ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹൃസ്വകാല നിക്ഷേപം: ഒരു ആമുഖം

                                   ദീർഘ കാല നിക്ഷേപത്തിനുള്ള  വേദിയായിട്ടാണ് ഓഹരിവിപണി അറിയപ്പെടുന്നത്.എന്നാൽ, കുറഞ്ഞ കാലയളവിലും വിപണിയിൽ നിന്ന് നേട്ടം ഉണ്ടാക്കാൻ കഴിയും.തന്ത്രങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഞാൻ പരിചയപ്പെട്ട നിക്ഷേപകരിൽ നല്ലൊരു ഭാഗവും ഒരു വർഷത്തിനിടയിൽ ലാഭമെടുത്ത്  അടുത്ത ഓഹരിയ്ക്കായി തിരയുന്നവരാണ്.പലരും ആവറേജിങ്ങും ബോട്ടം ഫിഷിങ്ങുമാണ് ഉപയോഗിക്കുന്നത്.വാങ്ങിയ ഓഹരികൾ നല്ലതാണെങ്കിൽ,താഴെ നിന്ന് ഒന്ന് കൂടി വാങ്ങി ആവറേജ് ചെയ്യുന്നതിൽ തെറ്റില്ല .ഒരു വര്ഷത്തെ ഏറ്റവുംതാണ വിലയിലുള്ള ഓഹരികൾ തിരഞ്ഞെടുക്കുന്ന ബോട്ടം ഫിഷിങ്ങും മോശമല്ല.                     എന്നാൽ,ഹൃസ്വ കാലത്ത് ലാഭം നേടാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം,നിങ്ങളുടെ  പോർട്ട്‌ഫോളിയോ എങ്ങനെ നിര്മ്മിക്കുന്നു എന്നതാണ്.റിസ്ക്‌ എടുക്കുന്നതിനുള്ള കാഴ്ചപ്പാട് അനുസരിച്ചു  ഇതിൽ വ്യത്യാസം വരും.വിപണിയിലെ ഉലച്ചിൽ നിങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ,മുച്വൽ ഫണ്ടുകളെ ആശ്രയിക്കുക.ഇല്ലെങ്കിൽ,സെൻസെക്സ് , നിഫ്ടി കമ്പനികളിൽ നിക്ഷേപിക്കാം.വിപണിയിൽ ഉണ്ടാകുന്ന താ

ഊഹക്കച്ചവടത്തിന്റെ വഴികൾ

                      ഒരു നാണയത്തിന് ഇരു  വശമുണ്ടെന്ന് പറഞ്ഞ പോലെ  തന്നെയാണ് വിപണിയുടെ കാര്യവും.ജീവിതത്തിൽ സുഖവും ദുഖവും ഉണ്ടെന്നു പറഞ്ഞ പോലെ വിപണിയിൽ കയറ്റവും ഇറക്കവും ഉണ്ടാകും.ഓരോ സാഹചര്യത്തെയും എങ്ങനെ നേരിടുന്നുവെന്നതാണ് പ്രധാനം.ദീർഘ കാല നിക്ഷേപകർ നല്ല ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള അവസരമായി വിലയിടിവ് ഉപയോഗിക്കും.എന്നാൽ,വീഴ്ചയുടെ ദിനങ്ങൾ ട്രേഡ് ചെയ്യുന്നവര്ക്ക് കൊയ്ത്തു കാലമാണ്.കാരണം,കയറ്റം പതുക്കെയും വീഴ്ച പെട്ടെന്നുമാണല്ലോ.അസ്ഥിരമായ വിപണി സാഹചര്യങ്ങളിൽ,ഡേ ട്രേഡേഴ്സിനു  കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്.               നിരവധി ടെക്നിക്കുകൾ ഇക്കാര്യത്തിൽ ഉണ്ടെങ്കിലും,ഒരെണ്ണം ഇവിടെ പരിശോധിക്കുകയാണ്.           വിപണി ഇറങ്ങുന്ന ദിനങ്ങളിൽ രാവിലെ സൂചികകൾ  എങ്ങനെ തുടങ്ങുന്നുവന്നത് പ്രധാനമാണ്.നിഫ്ടിയുടെ ദിശ നോക്കികഴിഞ്ഞാൽ,സെക്ടർ സൂചികകൾ പരിശോധിക്കാം.നിഫ്ടി താഴുകയാണെങ്കിൽ,സെക്ടർ  സൂചികകളിൽ ഏറ്റവും ഇറങ്ങുന്നതു തിരഞ്ഞെടുക്കുക. അടുത്ത പടി,അതിൽ ഏറ്റവും കൂടുതൽ വീഴുന്ന ഓഹരിയുടെ തിരഞ്ഞെടുപ്പാണ്.ആ ഓഹരി ഷോര്ട്ട് സെല്ലിംഗ് ചെയ്യാൻ ഉപയോഗിക്കാം.                    വിപണി ഇറങ്ങുമ്പോൾ ആദ്യം വില്ക്കുകയും രണ്

സംവേഗ ശക്തിയുള്ള നിക്ഷേപം

                     പലരും ചോദിക്കാറുണ്ട്:ഓഹരിയുടെ  സ്വഭാവത്തിനു അനുസരിച്ച് എങ്ങനെ നേട്ടം ഉണ്ടാക്കാൻ കഴിയും?  അതിനുള്ള ഏറ്റവും നല്ല വഴിയാണ് സംവേഗ ശക്തിയുള്ള നിക്ഷേപം അഥവാ മൊമെന്ടം ഇൻവെസ്റ്റിംഗ് .ലളിതമായി പറഞ്ഞാൽ, ഒരു ഓഹരിയിൽ കുറഞ്ഞ കാലയളവിൽ ഉണ്ടാകുന്ന ആക്കമുള്ളതോ ആയമുള്ളതോ ആയ  ഒരു ട്രെൻഡ് മാറി മറിയുന്നതിനു മുന്പ്, നേട്ടം ഉണ്ടാക്കുന്നതാണ് മൊമെന്ടം ഇൻവെസ്റ്റിംഗ് .                  രണ്ടായിരത്തി പതിനഞ്ചിൽ, സൂചികകൾ ആടി  ഉലഞ്ഞപ്പോൾ  നെടുവീർപ്പിട്ട ആളുകൾ കുറവല്ല.എന്നാൽ,പല ഓഹരികളും ലാഭം ഉണ്ടാക്കാനുള്ള വഴി കാണിക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം.ചില ഉദാഹരണങ്ങൾ നോക്കാം.          കാന്ഫിൻ ഹോംസ്:   2015 മാർച്ച് അവസാനം വില അഞ്ഞൂറ്റി അറുപത്.ഏപ്രിലിൽ ഇത് എണ്ണൂറിലെത്തി. ചലന ശക്തി നാല്പത്തി രണ്ടു ശതമാനം. മുന്പോട്ടുള്ള ഗതി നിലച്ച് അറുനൂറ്റി അൻപതിലെത്തിയിട്ട്,ഓഗസ്റ്റിൽ എണ്ണൂറ്റി അൻപതിലേക്ക് കുതിക്കുന്നു. ലാഭം ഇരുപത്തിമൂന്ന് ശതമാനം.തുടർന്ന്,എഴുന്നൂറിൽ എത്തിയിട്ട്,അടുത്ത കയറ്റം ആയിരത്തി ഒരുനൂറിലേക്ക്.ലാഭം അൻപത്തിയെഴു   ശതമാനം.ഒരു മൊമെന്റം നിക്ഷേപകന് കിട്ടിയത് വില പിടിച്ച മൂന്നു അവസരങ്ങൾ.ശരിയായ സമയതു

റോബര്‍ട്ട്‌ കിയോസാക്കിയുടെ തത്വങ്ങള്‍

                 അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ് റോബര്‍ട്ട്‌ കിയോസാക്കി.അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ഗ്രന്ഥം ലോകമെമ്പാടും ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു.ഹവായില്‍ ജനിച്ച റോബര്‍ട്ട്‌ ബിരുദം നേടിയത് യു..എസ് മെര്‍ച്ചന്റ് അക്കാദമിയില്‍ നിന്നാണ്.പഠനശേഷം മറൈന്‍ ഓഫീസര്‍,  ഹെലികോപ്റ്റെര്‍ ഗണ്‍ ഷിപ്‌ പൈലറ്റ്‌ എന്നീ പദവികള്‍ വഹിച്ചു.വിയറ്റ്നാം യുദ്ധത്തില്‍പങ്കെടുത്തതിന്  ശേഷം അദ്ദേഹം സേനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.സിറോക്സ് കമ്പനിയില്‍ മൂന്നു വര്ഷം ജോലി ചെയ്തു.പിന്നീട്,സ്വന്തം കമ്പനി തുടങ്ങി.ആദ്യം നടത്തിയ ബിസിനസ്സുകള്‍ പരാജയം രുചിച്ചു.ടീഷര്‍ട്ട് വ്യാപാരത്തിന് ശേഷം 1985 ല് ‍ആരംഭിച്ച ക്യാഷ് ഫ്ലോ ടെക്നോളജീസ് പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.റിയല്‍ എസ്റ്റേറ്റ്‌, ഓഹരി വിപണി, ഖനികള്‍ എന്നിവയിലൂടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചു.ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.      അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: " തെറ്റുകള്‍ പറ്റുന്നത് മോശമാണെന്ന് സ്കൂളുകളില്‍ നാം പഠിക്കുന്നു.ശിക്ഷകള്‍ വാങ്ങുകയും ചെയ്യുന്നു.എന്നാല്‍,തെറ്റുകള്‍ പറ്റിയാണ് ഓരോ മനു

നിങ്ങളുടെ നിക്ഷേപം യാഥാസ്ഥിതികമോ?

      നന്നായി  നിക്ഷേപം ചെയ്യുവാൻ ശരിയായ  അറിവ്ആവശ്യമാണ്. അതിന് നിക്ഷേപത്തിന്റെ  സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്.എല്ലാ ആസ്തികളുടെയും ചരിത്രപരമായ പാറ്റേണുകൾ ശ്രദ്ധിക്കണം . സാമ്പത്തിക വാർത്താ പത്രിക, ടിവി ചാനലുകൾ, വെബ്സൈറ്റുകൾ, സാമ്പത്തിക ഉപദേശകരിൽ നിന്നുള്ള  വിവരങ്ങൾ എന്നിവ നിക്ഷേപ ജ്ഞാനത്തിന്റെ  വിവിധ ഉറവിടങ്ങളാണ്.        എന്റെ കക്ഷികളിൽ ചിലര്   യാഥാസ്ഥിതിക നിക്ഷേപകരാണ്. സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റ്‌ ഓഫീസ് സേവിങ്ങ്സ്,ഇൻഷുറൻസ്, ചിട്ടി എന്നിവ മാത്രംപിന്തുടരുന്നവരാണ് കൂടുതൽ.  യഥാർത്ഥത്തിൽ   റിസ്ക്ഇല്ലാത്ത  നിക്ഷേപങ്ങളില്ല. 100% ഗാരന്റി ഏതെങ്കിലും ബാങ്ക് നല്കുന്നുണ്ടോ?ഇന്ത്യയിൽ സ്ഥിര നിക്ഷേപങ്ങല്ക്കുള്ള ഗ്യാരന്റി  ഒരു ലക്ഷം രൂപ വരെ  മാത്രമാണ്.എന്നാൽ,പല നിക്ഷേപകര്ക്കും ഇത്  അറിയില്ല. സേവിങ്സ് അക്കൗണ്ട് ഹ്രസ്വകാല പണം സൂക്ഷിക്കുന്നതിന് അനുയോജ്യമാണ്.  ലിക്വിഡ് ഫണ്ടുകളും ഇതിനു സമാനം ആണ്.മണി മാർക്കെറ്റിൽ നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ട്‌ കഴിഞ്ഞ വര്ഷം വര്ഷം 9 ശതമാനത്തിനും 10 ശതമാനത്തിനും ഇടയിൽ നേട്ടം നല്കിയിട്ടുണ്ട്.  24 മണിക്കൂർ മാത്രമാണ് മിനിമം കാലാവധി . റിലയൻസ് മുച്വൽ ഫണ്ട് ഇത്തരം സ്കീമിന് എടിഎ

മാസ്റ്ററി ഓഫ് മണി ട്രെയിനിംഗ്

  മാസ്റ്ററി ഓഫ് മണി- Mastery Of Money- ട്രെയിനിംഗ്  പ്രോഗ്രാം ഡിസംബർ എഴാം തീയതി എറണാകുളത്ത്M.G.റോഡിൽ  ഹോട്ടൽ WoodsManor-ൽ (near Woodlands ) നടക്കും.    www.financialfreedomlive.com ന്റെ founder ആയ സോണി ജോസഫ്‌ ആണ് ട്രെയിനർ.   സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള ബുക്കിംഗ് തുടങ്ങി.Nov 30 വരെ സ്പെഷ്യൽ DISCOUNT ആയി Rs.2000 അടച്ചാൽ മതി.ഉടൻ ബന്ധപെടുക:9645954155

സാമ്പത്തിക ആസൂത്രണം: ആറു കാര്യങ്ങള്‍