റിസർവ് ബാങ്ക്,സെബി,ഐ ആർ ഡി എ...