ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ലാഭം തിരയുന്നവർ.നോവൽ.അധ്യായം അഞ്ച്.

  മിലിന്ദ് ഷായും ഞാനും ഹർഷദ് മെഹ്തയോട് സംസാരിക്കാൻ കാത്തു നിൽക്കുകയായിരുന്നു.എന്നാൽ,അപ്പോഴേക്കും        പത്രക്കാർ  അദ്ദേഹത്തെ വളഞ്ഞു കഴിഞ്ഞു.അവർക്ക് അറിയേണ്ടത് വിപണി ഇനി എങ്ങോട്ടു നീങ്ങുമെന്നാണ്.കയറുമോ,ഇറങ്ങുമോ?        " ബുൾ മാർക്കറ്റ്.."         ഹർഷദ് ചിരിച്ചു.         "എന്തുകൊണ്ട്?അതിനു തക്കതായ എന്തെങ്കിലും കാരണം ഉണ്ടോ?" "  വലിയ കമ്പനികളുടെ ഓഹരി വിലകൾ  ഇപ്പോഴും ആകർഷകമാണ്.കമ്പനികളുടെ യഥാർത്ഥ മൂല്യം ഭൂരിഭാഗം നിക്ഷേപകരും മനസ്സിലാക്കിയിട്ടില്ല. അതിനാൽ, വില ഉയർന്നേ തീരൂ.  കമ്മോഡിറ്റി  പോലെയല്ല ഇക്വിറ്റി. കമോഡിറ്റിയിൽ  വില കുറയുമ്പോഴാണ്,അവയുടെ ഡിമാൻഡു  കൂടാൻ തുടങ്ങുന്നത്. എന്നാൽ,ഓഹരികളുടെ കാര്യം വ്യത്യസ്തമാണ്. വില കൂടുമ്പോഴാണ് ആളുകൾക്കു താല്പര്യം കൂടുന്നത്‌. വില കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ മിക്ക ആളുകളും ഓഹരികൾ ഒഴിവാക്കും.ഇപ്പോൾ വില ഉയരുന്ന സമയം ആണ്.ഓഹരികളുടെ നല്ല കാലം." " വില സ്ഥിരമായി ഉയരുമ്പോൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത്  വലിയ റിസ്ക് അല്ലെ?"  മുടി ബോബ് ചെയ്ത ഒരു  വനിതാ റിപ്പോർട്ടർ ആണ്. "ബുദ്ധിശാലികളായ ഇൻവെസ്റ

ലാഭം തിരയുന്നവർ. നോവൽ. അധ്യായം നാല്.

   വെയിലിന് ചൂടേറി തുടങ്ങി.    ശക്തമായ കാറ്റിൽ തെങ്ങോലകൾ ഇളകിയാടുന്നുണ്ടായിരുന്നു.   റോഡിൽ തിരക്കില്ലാത്തതിനാൽ, അരുൺ വേഗത്തിൽ കാറോടിച്ചു. ആന്റണി സൈഡ് സീറ്റിൽ ചാരി കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.  വളരെ അകലത്തിൽ മാത്രം ഒന്നോ രണ്ടോ വീടുകൾ വീതം ഉള്ള വിശാലമായ പരന്ന പ്രദേശങ്ങൾ അരുണിന് പുതുമയായിരുന്നു. കമ്പത്ത് ബസ് സ്റ്റാൻഡിനരികിൽ,സെന്തിൽ എന്നൊരു തടിയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.മുരളീധരൻ പറഞ്ഞയച്ച ആളാണ്. എണ്ണക്കറുപ്പുള്ള ശരീരം.കണ്ടാൽ ഒരു ഗുണ്ടയെ പോലെയുണ്ട്.എന്നാൽ,അയാൾ ചിരിച്ചപ്പോൾ നിഷ്കളങ്കനായ ഒരു ശിശുവിനെ പോലെ തോന്നി.. "അയ്യാ കാലൈ  ഉണ്ണാവുയില്ലാമൽ  നിങ്കളെ  കാത്തിരിക്കിറതു.." അയാൾ കാറിന്റെ  പിൻ സീറ്റിൽ കയറി. കുറെ ദൂരം പിന്നിട്ടപ്പോൾ,അയാൾ തോളിൽ തട്ടി. "അങ്ക പാർക്ക..." സെന്തിൽ വിരൽ ചൂണ്ടിയിടത്തു ഒരു കോൺക്രീറ്റു വീട് കണ്ടു. മുറ്റത്തു ഒരു സ്കോർപിയോയും ട്രാക്ടറും കിടപ്പുണ്ട്.ഒരു എൻഫീൽഡ് ബുള്ളറ്റും. ഒരു ടീ ഷർട്ടും കൈലിയും ഉടുത്തു മുരളീധരൻ നിൽക്കുന്നത് അരുൺ കണ്ടു. മുടിയിഴകളിൽ നര വീണു തുടങ്ങിയിട്ടുണ്ട്. " സാർ,സ്ഥലം എത്തി.." അരുൺ ആന്റണിയെ തട്ടിയുണർ

എന്താണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ?

അദ്ധ്യായം മൂന്ന്. ലാഭം തിരയുന്നവര്‍. നോവല്‍

   ജീവിതവും മരണവും തമ്മിൽ നേരിയൊരു അകലം മാത്രമേയുള്ളൂ. അൽപനേരം ശ്വാസം നിലച്ചാൽ,അവസാനിക്കുന്നതേയുളളൂ ജീവിതം. സുമേഷ് താൻ നിൽക്കുന്ന സ്റ്റൂൾ തട്ടി തെറിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് വീടിന്‍റെ വാതിലിൽ ആരോ മുട്ടിയത്. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ,നായ്ക്കള്‍ ശക്തിയായി കുരയ്ക്കുന്നു. "സുമേഷേ.." ആരാണ് ഈ രാത്രിയിൽ തന്നെ പേരു ചൊല്ലി വിളിക്കുന്നത്? അപ്പുറത്ത്, ഹാളിലും വരാന്തയിലും വെളിച്ചം വീഴുന്നു. ജനലിലൂടെയും എയർ ഹോളിലൂടെയും വെളിച്ചം അരിച്ചിറങ്ങുന്നു. വീടിന്‍റെ പ്രധാന വാതിൽ തുറക്കുന്ന പോലെ. അമ്മയുടെ ശബ്ദം കേട്ടു;അനുജന്‍റെയും. അവർ ഉണർന്നിരിക്കുന്നു. ഇനി വൈകിക്കൂടാ.. എല്ലാ ദുഖങ്ങളും വെടിഞ്ഞു പ്രപഞ്ചത്തിൽ ലയിക്കാൻ സുമേഷ് തയ്യാറെടുത്തു.കൈകൾ താഴേക്കു ആക്കികൊണ്ട് സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു. കഴുത്തില്‍ കയര്‍ മുറുകുന്നു.  ബോധം മറയുന്ന പോലെ... കതകിൽ ആരോ ശക്തിയായി ഇടിച്ചുവോ? ശ്വാസം വിലങ്ങും മുൻപ് ആരോ കാലിൽ പിടിച്ചു ഉയർത്തിയതു പോലെ. കഴുത്തിലെ കുരുക്ക് അയഞ്ഞതു പോലെ. മുഖത്തേക്ക് ആരാണ് വെള്ളം തളിക്കുന്നത്? ബോധം തെളിയുമ്പോൾ,അമ്മയുടെ മടിയിൽ കിടക്കുകയാണ്. അമ്മയു

നോവൽ. ലാഭം തിരയുന്നവർ. അദ്ധ്യായം രണ്ട്.

ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനു മുൻപിൽ  അവർ കാത്തു നിന്നു. അഹമ്മദ് ഇക്കയ്ക്കു സ്ട്രോക്ക്  ആയിരുന്നുവെന്നാണ് സർജൻ പറഞ്ഞത്. തലയിലെ ഞരമ്പു പൊട്ടുകയായിരുന്നുവത്രെ. എന്തൊരു ദുരന്തമാണിത് . ഇന്നലെ വരെ ചുറുചുറുക്കോടെ നിന്ന മനുഷ്യൻ ഇതാ മരണത്തോട് മല്ലടിക്കുന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയിൽ അരുണും ഇടപാടുകാരും സ്തംഭിച്ച് നിന്നു.  ആശുപത്രിയിലെ കറുത്തു തടിച്ച  സെക്യരിറ്റി  വന്നു ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു: "ഇവിടെ ഇങ്ങനെ കൂട്ടം കൂടി നില്ക്കാൻ പറ്റില്ല.. വെയ്റ്റിംഗ് റൂമിൽ പോയിരിക്കണം". "ശരി  സഹോദരാ.. പക്ഷെ വിരട്ടണ്ട.മയത്തിൽ പറഞ്ഞാ മതി.." ലൂക്കോസ്  പ്ലാത്തോട്ടം പറഞ്ഞു. അവർ വെയ്റ്റിംഗ് റൂമിൽ പോയിരുന്നു. "മിസ്റ്റർ അഹമ്മദിന്റെ  ബന്ധുക്കൾ ആരും വന്നില്ലേ?"  നേഴ്സ് വന്നു ചോദിച്ചു. "അറിയിച്ചിട്ടുണ്ട്.. വരും..". മോഹനന്‍ വരാപ്പുഴ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ, രണ്ടുപേർ വെയ്റ്റിംഗ് റൂമിന്‍റെ കതകു തള്ളി തുറന്നുകൊണ്ട് അകത്തു വന്നു . അഹമ്മദ് ഇക്കയുടെ മക്കളാണ്. അൻവറും അക്ബറും. "ആരോട് ചോദിച്ചിട്ടാണ് ബാപ്പയെ നിങ്ങള് ഓപ്പറേഷന് കയറ്റിയത്

നോവല്‍. ലാഭം തിരയുന്നവര്‍. അധ്യായം ഒന്ന്

        രാവിലെ ഒന്‍പതു മണിക്ക് തന്നെ, അരുണ്‍ താന്‍ ജോലി ചെയ്യുന്ന  ഓഹരി ഇടപാടു സ്ഥാപനത്തില്‍ എത്തി.എറണാകുളത്തെ പ്രമുഖ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയാണ്.അവന്‍ അവിടെ  ഡീലറാണ്.    അതി വിശാലമായ ട്രേഡിംഗ് ഫ്ലോറില്‍ കാലു കുത്താന്‍ ഇടമില്ല. " ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ.." അവന്‍ നനുത്ത ചിരിയോടെ പരിചയക്കാരെ നോക്കിയിട്ട്,തന്റെ സീറ്റില്‍ പോയിരുന്നു. "കുറച്ചു കൂടി നേരത്തെ എത്തണ്ടേ അരുണേ? എന്നാലല്ലേ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറാവൂ.." അപ്പച്ചന്‍ എന്ന് വിളിക്കപ്പെടുന്ന മത്തായി ചേട്ടന്‍ അവന്റെ തോളില്‍ തട്ടി. എന്നും പൊതിയുമായി മുടങ്ങാതെ രാവിലെ തന്നെ എത്തുന്ന ദിവസ  വ്യാപാരക്കാരനാണ്. " എന്നും ഇങ്ങനെ ഡേ ട്രേഡ് ചെയ്യാതെ കുറച്ചു ഷെയര്‍ വാങ്ങിച്ചിട്ടൂടെ  അപ്പച്ചാ?" "എനിക്ക് കയ്യും വീശി വരണം.കയ്യും വീശി പോണം.ലാഭം ആയാലും നഷ്ടം ആയാലും ദിവസം തീരും മുന്പ് അറിയണം. രാത്രീലെ ടെന്‍ഷന്‍ നമുക്ക് പറ്റില്ല.." മത്തായിചേട്ടന്‍ ചിരിച്ചു. അരുണ്‍ കമ്പ്യൂട്ടര്‍ ഓണാക്കി. ചുറ്റും പതിവുകാര്‍ എല്ലാവരും ഉണ്ടെന്നു അവന്‍ കണ്ടു. ഏറ്റവും വലിയ തുകയ്ക്ക് സ്ഥിരമായി ഡേ ട്രേഡ് ചെയ്യുന്ന അഹമ